ചേരുവകള്‍:- വാഴപ്പിണ്ടി- 1കിലോ, ഉലുവപ്പൊടി- 4ഗ്രാം, വെളുത്തുള്ളി-30 ഗ്രാം, ഉപ്പ്- ആവശ്യത്തിന്, ഇഞ്ചി- 50 ഗ്രാം, വിനാഗിരി- 100മില്ലി, പച്ചമുളക്-10ഗ്രാം, നല്ലെണ്ണ- 75മില്ലി, മുളകുപൊടി- 75 ഗ്രാം, കായം- 10 ഗ്രാം, മഞ്ഞള്‍പ്പൊടി- 3 ഗ്രാം, കടുക് പരിപ്പ്- 5 ഗ്രാം.
തയ്യാറാക്കുന്ന വിധം:- വാഴപ്പിണ്ടി വളരെ ചെറുകഷണങ്ങളാക്കി മുറിച്ച് ഒരു ചീനച്ചട്ടിയില്‍ അല്‍പ്പം എണ്ണയൊഴിച്ച് നല്ല പോലെ വഴറ്റി വയ്ക്കണം. വിനാഗിരി തിളപ്പിച്ചു വയ്ക്കുക. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ അല്‍പ്പം വിനീഗിരി ചേര്‍ത്ത് മിക്‌സിയില്‍ അരച്ച് വയ്ക്കുക. തുടര്‍ന്ന് ചീനച്ചട്ടിയില്‍ അല്പം എണ്ണയൊഴിച്ച് അരച്ച പേസ്റ്റ് ചേര്‍ത്ത് ബ്രൗണ്‍ നിറം ആകുന്നതു വരെ വഴറ്റുക. അതിലേക്ക് മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉലുവപ്പൊടി എന്നിവ ചേര്‍ക്കുക. അതിലേക്ക് എണ്ണയില്‍ വഴറ്റി വച്ച വാഴപ്പിണ്ടി കഷണങ്ങള്‍ ചേര്‍ത്ത് നല്ല പോലെ ഇളക്കുക. അടുപ്പില്‍ നിന്നും മാറ്റിയ ശേഷം ഉലുവപ്പൊടി , കായം, കടുക്, പരിപ്പ്, ഉപ്പ്, വിനാഗിരി എന്നിവ ചേര്‍ത്ത് ഇളക്കി വയ്ക്കുക. ദീര്‍ഘനാള്‍ സൂക്ഷിക്കുന്നതിനായി സോഡിയം ബെന്‍സോയേറ്റ് 1ഗ്രാം ചേര്‍ത്ത് ഇളക്കി കുപ്പിയിലാക്കി സൂക്ഷിക്കാവുന്നതാണ്.
വാഴപ്പിണ്ടി അച്ചാര്‍
ചേന്ദാമംഗലം കരിമ്പാടം മാരായില്‍ സുദര്‍ശന്‍ ഭാര്യ ജലജ (57) നിര്യാതയായി
ഇരിങ്ങാലക്കുട : ചേന്ദാമംഗലം കരിമ്പാടം മാരായില്‍ സുദര്‍ശന്‍ ഭാര്യ ജലജ (57) നിര്യാതയായി.മക്കള്‍ സൗമ്യ,അശ്വതി.സംസ്‌ക്കാരം വ്യാഴാഴ്ച്ച രാവിലെ 10 മണിയ്ക്ക് വീട്ടുവളപ്പില്‍.
