മാപ്രാണത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ചു

2288
Advertisement

മാപ്രാണം : കുഴിക്കാട്ടുകോണത്ത് കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ചു.മുപ്പത്തേഴു വയസുള്ള പാമ്പിനേഴത്തു വീട്ടില്‍ ഷാജിതക്കാണ് വെട്ടേറ്റത്ത്.ഭര്‍ത്താവ് ഫയാസ് ഇവരെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാജിതയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.സംഭവുമായി ബന്ധപെട്ട് ഫയാസിനെ ഇരിങ്ങാലക്കുട പോലിസ് കസ്റ്റഡിയിലെടുത്തു. ഭാര്യയില്‍ സംശയം പുലര്‍ത്തിയിരുന്ന ഇയാള്‍ വിദേശ ജോലി ഉപേക്ഷിച്ച് അടുത്തിടെയാണ് നാട്ടിലെത്തിയിരുന്നത്.

Advertisement