മാപ്രാണത്ത് ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ച ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു

1269
Advertisement

മാപ്രാണം : കുഴിക്കാട്ടുകോണത്ത് കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഭര്‍ത്താവ് പാമ്പിനേഴത്തു വീട്ടില്‍ ഫയാസിനെ പോലിസ് അറസ്റ്റ് രേഖപെടുത്തി.കഴിഞ്ഞ ദിവസമാണ് സംഭവം ഭാര്യ സാജിത (37) യെ വെട്ടുകത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച പ്രതി ഭാര്യയെ ആശുപത്രിയില്‍ കൊണ്ടുപോവാന്‍ ശ്രമിച്ച നാട്ടുകാരെ രക്തം പുരണ്ട വെട്ടുകത്തിയുമായി നാട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.ആക്രമണത്തെ കുറിച്ച് അയല്‍വാസികള്‍ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ച ഉടനെ സ്ഥലത്തെത്തിയ പോലീസ് വെട്ടു കൊണ്ട് ഗുരുതര പരിക്കുപറ്റിയ സ്ത്രീയെ പോലീസ് ആംബുലന്‍സില്‍ ഇരിഞ്ഞാലക്കുട താലൂക്ക് ആശുപത്രിയിലും , തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു.സംഭവസ്ഥലത്ത് നിന്ന് രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ ഇരിങ്ങാലക്കുട എസ് ഐ കെ എസ് സുശാന്തും സംഘവു ബലപ്രയോഗത്തിലൂടെയാണ് കീഴ്‌പെടുത്തിയത്.അന്വേഷണ സംഘത്തില്‍ സി ഐ എം കെ സുരേഷ് കുമാര്‍,എസ് ഐ കെ എസ് സുശാന്ത്,സീനിയര്‍ സി പി ഓമമാരായ ബാബു പി കെ,മുരുകേശ് കടവത്ത്,സി പി ഓ മാരായ അനൂപ് ലാലന്‍,രാഗേഷ് പി ആര്‍,രാഹുല്‍ എന്നിവരാണ് ഉണ്ടായിരുന്നത്.അമിത മദ്യപാനിയും ലഹരിയ്ക്കടിമയുമായ പ്രതിയെ കോടതിയില്‍ ഹാജരാക്കി 14 ദിവത്തേയ്ക്ക് റിമാന്റ് ചെയ്തു.

Advertisement