ഇന്ന് ലോക മാതൃഭാഷാദിനം
മാതൃഭാഷയ്ക്കുവേണ്ടി ഒരു ദിനം- ഫെബ്രുവരി 21. 1999ലാണ് യുനെസ്‌കോ ഫെബ്രുവരി 21നെ ലോകമാതൃഭാഷാദിനമായി പ്രഖ്യാപിച്ചത്. 2000 മുതല്‍ എല്ലാ വര്‍ഷവും ഫെബ്രുവരി ലോകമാതൃഭാഷാദിനമായി ആചരിച്ചു തുടങ്ങി. 2008നെ ലോക ഭാഷാ വര്‍ഷമായി പ്രഖ്യാപിച്ച പ്രസ്ഥാവനയിലൂടെ എക്യരാഷ്ട്രസഭയുടെ പൊതുസഭ ഈ ദിനാചരണത്തിന് ഔദ്യോഗിക അംഗീകാരം നല്‍കി. 1952ല്‍ ബംഗ്ലാദേശില്‍ ഉറുദു ഭരണഭാഷയായി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ നടന്ന കലാപത്തില്‍ ഡാക്ക സര്‍വ്വകലാശാലയിലെ നാലു വിദ്യാര്‍ത്ഥികള്‍ പൊലീസിന്റെ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടു. ഇതിന്റെ സ്മരണയ്ക്കായാണ് ലോകമാതൃഭാഷാദിനം ആചരിച്ചു തുടങ്ങിയത്. എല്ലാ നാടുകളിലും സ്വന്തം ഭാഷയ്ക്കു വേണ്ടി മുറവിളി ഉയരുമ്പോള്‍ മലയാളം സംസാരിക്കുന്നത് തെറ്റാണെന്നും മോശമാണെന്നും കരുതുന്ന ഒരു തലമുറയിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നത്. ജീവിതത്തിന്റെ സകലമേഖലകളിലും ഇംഗ്ലീഷ് ആഴത്തില്‍ സ്വാധീനം ചെലുത്തിയപ്പോള്‍ മലയാളം ‘വൃദ്ധസദന’ത്തിലായി. എന്നാല്‍ അതിനെ ശക്തമായി തിരിച്ചുപിടിച്ചുകൊണ്ട് ശ്രേഷ്ഠഭാഷാ പദവിയിലേക്കുയര്‍ത്തിയിട്ടും അകാല വാര്‍ദ്ധക്യത്തില്‍ പിടയുകയാണ് നമ്മുടെ ഭാഷ. നമ്മുടെ ഭാഷ നമ്മുടെ അവകാശമാണ്. അവകാശത്തെ ചോദിച്ചു വാങ്ങേണ്ട നമ്മള്‍ അറപ്പോടെ അവയെ അവഗണിക്കുകയാണ്. അതിനാണല്ലോ ‘അമ്മേ…’ എന്നു വിളിച്ച നാവുകൊണ്ടുതന്നെ മലയാളം പഠിപ്പിക്കുന്ന സ്‌കൂളിലേക്ക് ഞാന്‍ പോകില്ലായെന്ന് നമ്മുടെ പുത്തന്‍ തലമുറ പറയുന്നത്. സ്വന്തം ഭാഷയെ തിരിച്ചു കൊണ്ടുവരാന്‍ സ്വന്തം ദേശക്കാരില്‍ നിന്നു തന്നെ ഇത്രയോറെ വെല്ലുവിളി നേരിടുന്ന ഭാഷ ഒരുപക്ഷേ മലയാളം മാത്രമാകും. രാഷ്ട്രം അംഗീകരിച്ചിട്ടുള്ള അഞ്ച് ശ്രേഷ്ഠഭാഷകളില്‍ ഒന്നും, ലോകഭാഷകളില്‍ ഇരുപതാം സ്ഥാനവുമുള്ള നമ്മുടെ ഭാഷയുടെ അവസ്ഥയാണിത്. മൂന്നരക്കോടിയോളം വരുന്ന വലിയൊരു ജനവിഭാഗത്തിന്റെ മാതൃഭാഷയായ മലയാളത്തെ മാനിക്കേണതും ഉയര്‍ത്തേണ്ടതും നമ്മുടെ കടമയാണ്. വീട്ടുമൊഴിയും നാട്ടുമൊഴിയുമെല്ലാം അതിന്റെ ഈണത്തിലും താളത്തിലും മധുരമലയാളത്തിന്റെ കിളിക്കൊഞ്ചലിന് വഴിയാകട്ടെ…. ചരിത്രവീഥികളില്‍ തുഞ്ചന്റെ തത്തയുടെ തൂവലുകള്‍ ഇനിയും അടയാളപ്പെടുത്തപ്പെടട്ടെ. മലയാളഭാഷയുടെ സ്വത്വത്തിനുവേണ്ടി; നമുക്കും ഏറ്റു ചൊല്ലാം എം.ടി.യുടെ പ്രതിജ്ഞ: ‘എന്റെ ഭാഷ എന്റെ വീടാണ്, എന്റെ ആകാശമാണ്. ഞാന്‍ കാണുന്ന നക്ഷത്രമാണ്, എന്നെ തഴുകുന്ന കാറ്റാണ്, എന്റെ ദാഹം ശമിപ്പിക്കുന്ന കുളിര്‍ വെള്ളമാണ്, എന്റെ അമ്മയുടെ തലോടലും ശാസനയുമാണ്. എന്റെ ഭാഷ ഞാന്‍ തന്നെയാണ്. ഏതുനാട്ടിലെത്തിയാലും ഞാന്‍ സ്വപ്‌നം കാണുന്നത് എന്റെ ഭാഷയിലാണ്. എന്റെ ഭാഷ ഞാന്‍ തന്നെയാണ്.’
