ഉരുള്‍പൊട്ടല്‍ – ബോധവത്ക്കരണക്ലാസ്സ് ഞായറാഴ്ച

820

ഇരിങ്ങാലക്കുട : ഹൈസ്‌കൂള്‍-ഹയര്‍സെക്കണ്ടറി വിഭാഗത്തിലെ കുട്ടികള്‍ക്കായി ഇരിങ്ങാലക്കുട ഇ.കെ.എന്‍.കേന്ദ്രം നടത്തി വരുന്ന ശാസ്ത്രപാടവപോഷണ പരിപാടിയില്‍ ഉരുള്‍പൊട്ടല്‍ കാരണങ്ങളും കരുതലുകളും എന്ന വിഷയത്തില്‍ ബോധവത്ക്കരണ ക്ലാസ്സ് നടത്തുന്നു. 2018 ഒക്ടോബര്‍ 28 ഞായറാഴ്ച 2 മണിക്ക് ഇരിങ്ങാലക്കുട എസ്.എന്‍.ഹയര്‍സെക്കണ്ടറി സ്‌കൂളിലാണ് ക്ലാസ്സ്. ഐ.ആര്‍.ടി.സി. ഡയറ്കടറും സംസ്ഥാന ദുരിതനിവാരണ സമിതിയംഗവുമായ ഡോ.എസ്.ശ്രീകുമാര്‍ ആണ് ക്ലാസ്സെടുക്കുന്നത്. അദ്ധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പങ്കെടുക്കാം.

 

Advertisement