മെട്രോ ഹോസ്പിറ്റലിനു സമീപം അപകടകരമായ കുഴി

695
Advertisement
ഇരിങ്ങാലക്കുട- ഇരിങ്ങാലക്കുട ടൗണ്‍ഹാള്‍ റോഡില്‍ വണ്‍വേ തുടങ്ങുന്ന മെട്രോ ഹോസ്പിറ്റല്‍ന് അടുത്ത് ഒരു ബസ്സിന് കഷ്ടിച്ച് മാത്രം പോകാന്‍ കഴിയുന്ന റോഡില്‍ ഒരു ആഴ്ച്ചയിലും മേലെയായി അപകടകരമാംവിധം രൂപപ്പെട്ട കുഴിടാറിന്‍  വീപ്പാ കൊണ്ട് അടച്ചിരിക്കുന്നു.വണ്‍വേ റോഡ് ആണെങ്കിലും ഹോസ്പിറ്റല്‍ ഉള്ളതിനാല്‍ പലരും നിയമം തെറ്റിക്കുന്നുണ്ട്.വീതി കുറവായതും എപ്പോഴും ബസ്സുകളുടെ തിരക്കുള്ളതിനാലും കാല്‍നടക്കാരുടെ ജീവനു തന്നെ ഭീഷണിയാണ് ഇത്തരത്തിലുള്ള റോഡുകള്‍.ഇതിനു പുറമെയാണ് ഇത്തരത്തിലുള്ള വലിയ കുഴി രൂപപ്പെട്ടിരിക്കുന്നത്.ഇരിഞ്ഞാലക്കുട നഗരസഭയുടെ തൊട്ടടുത്ത് ആയിരിന്നിട്ടു പോലും അധികൃതര്‍ കുഴി അടക്കുന്നതിനുള്ള  നടപടികള്‍ സ്വീകരിക്കാതെ കുഴി വീപ്പ കൊണ്ടും കല്ലുകള്‍ കൊണ്ടും കുഴി മൂടിയിരിക്കുന്ന പ്രവര്‍ത്തി  ജനങ്ങളുടെ  ജീവന്‍ തന്നെ അപഹരിക്കാന്‍ ഇടയാക്കും.എത്രയും വേഗം കുഴി അടച്ച് ജനരക്ഷ നടപ്പിലാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം
Advertisement