മുരിയാട് പഞ്ചായത്തിൽ കൊറോണ അടിയന്തിരമായി കൂടുന്ന സാഹചര്യത്തിൽ ആനന്ദപുരം സാമൂഹിക ആരോഗ്യകേന്ദ്രം പ്രവർത്തന സജ്ജമാക്കുക ബിജെപി.

89

മുരിയാട്: മുരിയാട് പഞ്ചായത്തിൽ ഒരു സിപിഎം വാർഡ്മെമ്പർക്ക് കൊറോണ സ്ഥിരികരിക്കുകയും ബാക്കിയുള്ള മെമ്പർമാർ ക്വാറന്റൈൻ പോകുന്ന സാഹചര്യം ആണ് നിലവിൽ പഞ്ചായത്തിൽ നിലനിൽക്കുന്നത്. കൊറോണ ചികിത്സക്ക് ഉപയോഗിക്കാൻ കഴിയുന്ന ഇരിങ്ങാലക്കുട ബ്ലോക്ക്‌ പഞ്ചായത്തിന്റെ കീഴിൽ ഉള്ള ആനന്തപുരം സാമൂഹ്യ ആരോഗ്യ കേന്ദ്രം അധികൃതരുടെ അനാസ്ഥ മൂലം നശിച്ചു കൊണ്ടിരിക്കുന്നു 30 പേരെ കിടത്തി ചികിത്സ നൽകാനും ഓപ്പറേഷൻ സൗകര്യം കൂടി ഉള്ള ആരോഗ്യകേന്ദ്രം ആണ് ആനന്ദപുരത്തു അധികൃതരുടെ അനാസ്ഥ മൂലം നശിച്ചു പോകുന്നത്. ഒരു കാലത്ത് മുരിയാട് ആലത്തൂർ നെല്ലായി പോങ്കോത്ര നിവാസികൾ ആശ്രയിച്ചിരുന്ന ആരോഗ്യ കേന്ദ്രം നശിപ്പിച്ചതിന്റെ പൂർണ ഉത്തരവാദിത്തം ഇരിങ്ങാലക്കുട ബ്ലോക്ക്‌ പഞ്ചായത്ത്‌ ഭരണ സമിതിക്ക് ആണെന്ന് ബി ജെ പി ആരോപിക്കുന്നു. കൊറോണ കൂടുന്ന സാഹചര്യത്തിൽ ആരോഗ്യകേന്ദ്രം പഴയ നിലയിൽ ആക്കി കൊറോണ ടെസ്റ്റ്‌ നടത്താൻ സജ്ജമാക്കാനും ബി ജെ പി ആവശ്യപെടുന്നു. ഇത്രയും സൗകര്യം ഉള്ള ഹോസ്പിറ്റൽ ഉണ്ടായിട്ടും ടെസ്റ്റ്‌ നടത്താൻ ഇ.എം.എസ് ഹാൾ എടുത്ത തീരുമാനത്തിൽ അഴിമതി ഉണ്ടോ എന്ന് സംശയിക്കുന്നു. സ്വകാര്യ ഹോസ്പിറ്റൽ ലോബികളുടെ ഇടപെടൽ മൂലം ആണോ ആരോഗ്യകേന്ദ്രം സജ്ജീകരിക്കാത്തത് എന്ന് ബിജെപി സംശയിക്കുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനത്തി സേവനത്തിനുമായി വാർഡിൽ നിന്നും മെമ്പർമാർ രാഷ്ട്രീയം നോക്കി തിരഞ്ഞെടുത്ത് ഐഡി കാർഡും നൽകിയ സന്നദ്ധസേവ വളണ്ടിയർമാർ കോവിഡ് വ്യാപന സമയത്ത് പേടിച്ച് ഒളിവിൽ പോയോ എന്ന് കൂടി പഞ്ചായത്ത് ഭരണസമിതി വ്യക്തമാക്കണം എന്ന് ബിജെപി മുരിയാട് പഞ്ചായത്ത് സമിതി ഓൺലൈൻ മീറ്റിങ്ങിൽ പറഞ്ഞു. ജയൻ മണ്ണാളത്ത് അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡല നേതാക്കളായ അഖിലാഷ് വിശ്വനാഥൻ വേണു മാസ്റ്റർ എന്നിവർ സംസാരിച്ചു. മഹേഷ് വെള്ളയത്ത്, ശ്രീജേഷ്, മനോജ് നെല്ലിപറമ്പിൽ, രതീഷ്, ജിനു ഗിരിജൻ, ശ്രീരഥ് കൊച്ചുകുളം എന്നിവർ യോഗത്തിന് നേതൃത്വം നൽകി.

Advertisement