കത്തീഡ്രല്‍ റൂബി ജൂബിലി പ്രൊഫണല്‍ മീറ്റ് സംഘടിപ്പിച്ചു.

410
Advertisement

ഇരിങ്ങാലക്കുട: സെന്റ്. തോമസ് കത്തീഡ്രല്‍ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പ്രൊഫഷണല്‍ മീറ്റ് സംഘടിപ്പിച്ചു. കത്തീഡ്രല്‍ ഇടവക അതിര്‍ത്തിയിലുള്ള ഡോക്ടേഴ്‌സിന്റെയും, അഡ്വക്കേറ്റ്‌സിന്റെയും സംഗമമാണ് സംഘടിപ്പിച്ചത്.കത്തീഡ്രല്‍ റൂബി ജൂബിലി ആഘോഷ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ ഒ എസ് ടോമി സ്വാഗതവും,കത്തീഡ്രല്‍ വികാരി റവ.ഡോ.ആന്റു ആലപ്പാടന്‍ മുഖ്യ പ്രഭാഷണവും നടത്തി.ഫാ.മില്‍ട്ടല്‍ തട്ടില്‍,കത്തീഡ്രല്‍ ട്രസ്റ്റിമാരായ ഫ്രാന്‍സിസ് കോക്കാട്ട്, റോബി കാളിയങ്കര, പ്രൊഫ.ഇ ടി ജോണ്‍ ഇല്ലിക്കല്‍ എന്നിവര്‍ സംസാരിച്ചു.സീനിയര്‍ ഡോക്ടര്‍ ജോസ് പാറയ്ക്ക, സീനിയര്‍ വക്കീല്‍ ബേബി വക്കീല്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

Advertisement