മാപ്രാണത്ത് ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ച ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു
മാപ്രാണം : കുഴിക്കാട്ടുകോണത്ത് കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഭര്‍ത്താവ് പാമ്പിനേഴത്തു വീട്ടില്‍ ഫയാസിനെ പോലിസ് അറസ്റ്റ് രേഖപെടുത്തി.കഴിഞ്ഞ ദിവസമാണ് സംഭവം ഭാര്യ സാജിത (37) യെ വെട്ടുകത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച പ്രതി ഭാര്യയെ ആശുപത്രിയില്‍ കൊണ്ടുപോവാന്‍ ശ്രമിച്ച നാട്ടുകാരെ രക്തം പുരണ്ട വെട്ടുകത്തിയുമായി നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.ആക്രമണത്തെ കുറിച്ച് അയല്‍വാസികള്‍ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ച ഉടനെ സ്ഥലത്തെത്തിയ പോലീസ് വെട്ടു കൊണ്ട് ഗുരുതര പരിക്കുപറ്റിയ സ്ത്രീയെ പോലീസ് ആംബുലന്‍സില്‍ ഇരിഞ്ഞാലക്കുട താലൂക്ക് ആശുപത്രിയിലും , തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു.സംഭവസ്ഥലത്ത് നിന്ന് രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ ഇരിങ്ങാലക്കുട എസ് ഐ കെ എസ് സുശാന്തും സംഘവു ബലപ്രയോഗത്തിലൂടെയാണ് കീഴ്‌പെടുത്തിയത്.അന്വേഷണ സംഘത്തില്‍ സി ഐ എം കെ സുരേഷ് കുമാര്‍,എസ് ഐ കെ എസ് സുശാന്ത്,സീനിയര്‍ സി പി ഓമമാരായ ബാബു പി കെ,മുരുകേശ് കടവത്ത്,സി പി ഓ മാരായ അനൂപ് ലാലന്‍,രാഗേഷ് പി ആര്‍,രാഹുല്‍ എന്നിവരാണ് ഉണ്ടായിരുന്നത്.അമിത മദ്യപാനിയും ലഹരിയ്ക്കടിമയുമായ പ്രതിയെ കോടതിയില്‍ ഹാജരാക്കി 14 ദിവത്തേയ്ക്ക് റിമാന്റ് ചെയ്തു.
കാട്ടൂര്‍ എസ് എന്‍ ഡി പി യോഗം അമേയകുമാരേശ്വര ക്ഷേത്രമഹോത്സവം ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് 1 വരെ
കാട്ടൂര്‍ : കാട്ടൂര്‍ എസ് എന്‍ ഡി പി യോഗം അമേയകുമാരേശ്വര ക്ഷേത്രമഹോത്സവം ഫെബ്രുവരി 22ന് കൊടികയറി മാര്‍ച്ച് 1ന് ആറാട്ടോട് കൂടി സമാപിയ്ക്കുന്നു.22ന് രാത്രി 7.50നും 8.20 നും മദ്ധ്യേ പറവൂര്‍ രാകേഷ് തന്ത്രികളുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റം നടക്കും.തുര്‍ന്ന് കലാപരിപാടികളുടെ ഉദ്ഘാടനം മുകുന്ദപുരം എസ് എന്‍ ഡി പി യൂണിയന്‍ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം നിര്‍വഹിക്കും.പൂയ്യ ദിവസമായ ഫെബ്രുവരി 27ന് രാവിലെ മുതല്‍ 9 ശാഖകളില്‍ നിന്നായി പൂക്കവടികളും പീലിക്കാവടികളും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിലേയ്ക്ക് പുറപ്പെടും.വൈകീട്ട് 4.30 തോടെ ഏഴ് ഗജവീരന്‍മാര്‍ അണിനിരക്കുന്ന കൂട്ടിഎഴുന്നള്ളിപ്പ് നടക്കും.101 മേളകാലക്കാരന്‍മാര്‍ അണിനിരക്കുന്ന മേളവിസ്മയത്തിന് കലാമണ്ഡലം ശിവദാസന്‍മാരാര്‍ നേതൃത്വം നല്‍കും.28-ാം തിയ്യതി രാത്രി 9 മണി മുതല്‍ പള്ളിവേട്ട.മാര്‍ച്ച് 1ന് രാവിലെ 9ന് നടക്കുന്ന ആറാട്ടോടെ പൂയ്യമഹോത്സവത്തിന് സമാപനം കുറിയ്ക്കും.
