ഉന്നതവിജയം കരസ്ഥമാക്കിയ ക്രൈസ്റ്റ് എഞ്ചിനിയറിംങ്ങ് കോളേജിന് അഭിനന്ദനം

1026
Advertisement

ഇരിങ്ങാലക്കുട : കേരള ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ ഒന്നാം സെമസ്റ്റര്‍ എഞ്ചിനിയറിംങ്ങ് പരിക്ഷയില്‍ സംസ്ഥാന അടിസ്ഥാനത്തില്‍ 8-ാം സ്ഥാനവും സ്വാശ്രയ കോളേജുകളില്‍2-ാം സ്ഥാനവും കരസ്ഥമാക്കിയ ക്രൈസ്റ്റ് എഞ്ചിനിയറിംങ്ങ് കോളേജ് വിദ്യാര്‍ത്ഥികളെ എം എല്‍ എ പ്രൊഫ. കെ യു അരുണന്‍ അഭിനന്ദിച്ച് ഉപഹാരങ്ങള്‍ കൈമാറി.കഠിനധ്വാനവും തുറന്ന സമീപനവുമാണ് ക്രൈസ്റ്റ് എഞ്ചിനിയറിംങ്ങ് കോളേജിന്റെ അഭിവൃധിക്കുള്ള പ്രധാന കാരണമെന്ന് എം എല്‍ എ അഭിപ്രായപ്പെട്ടു.കേളേജില്‍ ചേര്‍ന്ന അനുമോദന യോഗത്തില്‍ ദേവമാത പ്രൊവിന്‍ഷ്യാല്‍ ഫാ.വാള്‍ട്ടര്‍ തേലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു.ക്രൈസ്റ്റ് എഞ്ചിനിയറിംങ്ങ് കോളേജ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഫോ.ജോണ്‍ പാലിയേക്കര,പ്രിന്‍സിപ്പാള്‍ ഡോ.സജീവ് ജോണ്‍,ജോയിംന്റ് ഡയറക്ടര്‍ ഫാ.ജോയ് പയ്യപ്പിള്ളി ,ഡോ.വി ഡി ജോണ്‍,കോളേജ് യൂണിയന്‍ ചെയര്‍മാന്‍ പ്രജുല്‍ എന്‍ എ എന്നിവര്‍ സംസാരിച്ചു.കോളേജിലെ ഉയര്‍ന്ന വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനിമോദിച്ചു.

Advertisement