എം.സി പോളിന്റെ നിര്യാണത്തില്‍ അനുശോചന പ്രവാഹം : തത്സമയ സംപ്രേഷണം www.irinjalakuda.com ല്‍

1022

ഇരിങ്ങാലക്കുട: അന്തരിച്ച മുന്‍ നഗരസഭ ചെയര്‍മാനും കോണ്‍ഗ്രസ്സ് നേതാവുമായ എം.സി പോളിന്റെ നിര്യാണത്തില്‍ സമൂഹത്തിന്റെ വിവിധതുറയിലുള്ളവര്‍ അദ്ദേഹത്തിന് അന്ത്യമോപചാരം അര്‍പ്പിക്കാന്‍ എത്തിക്കൊണ്ടിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ചാലക്കുടി എം പി ഇന്നസെന്റ്,എം.പി കെ.സി വേണുഗോപാല്‍, കെ പി സി സി വൈസ് പ്രസിഡന്റ് വി.ഡി സതീശന്‍, കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് ടി എന്‍ പ്രതാപന്‍, വൈസ്.പ്രസിഡന്റ് ജോസ് വള്ളൂര്‍ തുടങ്ങി നിരവധി നേതാക്കള്‍ അനുശോചനം രേഖപ്പെടുത്താന്‍ എത്തിയിരുന്നു.ഇരിങ്ങാലക്കുടയിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളില്‍ നിറഞ്ഞു നിന്ന വ്യക്തിത്വത്തിന്‍െ ഉടമയായ എം.സി. പോളിന്റെ നിര്യാണത്തില്‍ അദ്ദേഹത്തോടുള്ള ആദരസൂചകമായി സംസ്‌കാരദിനമായ ഫെബ്രുവരി 15ന് വ്യാഴഴ്ച്ച ഉച്ചതിരിഞ്ഞ് 3 മണി മുതല്‍ ഇരിങ്ങാലക്കുട നഗരത്തിലെ കട കമ്പോളങ്ങള്‍ അടച്ചിടണമെന്ന് നഗരസഭ ചെയര്‍ പേഴ്സണ്‍ നിമ്മ്യ ഷിജു അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.15- ാം തിയ്യതി വ്യാഴാഴ്ച്ച 5 മണി വരെ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയില്‍ സംസ്‌കാരം.

 

Advertisement