തൃശ്ശൂരിനെ ചെമ്പട്ടണിയിക്കാന്‍ ഇരിഞ്ഞാലക്കുടയിലും ചുവപ്പിന്റെ ദീപശിഖ ഉയര്‍ന്നു
ബൈക്കിടിച്ച് കാല്‍നട യാത്രക്കാരന്‍ മരണമടഞ്ഞു.
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മന്ത്രിപുരം പനങ്ങാട്ടില്‍ വീട്ടില്‍ ഗോപിയാണ് മരണമടഞ്ഞത്. 74 വയസ്സായിരുന്നു. ചൊവ്വാഴ്ച രാവിലെ എട്ടു മണിയോടെ മന്ത്രിപുരം ഇറക്കത്തു വച്ചായിരുന്നു അപകടം. പുല്ലൂരില്‍ സൈക്കിള്‍ വര്‍ക്ക്‌ഷോപ്പ് നടത്തുകയായിരുന്ന ഗോപി വര്‍ക്ക്‌ഷോപ്പ് തുറക്കുന്നതിനായി പുല്ലൂരിലേക്ക് നടന്നു പോകുമ്പോഴായിരുന്നു അപകടം. പരിക്കേറ്റ ഗോപിയെ ഉടന്‍ ചാലക്കുടയിലെ സ്വാകാര്യആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം ബുധനാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് വീട്ടുവളപ്പില്‍ നടക്കും. വിശാലാക്ഷി ഭാര്യയും നദീര, ബിലു, ബിനി എന്നിവര്‍ മക്കളുമാണ്. മുരളി, ഷോജ, അശോകന്‍ എന്നിവര്‍ മരുമക്കളാണ്.
ഉന്നതവിജയം കരസ്ഥമാക്കിയ ക്രൈസ്റ്റ് എഞ്ചിനിയറിംങ്ങ് കോളേജിന് അഭിനന്ദനം
ഇരിങ്ങാലക്കുട : കേരള ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ ഒന്നാം സെമസ്റ്റര്‍ എഞ്ചിനിയറിംങ്ങ് പരിക്ഷയില്‍ സംസ്ഥാന അടിസ്ഥാനത്തില്‍ 8-ാം സ്ഥാനവും സ്വാശ്രയ കോളേജുകളില്‍2-ാം സ്ഥാനവും കരസ്ഥമാക്കിയ ക്രൈസ്റ്റ് എഞ്ചിനിയറിംങ്ങ് കോളേജ് വിദ്യാര്‍ത്ഥികളെ എം എല്‍ എ പ്രൊഫ. കെ യു അരുണന്‍ അഭിനന്ദിച്ച് ഉപഹാരങ്ങള്‍ കൈമാറി.കഠിനധ്വാനവും തുറന്ന സമീപനവുമാണ് ക്രൈസ്റ്റ് എഞ്ചിനിയറിംങ്ങ് കോളേജിന്റെ അഭിവൃധിക്കുള്ള പ്രധാന കാരണമെന്ന് എം എല്‍ എ അഭിപ്രായപ്പെട്ടു.കേളേജില്‍ ചേര്‍ന്ന അനുമോദന യോഗത്തില്‍ ദേവമാത പ്രൊവിന്‍ഷ്യാല്‍ ഫാ.വാള്‍ട്ടര്‍ തേലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു.ക്രൈസ്റ്റ് എഞ്ചിനിയറിംങ്ങ് കോളേജ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഫോ.ജോണ്‍ പാലിയേക്കര,പ്രിന്‍സിപ്പാള്‍ ഡോ.സജീവ് ജോണ്‍,ജോയിംന്റ് ഡയറക്ടര്‍ ഫാ.ജോയ് പയ്യപ്പിള്ളി ,ഡോ.വി ഡി ജോണ്‍,കോളേജ് യൂണിയന്‍ ചെയര്‍മാന്‍ പ്രജുല്‍ എന്‍ എ എന്നിവര്‍ സംസാരിച്ചു.കോളേജിലെ ഉയര്‍ന്ന വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനിമോദിച്ചു.
