ബിജെപിയുടെ വളര്‍ച്ചയില്‍ വിറളിപൂണ്ട സിപിഎം തൃശ്ശൂരിനെ കണ്ണൂരാക്കാന്‍ ശ്രമം : എ.നാഗേഷ്

1175
Advertisement

ഇരിങ്ങാലക്കുട : തൃശ്ശൂര്‍ ജില്ലയില്‍ ബിജെപിക്കുണ്ടായ അഭൂതപൂര്‍വ്വമായ വളര്‍ച്ച സിപിഎമ്മിനെ വിറളിപിടിപ്പിച്ചിരിക്കുകയാണെന്നും തൃശ്ശൂര്‍ ജില്ലയെ മറ്റൊരു കണ്ണൂരാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും ബിജെപി ജില്ല പ്രസിഡണ്ട് എ.നാഗേഷ് പറഞ്ഞു. ഇരിങ്ങാലക്കുട കിഴുത്താണി സെന്ററില്‍ പരസ്യമായി ബിജെപിയുടെ കൊടിക്കാലും കൊടിയും പിഴുതെടുത്ത് നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് നടത്തിയ പ്രതിഷേധമാര്‍ച്ചും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിന്റെ ഭാഗമായി ഇരിങ്ങാലക്കുട മണ്ഡലത്തിലും വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അക്രമം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തൃശ്ശൂര്‍ ജില്ലയില്‍ കണ്ണൂരിലെ കൊലയാളിസംഘങ്ങള്‍ തമ്പടിക്കുന്നതായി അദ്ദേഹം പറഞ്ഞു.ബിജെപി കാറളം പഞ്ചായത്ത് പ്രസിഡണ്ട് രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ട് ടി.എസ്.സുനില്‍കുമാര്‍, ജന.സെക്രട്ടറിമാരായ ഉണ്ണികൃഷ്ണന്‍ പാറയില്‍, കെ.സി.വേണു എന്നിവര്‍ സംസാരിച്ചു. മണ്ഡലം ഭാരവാഹികളായ സുരേഷ് കുഞ്ഞന്‍, ഗിരീഷ്, സുനില്‍ ഇല്ലിക്കല്‍, മോര്‍ച്ച ഭാരവാഹികളായ കൃപേഷ് ചെമ്മണ്ട, സിനി രവീന്ദ്രന്‍, ബിജുവര്‍ഗീസ്, അഖിലാഷ് വിശ്വനാഥന്‍, സരിതവിനോദ്, ജയന്‍ കുറ്റിക്കാട്, രതീഷ് കുറുമാത്ത്, അജയന്‍ തറയില്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. താണിശേരിയില്‍ നിന്ന് ആരംഭിച്ച പ്രതിഷേധമാര്‍ച്ച് കിഴുത്താണി സെന്ററില്‍ സമാപിച്ചു. മാര്‍ച്ചിലും സമ്മേളനത്തിലും നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.

Advertisement