വായനാ പക്ഷാചരണത്തിന് തുടക്കമായി

218
Advertisement

ഇരിങ്ങാലക്കുട : നടവരമ്പ് ഗവ.എല്‍.പി.സ്‌കൂളിലെ വായനാ പക്ഷാചരണം, സാഹിത്യകാരനും മുന്‍ വിദ്യാഭ്യാസ ഉപജില്ലാ ഓഫീസറുമായ ബാലകൃഷ്ണന്‍ അഞ്ചത്ത് ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക എം.ആര്‍.ജയസൂനം അധ്യക്ഷത വഹിച്ചു. വേളൂക്കര ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഡെയ്‌സി ജോസ് വായനാദിന സന്ദേശം നല്‍കി. പി.ടി.എ പ്രസിഡണ്ട് സി.പി. സജി നടവരമ്പ് ഹൈസ്‌ക്കൂള്‍ പൂര്‍വ്വ അധ്യാപകന്‍ കൂടിയായ ബാലകൃഷ്ണന്‍ അഞ്ചത്തിനെ പൊന്നാട ചാര്‍ത്തി സ്‌നേഹോപഹാരം സമര്‍പ്പിച്ചു’ ചടങ്ങില്‍ മാതൃസമിതി പ്രസിഡണ്ട് സിനില അനൂപ് ,സീനിയര്‍ അസിസ്റ്റന്റ് ബാബു കോടശ്ശേരി, ലൈബ്രറി: കൗണ്‍സില്‍ കണ്‍വീനര്‍ . ടി.എസ് ശാലി എന്നിവര്‍ സംസാരിച്ചു. എല്‍.പി.സ്‌കൂളിലെ കുട്ടികളുടെ പുസ്തകപ്പെട്ടിയില്‍ തന്റെ പുസ്തകം നിക്ഷേപിച്ചു കൊണ്ട് സാഹിത്യകാരന്‍ ബാലകൃഷണന്‍ അഞ്ചത്ത് വായനാ പക്ഷാചരത്തിന് തുടക്കം കുറിക്കുന്നു.

Advertisement