ഇരിങ്ങാലക്കുടയില്‍ സര്‍ക്കാര്‍ ചികിത്സാ ധനസഹായം വിതരണം ചെയ്തു

555
Advertisement

ഇരിങ്ങാലക്കുട : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഇരിങ്ങാലക്കുടയില്‍ 23 ലക്ഷം രൂപ അനുവദിച്ചതായി എം എല്‍ എ കെ യു അരുണന്‍ അറിയിച്ചു. ചികിത്സാ ധനസഹായത്തിന് അര്‍ഹരായവര്‍ക്ക് ധനസഹായം വിതരണം ചെയ്തു വരുന്നു.ഇരുവൃക്കകളും നഷ്ടപെട്ട് സ്വന്തം അച്ഛന്റെ വൃക്ക ദാനമായി സ്വീകരിക്കുകയും ചികിത്സയില്‍ ഏറെനാള്‍ കഴിയുകയും പീന്നീട് മരണപ്പെടുകയും ചെയ്ത കുഴിക്കാട്ട്‌കോണം സ്വദേശി കെങ്കയില്‍ വീട്ടില്‍ ശേഖരന്‍ മകന്‍ വൈശാഖിനുള്ള രണ്ട് ലക്ഷം രൂപയും അപ്ലാസ്മിക് അനാറ്റമിക എന്ന രോഗം ബാധിച്ച് ബോണ്‍ മാരോ ശസ്ത്രകിയക്കായി കാത്തിരിക്കുന്ന താണിശ്ശേരി സ്വദേശി തിരുകുളം സജിത്ത് കുമാറിന്റെ മകന്‍ അനയ് കൃഷ്ണയ്ക്കുള്ള മൂന്ന് ലക്ഷം രൂപയും ഭാര്യയ്ക്ക് അപകടമരണം സംഭവിച്ച കിഴുത്താണിയിലെ സന്ദിപിന് 1 ലക്ഷം രൂപയും ഭര്‍ത്താവിന് അപകടം മരണം സംഭവിച്ച താണിശ്ശേരിയിലെ ശാരദയ്ക്ക് ഒരു ലക്ഷം രൂപയും ഉള്‍പെടെ 83 പേര്‍ക്കായാണ് ധനസഹായം.എം എ എ പ്രൊഫ. കെ യു അരുണന്‍ ഇരുവരുടെയും വീട്ടില്‍ നേരിട്ടെത്തിയാണ് ധനസഹായം കൈമാറിയത്.മുകുന്ദപുരം താലൂക്കാഫിസര്‍ ഐ ജൈ മധുസൂദനന്‍,മാടായികോണം വില്ലേജോഫിസര്‍ കെ എ ബുഷറാ,മനവലശ്ശേരി വില്ലേജ് ഓഫീസര്‍ ടി എ പ്രമോദ് എന്നിവര്‍ എം എ എ യുടെ ഒപ്പം ധനസഹായ വിതരണത്തിനെത്തിയിരുന്നു.

Advertisement