ഫുട്ട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം കരസ്ഥമാക്കിയ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ടീം
കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളേജില്‍ നടന്ന സെന്റ് ചാവറ ഫുട്ട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം കരസ്ഥമാക്കിയ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ടീം
സാമ്പത്തിക വര്‍ഷാവസാനത്തിന് മുന്‍പ് 100% നികുതികളും പിരിച്ചെടുത്ത പൂമംഗലം പഞ്ചായത്ത് സമ്മാനം ഏറ്റുവാങ്ങി.
പൂമംഗലം : സാമ്പത്തിക വര്‍ഷാവസാനത്തിന് രണ്ടു മാസങ്ങള്‍ക്കു മുന്‍പ് തന്നെ 100% നികുതികളും പിരിച്ചെടുത്തതിന് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക സമ്മാനം പൂമംഗലം പഞ്ചായത്തിന് തദ്ദേശ വകുപ്പ് മന്ത്രി കെ ടി ജലീല്‍ നല്‍കി. കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണയില്‍ പഞ്ചായത്ത് ദിനഘോഷ വേദിയില്‍ വെച്ചായിരുന്നു പുരസ്‌കാര സമര്‍പ്പണം.കഴിഞ്ഞ 6 വര്‍ഷങ്ങളിലും പൂമംഗലം പഞ്ചായത്ത് 100% നികുതി പിരിവു നേടിയിരുന്നു. തുടര്‍ച്ചയായ 5 വര്‍ഷങ്ങളിലും 100% പദ്ധതി വിനിയോഗവും,4 വര്‍ഷം ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫിയും പൂമംഗലത്തിനായിരുന്നു, 2017 ഡിസംബര്‍ 31നകം 92% നികുതികളും പിരിച്ചെടുത്തിരുന്നു. ഇക്കഴിഞ്ഞ 31നു അത് 100%ആക്കി. 2012 മുതല്‍ ആറു വര്‍ഷകാലം ഹരി ഇരിഞ്ഞാലക്കുടയായിരുന്നു പൂമംഗലം ഗ്രാമപഞ്ചായത്തിന്റെ സെക്രട്ടറി.പഞ്ചായത്ത് പ്രസിഡന്റ് വര്‍ഷ രാജേഷ് സ്റ്റാന്റിംഗ്കമ്മിറ്റി ചെയര്‍മാന്മാരായ ഈനാശു പല്ലിശ്ശേരി, കവിത സുരേഷ്, പഞ്ചായത്ത് സെക്രട്ടറി എന്‍. ജി ദിനേശ് തുടങ്ങിയവര്‍ ചേര്‍ന്നാണ് പുരസ്‌ക്കാരം ഏറ്റുവാങ്ങിയത്.
ആഘോഷ തിമര്‍പ്പില്‍ ശ്രീ ശിവകുമാരേശ്വര ( തീരാത്ത് ) ക്ഷേത്രത്തില്‍ പൂയമഹോത്സവം
എടതിരിഞ്ഞി : എച് ഡി പി സമാജം ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തില്‍ പൂയമഹോത്സവം ആഘോഷിച്ചു.നടുമുറി വിഭാഗം,പടിയൂര്‍ വിഭാഗം,പടിയൂര്‍ ജനകീയ വിഭാഗം,വടക്കുമുറി വിഭാഗം,കാക്കത്തുരുത്തി സൗത്ത്,കാക്കത്തുരുത്തി വടക്ക് എന്നിവിടങ്ങളില്‍ നിന്നായി പ്രാദേശിക കാവടി സെറ്റുകള്‍ ഉച്ചയോട് കൂടി താള വാദ്യ അകമ്പടിയോടെ ക്ഷേത്രത്തില്‍ എത്തിചേര്‍ന്നു.ഉച്ചതിരിഞ്ഞ് പെരുവനം കുട്ടന്‍മാരാര്‍,കലാമണ്ഡലം ശിവദാസ് എന്നിവരുടെ മേളപ്രമാണത്തില്‍ വിവിധ ദേശങ്ങില്‍ നിന്ന് വന്ന ചെറുപൂരങ്ങള്‍ ക്ഷേത്രത്തില്‍ വാദ്യവിസ്മയം തിര്‍ത്തു.തിരുവുത്സവദിനത്തില്‍ രാവിലെ 4 ന് നിര്‍മാല്യ ദര്‍ശനവും തുടര്‍ന്ന് ഗണപതിഹവനവും 5 ന് അഭിഷേകങ്ങള്‍, വിശേഷാല്‍ പൂജകള്‍ എന്നിവയുണ്ടായിരുന്നു.വൈകീട്ട് 7 .30 ന് ദീപാരാധന, അത്താഴപൂജ എന്നിവയുണ്ടാകും.ബുധനാഴ്ച്ച രാവിലെ 8ന് ആറാട്ട് പുറപ്പാട് തുടര്‍ന്ന് എടതിരിഞ്ഞി വടക്കും മുറി കോതറ ആറാട്ട് കടവില്‍ ആറാട്ട് നടക്കും.വൈകീട്ട് 3 മണിയോടെ വാദ്യഘോഷങ്ങളോടെ ആറാട്ട് കഴിഞ്ഞ് തിരിച്ചെത്തി കൊടിയിറക്കത്തോടെ പൂയ്യം സമാപിയ്ക്കും.
ബിജെപിയുടെ വളര്‍ച്ചയില്‍ വിറളിപൂണ്ട സിപിഎം തൃശ്ശൂരിനെ കണ്ണൂരാക്കാന്‍ ശ്രമം : എ.നാഗേഷ്
ഇരിങ്ങാലക്കുട : തൃശ്ശൂര്‍ ജില്ലയില്‍ ബിജെപിക്കുണ്ടായ അഭൂതപൂര്‍വ്വമായ വളര്‍ച്ച സിപിഎമ്മിനെ വിറളിപിടിപ്പിച്ചിരിക്കുകയാണെന്നും തൃശ്ശൂര്‍ ജില്ലയെ മറ്റൊരു കണ്ണൂരാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും ബിജെപി ജില്ല പ്രസിഡണ്ട് എ.നാഗേഷ് പറഞ്ഞു. ഇരിങ്ങാലക്കുട കിഴുത്താണി സെന്ററില്‍ പരസ്യമായി ബിജെപിയുടെ കൊടിക്കാലും കൊടിയും പിഴുതെടുത്ത് നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് നടത്തിയ പ്രതിഷേധമാര്‍ച്ചും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിന്റെ ഭാഗമായി ഇരിങ്ങാലക്കുട മണ്ഡലത്തിലും വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അക്രമം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തൃശ്ശൂര്‍ ജില്ലയില്‍ കണ്ണൂരിലെ കൊലയാളിസംഘങ്ങള്‍ തമ്പടിക്കുന്നതായി അദ്ദേഹം പറഞ്ഞു.ബിജെപി കാറളം പഞ്ചായത്ത് പ്രസിഡണ്ട് രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ട് ടി.എസ്.സുനില്‍കുമാര്‍, ജന.സെക്രട്ടറിമാരായ ഉണ്ണികൃഷ്ണന്‍ പാറയില്‍, കെ.സി.വേണു എന്നിവര്‍ സംസാരിച്ചു. മണ്ഡലം ഭാരവാഹികളായ സുരേഷ് കുഞ്ഞന്‍, ഗിരീഷ്, സുനില്‍ ഇല്ലിക്കല്‍, മോര്‍ച്ച ഭാരവാഹികളായ കൃപേഷ് ചെമ്മണ്ട, സിനി രവീന്ദ്രന്‍, ബിജുവര്‍ഗീസ്, അഖിലാഷ് വിശ്വനാഥന്‍, സരിതവിനോദ്, ജയന്‍ കുറ്റിക്കാട്, രതീഷ് കുറുമാത്ത്, അജയന്‍ തറയില്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. താണിശേരിയില്‍ നിന്ന് ആരംഭിച്ച പ്രതിഷേധമാര്‍ച്ച് കിഴുത്താണി സെന്ററില്‍ സമാപിച്ചു. മാര്‍ച്ചിലും സമ്മേളനത്തിലും നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.
അമ്മനത്ത് രാധാകൃഷ്ണന്റെയും ബേബി ജോണിന്റെ ചരമവാര്‍ഷികം സമുചിതമായി ആചരിച്ചു.
