പോളിഷ് ചിത്രമായ ‘ദി ആര്‍ട്ട് ഓഫ് ലവിംഗ്’ ഫെബ്രുവരി 2ന് പ്രദര്‍ശിപ്പിക്കും

583

ഇരിങ്ങാലക്കുട: 2017 ഡിസംബറില്‍ നടന്ന 22 മത് കേരള അന്തര്‍ദേശീയ ചലച്ചിത്രോല്‍സവത്തില്‍ ശ്രദ്ധ നേടിയ പോളിഷ് ചിത്രമായ ‘ദി ആര്‍ട്ട് ഓഫ് ലവിംഗ്’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഫെബ്രുവരി 2 വെള്ളിയാഴ്ച വൈകീട്ട് 6.30ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓര്‍മ്മ ഹാളില്‍ സ്‌ക്രീന്‍ ചെയ്യുന്നു.പോളണ്ടിലെ ആദ്യത്തെ വനിതാ സെക്‌സോളജിസ്റ്റ് ആയ മൈക്കലീന വിസ്ലോക്ക ലൈംഗികതയെ ആസ്പദമാക്കി ആര്‍ട്ട് ഓഫ് ലവിംഗ് എന്ന പേരില്‍ പുസ്തകം പുറത്തിറക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് ചിത്രം പറയുന്നത്.പോളീഷ് സമൂഹത്തിലെ ലൈംഗികതയെ പ്രതിപാദിക്കുന്ന പുസ്തകത്തിന് എതിരെ പോളീഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയും സാംസ്‌കാരിക മന്ത്രാലയവും പള്ളിയുമെല്ലാം രംഗത്ത് വരുന്നു… മൈക്കലീനയുടെ സ്വകാര്യ ജീവിതത്തിലെ തിരിച്ചടികളും എകാന്തതയും മരിയ സഡോസ്‌ക സംവിധാനം ചെയ്ത 117 മിനിറ്റുള്ള ചിത്രത്തില്‍ കടന്നു വരുന്നുണ്ട്… പ്രവേശനം സൗജന്യം.

 

 

 

Advertisement