വാഴപ്പിണ്ടി അച്ചാര്‍

1599
Advertisement

ചേരുവകള്‍:- വാഴപ്പിണ്ടി- 1കിലോ, ഉലുവപ്പൊടി- 4ഗ്രാം, വെളുത്തുള്ളി-30 ഗ്രാം, ഉപ്പ്- ആവശ്യത്തിന്, ഇഞ്ചി- 50 ഗ്രാം, വിനാഗിരി- 100മില്ലി, പച്ചമുളക്-10ഗ്രാം, നല്ലെണ്ണ- 75മില്ലി, മുളകുപൊടി- 75 ഗ്രാം, കായം- 10 ഗ്രാം, മഞ്ഞള്‍പ്പൊടി- 3 ഗ്രാം, കടുക് പരിപ്പ്- 5 ഗ്രാം.
തയ്യാറാക്കുന്ന വിധം:- വാഴപ്പിണ്ടി വളരെ ചെറുകഷണങ്ങളാക്കി മുറിച്ച് ഒരു ചീനച്ചട്ടിയില്‍ അല്‍പ്പം എണ്ണയൊഴിച്ച് നല്ല പോലെ വഴറ്റി വയ്ക്കണം. വിനാഗിരി തിളപ്പിച്ചു വയ്ക്കുക. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ അല്‍പ്പം വിനീഗിരി ചേര്‍ത്ത് മിക്‌സിയില്‍ അരച്ച് വയ്ക്കുക. തുടര്‍ന്ന് ചീനച്ചട്ടിയില്‍ അല്പം എണ്ണയൊഴിച്ച് അരച്ച പേസ്റ്റ് ചേര്‍ത്ത് ബ്രൗണ്‍ നിറം ആകുന്നതു വരെ വഴറ്റുക. അതിലേക്ക് മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉലുവപ്പൊടി എന്നിവ ചേര്‍ക്കുക. അതിലേക്ക് എണ്ണയില്‍ വഴറ്റി വച്ച വാഴപ്പിണ്ടി കഷണങ്ങള്‍ ചേര്‍ത്ത് നല്ല പോലെ ഇളക്കുക. അടുപ്പില്‍ നിന്നും മാറ്റിയ ശേഷം ഉലുവപ്പൊടി , കായം, കടുക്, പരിപ്പ്, ഉപ്പ്, വിനാഗിരി എന്നിവ ചേര്‍ത്ത് ഇളക്കി വയ്ക്കുക. ദീര്‍ഘനാള്‍ സൂക്ഷിക്കുന്നതിനായി സോഡിയം ബെന്‍സോയേറ്റ് 1ഗ്രാം ചേര്‍ത്ത് ഇളക്കി കുപ്പിയിലാക്കി സൂക്ഷിക്കാവുന്നതാണ്.

Advertisement