ഇരിങ്ങാലക്കുട : ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ് ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുന്‍ ബ്ലോക്ക് പ്രസിഡണ്ടുമാരായിരുന്ന അമ്മനത്ത് രാധാകൃഷ്ണന്റെ ഒമ്പതാം ചരമവാര്‍ഷികവും ബേബി ജോണിന്റെ എട്ടാം ചരമവാര്‍ഷികവും സമുചിതമായി ആചരിച്ചു. രാവിലെ രാജീവ് ഗാന്ധി മന്ദിരത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ടിവി ചാര്‍ളിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കാട്ടൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് വര്‍ഗ്ഗീസ് പുത്തനങ്ങാടി അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോ, എല്‍ ഡി ആന്റാ, അഡ്വ: സുനില്‍ കോളുകുളങ്ങര, അഡ്വ: പി ജെ തോമസ്, ജസ്റ്റിന്‍ ജോണ്‍, കെ എം ധര്‍മ്മരാജന്‍, ധന്യ ജിജോ എന്നിവര്‍ സംസാരിച്ചു.
കത്തീഡ്രല്‍ റൂബി ജൂബിലി പ്രൊഫണല്‍ മീറ്റ് സംഘടിപ്പിച്ചു.
ഇരിങ്ങാലക്കുട: സെന്റ്. തോമസ് കത്തീഡ്രല്‍ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പ്രൊഫഷണല്‍ മീറ്റ് സംഘടിപ്പിച്ചു. കത്തീഡ്രല്‍ ഇടവക അതിര്‍ത്തിയിലുള്ള ഡോക്ടേഴ്‌സിന്റെയും, അഡ്വക്കേറ്റ്‌സിന്റെയും സംഗമമാണ് സംഘടിപ്പിച്ചത്.കത്തീഡ്രല്‍ റൂബി ജൂബിലി ആഘോഷ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ ഒ എസ് ടോമി സ്വാഗതവും,കത്തീഡ്രല്‍ വികാരി റവ.ഡോ.ആന്റു ആലപ്പാടന്‍ മുഖ്യ പ്രഭാഷണവും നടത്തി.ഫാ.മില്‍ട്ടല്‍ തട്ടില്‍,കത്തീഡ്രല്‍ ട്രസ്റ്റിമാരായ ഫ്രാന്‍സിസ് കോക്കാട്ട്, റോബി കാളിയങ്കര, പ്രൊഫ.ഇ ടി ജോണ്‍ ഇല്ലിക്കല്‍ എന്നിവര്‍ സംസാരിച്ചു.സീനിയര്‍ ഡോക്ടര്‍ ജോസ് പാറയ്ക്ക, സീനിയര്‍ വക്കീല്‍ ബേബി വക്കീല്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
പുല്ലത്തറ പ്രഥമികാരോഗ്യ കേന്ദ്രത്തേ കുടുംബ ആരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തി.
കാറാളം : സംസ്ഥാനസര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന പൊതുജന ആരോഗ്യ സംരക്ഷണ യജ്ഞനത്തിന്റെ ഭാഗമായി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബ ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുതിന്റെ ഭാഗമായി കാറളം പുല്ലത്തറ പ്രഥമികാരോഗ്യ കേന്ദ്രത്തേ കുടുംബ ആരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തി.പദ്ധതിയുടെ ഉദ്ഘാടനം ആരോഗ്യ കുടുംബക്ഷേമ മന്ത്രി കെ.കെ.ഷൈലജ ടീച്ചര്‍ നിര്‍വ്വഹിച്ചു. ഇരിങ്ങാലക്കുട എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 43 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മ്മിക്കുന്ന ആശുപത്രി കെ’ിടത്തിന്റെ ശിലാസ്ഥാപന കര്‍മ്മം എം.എല്‍.എ. പ്രൊഫ.കെ.യു.അരുണന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്. ബാബു അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.കെ.ഉദയപ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.എ.മനോജ്കുമാര്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി. പ്രസാദ്, ആരോഗ്യ/വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രമ രാജന്‍,വാര്‍ഡ് മെമ്പര്‍ ധനേഷ് ബാബു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
മാപ്രാണത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ചു
മാപ്രാണം : കുഴിക്കാട്ടുകോണത്ത് കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ചു.മുപ്പത്തേഴു വയസുള്ള പാമ്പിനേഴത്തു വീട്ടില്‍ ഷാജിതക്കാണ് വെട്ടേറ്റത്ത്.ഭര്‍ത്താവ് ഫയാസ് ഇവരെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാജിതയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.സംഭവുമായി ബന്ധപെട്ട് ഫയാസിനെ ഇരിങ്ങാലക്കുട പോലിസ് കസ്റ്റഡിയിലെടുത്തു. ഭാര്യയില്‍ സംശയം പുലര്‍ത്തിയിരുന്ന ഇയാള്‍ വിദേശ ജോലി ഉപേക്ഷിച്ച് അടുത്തിടെയാണ് നാട്ടിലെത്തിയിരുന്നത്.
