പുല്ലത്തറ പ്രഥമികാരോഗ്യ കേന്ദ്രത്തേ കുടുംബ ആരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തി.

514
Advertisement

കാറാളം : സംസ്ഥാനസര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന പൊതുജന ആരോഗ്യ സംരക്ഷണ യജ്ഞനത്തിന്റെ ഭാഗമായി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബ ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുതിന്റെ ഭാഗമായി കാറളം പുല്ലത്തറ പ്രഥമികാരോഗ്യ കേന്ദ്രത്തേ കുടുംബ ആരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തി.പദ്ധതിയുടെ ഉദ്ഘാടനം ആരോഗ്യ കുടുംബക്ഷേമ മന്ത്രി കെ.കെ.ഷൈലജ ടീച്ചര്‍ നിര്‍വ്വഹിച്ചു. ഇരിങ്ങാലക്കുട എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 43 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മ്മിക്കുന്ന ആശുപത്രി കെ’ിടത്തിന്റെ ശിലാസ്ഥാപന കര്‍മ്മം എം.എല്‍.എ. പ്രൊഫ.കെ.യു.അരുണന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്. ബാബു അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.കെ.ഉദയപ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.എ.മനോജ്കുമാര്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി. പ്രസാദ്, ആരോഗ്യ/വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രമ രാജന്‍,വാര്‍ഡ് മെമ്പര്‍ ധനേഷ് ബാബു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

 

Advertisement