പരമ്പരാഗത ആധാരം എഴുത്ത് തൊഴിൽ സുരക്ഷാ ഉറപ്പുവരുത്തി ആധാരം എഴുത്തുക്കാർക്കായി സംവരണം ചെയ്യുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ച് സമരം നടത്തി

59

കല്ലേറ്റുംകര :പരമ്പരാഗത ആധാരം എഴുത്ത് തൊഴിൽ സുരക്ഷാ ഉറപ്പുവരുത്തി ആധാരം എഴുത്തുക്കാർക്കായി സംവരണം ചെയ്യുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ച് ആധാരം എഴുത്തു അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി യൂണിറ്റ് കമ്മിറ്റി നടത്തിയ ധർണാസമരം ആളൂർ പഞ്ചായത്തംഗം എ.സി.ജോൺസൺ ഉദ്‌ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജോമി ജോൺ അധ്യക്ഷത വഹിച്ചു. പി.പി.ജോഷി, കെ.ഐ.റിൻസൺ, ടി.ജെ.രാജപ്പൻ, കെ.കെ.മുരളീധരൻ, ഇ.എസ്.ബിനിൽ, ഇ.വി.സുരേഷ്, കെ.വി.ലതിക, നൈസി പോൾ, പി.എസ്.ഗിരിജ, സീജ ജോഷി, സ്വപ്ന സാഗർ, ശോഭി രാജീവ്, പി.കെ.രേഖ, ടി.കെ.ജിൻസ, കെ.ഐ.റീസൺ, ടി.കെ.അശോക് ഷൈൻ എന്നിവർ പ്രസംഗിച്ചു.

Advertisement