Saturday, June 14, 2025
24.7 C
Irinjālakuda

കരിക്കുറി തിരുന്നാള്‍ ഭക്തിനിര്‍ഭരം : അമ്പത് നോമ്പിന് തുടക്കമായി.

ഇരിങ്ങാലക്കുട ; അമ്പതു നോമ്പിലേക്ക് ക്രൈസ്തവസമൂഹം ഇന്നു വിഭൂതി ആചരണത്തോടെ തുടക്കം കുറിച്ചു. സുറിയാനി പാരമ്പര്യത്തില്‍ കരിക്കുറി തിരുനാള്‍ ആചരിച്ചുകൊണ്ടാണ് അമ്പതു നോമ്പിലേക്കു പ്രവേശിക്കുന്നത്. ദേവാലയങ്ങളില്‍ കുര്‍ബ്ബാന മധ്യേ വൈദികര്‍ വിശ്വാസികളുടെ നെറ്റിയില്‍ കരുത്ത കുരുശടയാളം വരച്ചു.ആദിമ സഭയില്‍ നോമ്പിന് ചാക്കുടുത്ത് ചാരം പൂശി പ്രാര്‍ത്ഥിച്ച് ഒരുങ്ങിയിരുന്നതിന്റെ പ്രതീകമായാണ് ചാരം കൊണ്ട് നെറ്റിയില്‍ കുരിശ് വരക്കുന്നത്. നോമ്പുകാലത്തെ എല്ലാ വെളളിയാഴ്ചകളിലും വിവിധ കുടുംബ സമ്മേളന യൂണിറ്റുകളില്‍ നിന്നും കുരിശിന്റെ വഴി പ്രര്‍ത്ഥന നടക്കും. മലയാറ്റൂര്‍, കനകമല തുങ്ങിയ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ ഉണ്ടായിരിക്കും. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തിഡ്രല്‍ ദേവാലയത്തില്‍ നടന്ന വിഭൂതി തിരുനാളിന് മാര്‍ പോളി കണ്ണൂക്കാടന്‍ നേതൃത്വം നല്കി.കാല്‍വരി മലയിലെ രക്ഷാകരബലി അനുസ്മരിച്ചാണ് ക്രിസ്തുവിന്റെ പീഢാനുഭവത്തോടുളള ഐക്യദാര്‍ഢ്യവുമായി വിശ്വാസികള്‍ അമ്പത് നോമ്പ് അനുഷ്ഠിക്കുന്നത്. സെന്റ്.തോമസ് കത്തീഡ്രല്‍ വികാരി ഫാ.ആന്റു ആലപ്പാടന്‍,അസി.വികാരിമാരായ ഫാ.അജോ പുളിക്കന്‍,ഫാ.മില്‍ട്ടന്‍ തട്ടില്‍, ഫാ.ഫെമിന്‍ ചിറ്റിലപ്പിള്ളി, സെക്രട്ടറി ഫാ.അനൂപ് കോലങ്കണ്ണി എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു.

Hot this week

അഹമ്മദാബാദ് വിമാന ദുരന്തം:മന്ത്രി ഡോ. ആർ ബിന്ദുവിൻ്റെ അനുശോചനം

രാജ്യമാകെ നടുങ്ങി നിൽക്കുന്ന വിമാന ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ മുഴുവൻ പേരുടെയും...

കളഞ്ഞു കിട്ടിയ പണവും പേഴ്സും തിരികെ നൽകി

തിരുത്തിപറമ്പ് വെള്ളാം ചിറ റോഡിൽ കളഞ്ഞു കിട്ടിയ 13120 രൂപയും മറ്റു...

വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് സൊസൈറ്റി തട്ടിപ്പിൽ മുഖ്യപ്രതി കരിപ്പൂർ എയർപോർട്ടിൽ നിന്നും അറസ്റ്റു ചെയ്തു. പ്രതി റിമാന്റിലേക്ക്

വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റി തട്ടിപ്പിൽ മുഖ്യപ്രതിയും മുൻ...

ബസ് യാത്രക്കിടെ യുവതിയെ കയറിപ്പിടിച്ച് മാനഹാനി വരുത്തിയ കേസിലെ പ്രതി റിമാന്റിൽ

ഇരിങ്ങാലക്കുട : 06-06-2025 തിയ്യതി ഉച്ചക്ക് 12.40 മണിക്ക് തൃശ്ശൂർ കൊടുങ്ങല്ലൂർ...

Topics

ഓൺ ലൈൻ തട്ടിപ്പിലെ പ്രതി റിമാന്റിലേക്ക്, അറസ്റ്റ് ചെയ്തത് ഹിമാചൽ പ്രദേശിൽ നിന്ന്.

മതിലകം സി.കെ. വളവ് സ്വദേശി പാമ്പിനേഴത്ത് വീട്ടിൽ നജുമ ബീവി അബ്ദുൾ...

നൈജു ജോസഫ് ഊക്കൻ കേരള കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌.

കേരള കോൺഗ്രസ്‌ ആളൂർ മണ്ഡലം പ്രസിഡന്റ്‌ ആയി ശ്രീ. നൈജു ജോസഫ്...

ഇരട്ടക്കൊലയാളി മരിച്ച നിലയിൽ

പടിയൂർ ഇരട്ടക്കൊലപാതക കേസിലെ പ്രതി പ്രേംകുമാറിനെ ഉത്തരാഖണ്ഡിൽ മരിച്ച നിലയിൽ കണ്ടെത്തി....
spot_img

Related Articles

Popular Categories

spot_imgspot_img