സാമ്പത്തിക വര്‍ഷാവസാനത്തിന് മുന്‍പ് 100% നികുതികളും പിരിച്ചെടുത്ത പൂമംഗലം പഞ്ചായത്ത് സമ്മാനം ഏറ്റുവാങ്ങി.

438
Advertisement

പൂമംഗലം : സാമ്പത്തിക വര്‍ഷാവസാനത്തിന് രണ്ടു മാസങ്ങള്‍ക്കു മുന്‍പ് തന്നെ 100% നികുതികളും പിരിച്ചെടുത്തതിന് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക സമ്മാനം പൂമംഗലം പഞ്ചായത്തിന് തദ്ദേശ വകുപ്പ് മന്ത്രി കെ ടി ജലീല്‍ നല്‍കി. കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണയില്‍ പഞ്ചായത്ത് ദിനഘോഷ വേദിയില്‍ വെച്ചായിരുന്നു പുരസ്‌കാര സമര്‍പ്പണം.കഴിഞ്ഞ 6 വര്‍ഷങ്ങളിലും പൂമംഗലം പഞ്ചായത്ത് 100% നികുതി പിരിവു നേടിയിരുന്നു. തുടര്‍ച്ചയായ 5 വര്‍ഷങ്ങളിലും 100% പദ്ധതി വിനിയോഗവും,4 വര്‍ഷം ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫിയും പൂമംഗലത്തിനായിരുന്നു, 2017 ഡിസംബര്‍ 31നകം 92% നികുതികളും പിരിച്ചെടുത്തിരുന്നു. ഇക്കഴിഞ്ഞ 31നു അത് 100%ആക്കി. 2012 മുതല്‍ ആറു വര്‍ഷകാലം ഹരി ഇരിഞ്ഞാലക്കുടയായിരുന്നു പൂമംഗലം ഗ്രാമപഞ്ചായത്തിന്റെ സെക്രട്ടറി.പഞ്ചായത്ത് പ്രസിഡന്റ് വര്‍ഷ രാജേഷ് സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്‍മാന്മാരായ ഈനാശു പല്ലിശ്ശേരി, കവിത സുരേഷ്, പഞ്ചായത്ത് സെക്രട്ടറി എന്‍. ജി ദിനേശ് തുടങ്ങിയവര്‍ ചേര്‍ന്നാണ് പുരസ്‌ക്കാരം ഏറ്റുവാങ്ങിയത്.

Advertisement