ആശാനിലയം സ്‌പെഷ്യല്‍ സ്‌കൂള്‍ കൊറ്റനെല്ലൂര്‍ 20-ാം വാര്‍ഷികം ആഘോഷിച്ചു

532
ഇരിഞ്ഞാലക്കുട രൂപതയുടെ സാമൂഹ്യവികസന പ്രസ്ഥാനമായ സോഷ്യല്‍ ആക്ഷന്‍ ഫോറം ഇരിഞ്ഞാലക്കുട നേതൃത്വം നല്‍കുന്ന ഭിന്നശേഷിയുള്ള കുട്ടികളുടെ പഠനപരീശീലന കേന്ദ്രമായ കൊറ്റനെല്ലൂരില്‍ പ്രവര്‍ത്തിച്ചു വരുന്ന ആശാനിലയം സ്‌പെഷ്യല്‍ സ്‌കൂളിന്റെ 20-ാം വാര്‍ഷികാഘോഷം ആഘോഷിച്ചു.രൂപതാധ്യക്ഷ്യന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു.വികാരി ജനറാള്‍ മോണ്‍.ആന്റോ തച്ചില്‍ അധ്യക്ഷത വഹിച്ചു.മാള എ ഇ ഒ പി എം ബാലകൃഷ്ണന്‍ മുഖ്യ പ്രഭാഷണം  നടത്തി..വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര തിലകന്‍ അനുമോദന സന്ദേശം നല്‍കി. നിര്‍മ്മല ദാസി സന്യാസി സമൂഹത്തിന്റെ അസിസറ്റന്റ് ജനറാള്‍ സുപ്പീരിയര്‍ സി. എല്‍സി ഇല്ലിക്കല്‍ അനുഗ്രഹ പ്രഭാഷണം നടത്തി. അഭിവന്ദ്യ പോളി കണ്ണൂക്കാടന്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. കൊറ്റനെല്ലൂര്‍ പള്ളി വികാരി ഫാ. ലിജു മഞ്ഞപ്രക്കാരന്‍, വാര്‍ഡ് മെമ്പര്‍ കെ.കെ. വിനയന്‍, പി.ടി.എ. പ്രസിഡണ്ട് പോള്‍സണ്‍ തേറാട്ടില്‍ ആശംസകള്‍ അര്‍പ്പിച്ചു. ഡയറക്ടര്‍ ഫാ. വര്‍ഗ്ഗീസ് കോത്തുരുത്തി സ്വാഗതവും അസിസ്റ്റന്റ് പ്രിന്‍സിപ്പല്‍ സി.ത്രേസ്യാമ്മ മഠത്തിപ്രത്ത് റിപ്പോര്‍ട്ടും പ്രിന്‍സിപ്പല്‍ റോസമ്മ ചിറപ്പുറത്ത് നന്ദിയും അര്‍പ്പിച്ചു.  വിദ്യാര്‍ഥികളുടെ വിവിധങ്ങളായ കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് മികവേകി.
Advertisement