ആളൂര്‍ അയ്യന്‍പട്കയില്‍ ഇക്കുറിയും തടയണ കെട്ടി: അനധികൃതമെന്ന് ആക്ഷേപം
ആളൂര്‍: മാനാട്ടുകുന്നില്‍ അയ്യന്‍പട്കയില്‍ തടയണ കെട്ടി കനാല്‍ വെള്ളം തടഞ്ഞു നിര്‍ത്തുന്നത് അനധികൃതമായാമെന്ന് ആക്ഷേപം. കഴിഞ്ഞ ദിവസമാണ് വടിയന്‍ചിറ കെട്ടിയത്. ചിറ കെട്ടുന്നതോടെ ഒരു ഭാഗത്തെ സ്വകാര്യവ്യക്തികളുടെ ഭൂമികളില്‍ വെള്ളം നിറയുന്നതാണ് ആക്ഷേപത്തിനിടയാക്കിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ചിറ കെട്ടിയിരുന്നെങ്കിലും കുറെക്കാലമായി ഇവിടെ ചിറ കെട്ടാറില്ല. ഇതോടെ ഈ പ്രദേശത്ത് കൃഷിയും നടത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ഏതാനും പേര്‍ വീണ്ടും ചിറ കെട്ടിത്തുടങ്ങിയതോടെ തങ്ങളുടെ കൃഷി വെള്ളക്കെട്ടില്‍ നശിക്കുന്ന സ്ഥിതിയായെന്ന് കര്‍ഷകര്‍ പറഞ്ഞു. ഇതിനെതിരെ കര്‍ഷകര്‍ കോടതിയെ സമീപിച്ചിരുന്നു. പ്രദേശം തല്‍സ്ഥിതിയില്‍ തുടരാനുള്ള സാഹചര്യം നിലനിര്‍ത്തണമെന്ന കോടതി നിര്‍ദ്ദേശത്തെ അവഗണിച്ചാണ് ഇപ്പോള്‍ വീണ്ടും തടയണ കെട്ടുന്നതെന്ന് അയ്യപ്പന്‍പട്ക കര്‍ഷക സമിതി ചെയര്‍മാന്‍ രാമന്‍ എമ്പ്രാന്തിരി ആരോപിച്ചു. ഇതിനെതിരെ പരാതി നല്‍കിയിട്ടും പഞ്ചായത്ത് അധികൃതരോ പോലീസോ നടപടിയെടുക്കുന്നില്ലെന്നും ഇവര്‍ ആരോപിച്ചു.
മെട്രോ ഹോസ്പിറ്റലിനു സമീപം അപകടകരമായ കുഴി
പത്മഭൂഷണ്‍ ഡോ.പി കെ വാരിയരെ ഉപകാരം നല്‍കി ആദരിച്ചു
പത്മഭൂഷണ്‍ ഡോ.പി കെ വാരിയരെ ഉപകാരം നല്‍കി ആദരിച്ചു.ടോംയാസ് അഡ്വര്‍ടൈസിംഗ് കേരളത്തിലെ വിശിഷ്ട വ്യക്തികളെ ആദരിക്കുന്നതിന്റെ ഭാഗമായി കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ മാനേജിംഗ് ട്രസ്റ്റിയും ചീഫ് ഫിസ്ഷ്യനുമായ പത്മഭൂഷണ്‍ ഡോ പി കെ വാരിയരെ (96) ടോംയാസ് മാനേജിംഗ് ഡയറക്ടര്‍ തോമസ് പാവറട്ടി ഉപകാരം നല്‍കി ആദരിച്ചു
ആശാനിലയം സ്‌പെഷ്യല്‍ സ്‌കൂള്‍ കൊറ്റനെല്ലൂര്‍ 20-ാം വാര്‍ഷികം ആഘോഷിച്ചു
Click here to Reply or Forward
|