യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി

55
Advertisement

ഇരിങ്ങാലക്കുട:യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. സെക്രട്ടറിയേറ്റിലെ സുപ്രധാന രേഖകൾ തീയിട്ടു നശിപ്പിക്കുന്നതിനു നേതൃത്വം നൽകിയ പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ആൽത്തറക്കൽ പ്രതിഷേധ ധർണ നടത്തി. യൂത്ത് കോൺഗ്രസ് ടൗൺ മണ്ഡലം പ്രസിഡണ്ട് ശ്രീറാം ജയപാലന്റെ അധ്യക്ഷതയിൽ നടന്ന ധർണ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ടി വി ചാർലി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അസദുദ്ദീൻ കളക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. സനൽ കല്ലൂക്കാരൻ സ്വാഗതവും അവിനാശ് നന്ദിയും പറഞ്ഞു.ഗിഫ്‌സൺ ബിജു, സന്തോഷ്‌ വില്ലേടം, ഷിന്റോ ജോൺ, ഷാനവാസ്‌ കെ എം, മനു രാജു തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement