36.9 C
Irinjālakuda
Tuesday, May 7, 2024
Home Blog Page 4

കാൻസറിനെതിരെ പൊരു താൻ യുവജനങ്ങൾ മുന്നോട്ട് വരണം – ജോൺസൺ കോലംങ്കണ്ണി

ഇരിങ്ങാലക്കുട:ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം റീജീണൽ കാൻസർ സെന്ററുമായി സഹകരിച്ച് സെന്റ് ജോസഫ്സ് കോളേജ് എൻ എസ് എസ് 50 &167 യൂണിറ്റുകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ കാൻസർ രോഗ നിർണയ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ലയൺസ് ഡിസ്ട്രിക്റ്റ് കോർഡിനേറ്റർ ജോൺസൺ കോലംങ്കണ്ണി . ക്ലബ് പ്രസിഡണ്ട് അഡ്വ. ജോൺ നിധിൻ തോമസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ സി.ബ്ലെസി മുഖ്യപ്രഭാഷണം നടത്തി. സെന്റ് ജോസഫ്സ് കോളേജ് എൻ എസ് എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസർ വീണ സാനി സ്വാഗതവും ക്ലബ്ബ് ട്രഷറർ അഡ്വ. മനോജ് ഐബൻ നന്ദിയും പറഞ്ഞു.എൻ എസ് എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസർ അമൃത തോമസ്, മുൻസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഫെനി എബിൻ, ബിജോയ് പോൾ, റെൻസി ജോൺ നിധിൻ, റോണി പോൾ , എന്നിവർ സംസാരിച്ചു.

Advertisement

ക്രൈസ്റ്റ് കോളേജ് കായിക വിഭാഗം മേധാവി ഡോ ബിന്റു ടി കല്യാൺ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി കായിക വിഭാഗത്തിൽ റിസർച്ച് ഗൈഡായി അംഗീകാരം ലഭിച്ചുക്രൈസ്റ്റ് കോളേജ് കായിക വിഭാഗം മേധാവി ഡോ ബിന്റു ടി കല്യാൺ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി കായിക വിഭാഗത്തിൽ റിസർച്ച് ഗൈഡായി അംഗീകാരം ലഭി

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി കായിക വിഭാഗത്തിൽ റിസർച്ച് ഗൈഡായി അംഗീകാരം ലഭിച്ച ക്രൈസ്റ്റ് കോളേജ് കായിക വിഭാഗം മേധാവി ഡോ ബിന്റു ടി കല്യാൺ. നിരവധി ദേശീയ അന്തർദേശീയ ജെർണലുകളിൽ പേപ്പറുകളും കായിക മേഖലയിൽ നിരവധി ബുക്കുകളും ഇദ്ദേഹം ഇതിനോടകം പ്രസിദ്ധീകരിച്ചു.

Advertisement

എന്റെ കേരളം എത്ര സുന്ദരം ക്വിസ് പ്രോഗ്രാമും കയ്യെഴുത്തു മാസിക പ്രകാശനവും നടന്നു

ഇരിങ്ങാലക്കുട :നമ്മുടെ കേരളസംസ്ഥാനത്തെക്കുറിച്ച് കുട്ടികൾ ആഴത്തിൽ അറിയുവാനും കേരളീയരായ നാം എല്ലാവരും ഒന്നാണെന്നുള്ള അവബോധം കുഞ്ഞുങ്ങളിൽ വാർത്തെടുക്കുന്നതിനുമായി ‘എന്റെ കേരളം എത്ര സുന്ദരം’ എന്ന ക്വിസ് പ്രോഗ്രാം താണി ശ്ശേരി എൽ എഫ് എൽ പി സ്കൂളിൽ സംഘടിപ്പിച്ചു.ഇരിങ്ങാലക്കുട ബ്ലോക്ക് പ്രോഗ്രാം ഓഫീസർ സത്യപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മലയാള സാഹിത്യകാരന്മാരെ പരിചയപ്പെടുത്തുന്നതിനായി മാതാപിതാക്കളും അധ്യാപകരും കുഞ്ഞുങ്ങളും ചേർന്ന് ഒരുക്കിയ കയ്യെഴുത്തു മാസിക ‘ തൂലിക ‘ മുൻ ഹെഡ് മിസ്ട്രസ് ഷീല ടി പി പ്രകാശനം ചെയ്തു. സ്കൂൾ മാനേജർ റവ. ഫാദർ ലിജു പോൾ പറമ്പത്ത്, ഹെഡ്മിസ്ട്രസ് വിമി വിൻസന്റ്, എം പി ടി എ പ്രസിഡന്റ് ജെസ്മി നൈജോ, അധ്യാപിക നയന തോമസ് പ്രസംഗിച്ചു. ക്വിസ് വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും വിതരണം ചെയ്തു.

Advertisement

എൻ.എസ്.എസ്. യൂണിറ്റ് മാനവ മൈത്രി റാലി നടത്തി

അവിട്ടത്തൂർ : എൽ. ബി.എസ്. എം. ഹയർ സെക്കണ്ടറി സ്കൂളിലെ എൻ. എസ് . എസ് .യൂണിറ്റ് NSS ന്റെ സ്ഥാപക വാരാചരണത്തിന്റെ ഭാഗമായി മാനവ മൈത്രി റാലി നടത്തി. അവിട്ടത്തൂർ സെന്ററിൽ നടന്ന മാനവ മൈത്രി സംഗമത്തിൽ വിദ്യാർത്ഥികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. പ്രിൻസിപ്പാൾ ഡോ. എ.വി. രാജേഷ്, മാനേജർ കൃഷ്ണൻ നമ്പൂതിരി, മാനേജ് മെന്റ് കമ്മറ്റി അംഗം എ.സി. സുരേഷ് , പി.ടി.എ. പ്രസിണ്ടന്റ് കെ.എസ്. സജു , NSS കോഡിനേറ്റർ എസ്. സുധീർ എന്നിവർ പ്രസംഗിച്ചു. അദ്ധ്യാപകരായ വി.വി. ശ്രീല , ദർശന വാരിയർ ഡി. ഹസിത, എസ്. മിനിത , എം. റജി, സുപ്രിയ, സിബി, കെ.ആർ. രാജേഷ് എന്നിവർ നേതൃത്വം നൽകി.

Advertisement

ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു

കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടവരമ്പ് കല്ലംകുന്ന് സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ വെച്ച് ഏകദിന പഠന ക്യാമ്പ് ജില്ലാ ട്രഷറർ ടി എ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.വി.ഷാജൻ മാസ്റ്റർ, എ. കെ.രാജൻ, എം.വി.സതീഷ് ബാബു, തുടങ്ങിയവർ ക്യാമ്പിൽ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ നയിച്ചു. കർഷക സംഘം ഇരിങ്ങാലക്കുട ഏരിയാ ജോയിന്റ് സെക്രട്ടറി എൻ.കെ. അരവിന്ദാക്ഷൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.ഏരിയാ സെക്രടറി ടി.ജി.ശങ്കരനാരായണൻ സ്വാഗതവും ഏരിയാ വൈസ് പ്രസിഡന്റ് പി.ആർ. ബാലൻ നന്ദിയും പറഞ്ഞു.

Advertisement

ഇരിങ്ങാലക്കുടയിൽ അസാപ് കേരളയുടെ മെഗാ തൊഴിൽ മേള ഒക്ടോബർ 27 ന് സംഘടിപ്പിക്കും: ഡോ. ആർ ബിന്ദു

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 27 ന് “ആസ്പയർ 2023” മെഗാ തൊഴിൽ മേള ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ വെച്ച് സംഘടിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. പരിപാടിയിൽ മൾട്ടി നാഷണൽ കമ്പനികൾ ഉൾപ്പെടെ 15ഓളം റിക്രൂട്ടിങ്ങ് കമ്പനികൾ പങ്കെടുക്കും. ആയിരത്തോളം ഉദ്യോഗാർഥികളെ മേളയിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. ക്രൈസ്റ്റ് കോളേജിൽ സംഘടിപ്പിച്ച സംഘാടക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.തൊഴിൽ മേളയുടെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു ചെയർപേഴ്സൺ ആയും അസാപ് കേരള പ്ലെയിസ്മെന്റ് വിഭാഗം മേധാവി ലൈജു ഐ. പി. കൺവീനർ ആയും ഉള്ള സംഘാടകസമിതിയാണ് രൂപീകരിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, ഇരിങ്ങാലക്കുട, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ, ക്രൈസ്റ്റ് കോളേജ് പ്രിൻസിപാൾ തുടങ്ങിയവർ വൈസ് ചെയർമാൻമാരായും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ ജോയിൻ കൺവീനർമാരായും സംഘാടക സമിതിയിൽ ഉണ്ട്.അസാപ് കേരള പ്ലെയിസ്മെന്റ് വിഭാഗം മേധാവി ലൈജു ഐ. പി.,ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പാൾ ഫാ. ജോളി ആൻഡ്റൂസ്, ഇരിങ്ങാലക്കുട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ലളിത ബാലൻ, വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ, കാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ലത ടി വി, കാറളം പഞ്ചായത്ത്‌ പ്രസിഡന്റ് സീമ പ്രേംരാജ്,മുരിയാട് പഞ്ചായത്ത്‌ പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പള്ളി, ആളൂർ പഞ്ചായത്ത്‌ പ്രസിഡന്റ് കെ. ആർ ജോജോ, വേളുക്കര പഞ്ചായത്ത്‌ പ്രസിഡന്റ് കെ. എസ് ധനീഷ്, മണ്ഡലത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപന മേധാവികൾ, ജില്ലാ വാണിജ്യ വ്യവസായ ഓഫിസ് പ്രതിനിധികൽ, തുടങ്ങിയവർ പങ്കെടുത്തു.

Advertisement

നീഡ്‌സ് വാർഷികം ആഘോഷിച്ചു

ഇരിങ്ങാലക്കുട: നീഡ്സിന്റെ പതിനാറാം വാർഷികവും കുടുംബസംഗമവും മുൻ സർക്കാർ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ ഉദ്‌ഘാടനം ചെയ്തു. മികച്ച നേട്ടം കൈവരിച്ചവരെ ആദരിച്ചു. വൈസ് പ്രസിഡന്റ് ഡോ. എസ്. ശ്രീകുമാർ അധ്യക്ഷത വഹിച്ചു.ഭാരവാഹികളായ ഗുലാം മുഹമ്മദ്, ബോബി ജോസ്, കെ.പി.ദേവദാസ് എം.എൻ.തമ്പാൻ, ആശാലത, സ്റ്റാൻലി എന്നിവർ പ്രസംഗിച്ചു.

Advertisement

ഡോ. എം.എസ് സ്വാമിനാഥന്‍; വിശപ്പ് രഹിത ഇന്ത്യ സ്വപ്‌നം കണ്ട മഹാന്‍- വൈസ് ഡിസ്ട്രിക്റ്റ് ഗവർണർ ജെയിംസ് വളപ്പില

ഇന്ത്യയിലെ പട്ടിണി മാറ്റിയ ഹരിത വിപ്ലവത്തിന്റെ പിതാവ് ഡോ. എം.എസ്. സ്വാമിനാഥനെ അനുസ്മരിച്ച് ലയണ്‍സ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജെയിംസ് വളപ്പില. ‘ഇന്ത്യയെ കാര്‍ഷിക സ്വയംപര്യാപ്തതയിലേക്കു നയിച്ച പ്രതിഭയും ഭാരതത്തിനും ലോകത്തിനും മലയാളമണ്ണ് സമ്മാനിച്ച ശ്രേഷ്ഠനായ കൃഷി ശാസ്ത്രജ്ഞനായിരുന്നു എം.എസ്.സ്വാമിനാഥന്‍. യുദ്ധം മൂലം ക്ഷാമമുണ്ടാകുന്നു എന്നതിനേക്കാള്‍ ക്ഷാമം മൂലം യുദ്ധമുണ്ടാകുന്നു എന്ന് വിദ്യാര്‍ത്ഥിയായിരുന്ന സമയത്ത് തന്നെ തിരിച്ചറിഞ്ഞ സ്വാമിനാഥന്‍ രാജ്യത്തിനാവശ്യമായ ഭക്ഷ്യവസ്തുക്കള്‍ ഇവിടെത്തന്നെ ഉല്‍പ്പാദിപ്പിക്കാനാവണമെന്നത് തന്റെ നിയോഗമായി ഏറ്റെടുത്തുവെന്നും, മനുഷ്യര്‍ പട്ടിണിമൂലം മരിക്കുന്നതിനു സാക്ഷിയാകേണ്ടിവന്ന അദ്ദേഹം, ലോകത്തെ വിശപ്പ് നിര്‍മാര്‍ജനം ചെയ്യുന്നതിനായി ജീവിതം അര്‍പ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു; ‘ ജെയിംസ് വളപ്പില പറഞ്ഞു. സ്വാമിനാഥന്‍ എന്ന ഈ വിദ്യാര്‍ത്ഥിയിലുണ്ടായ സാമൂഹ്യ പ്രതിബദ്ധത വളര്‍ന്നുവരുന്ന തലമുറയിലെ ഓരോ വിദ്യാര്‍ത്ഥികളും മാതൃകയാക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ക്രൈസ്റ്റ് കോളേജില്‍ വെച്ച് നടന്ന ലയണ്‍ കെ.പി. ജോണ്‍ വിദ്യ ശ്രേഷ്ഠ പുരസ്‌കാര ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാനിധി പദ്ധതിയ്ക്ക് കീഴില്‍ നടപ്പിലാക്കുന്ന ഈ വര്‍ഷത്തെ ലയണ്‍ കെ.പി.ജോണ്‍ വിദ്യാശ്രേഷ്ഠ പുരസ്‌കാരം സ്‌നേഹ, മെല്‍വിന്‍ ഡെന്നി എന്നീ വിദ്യാര്‍ത്ഥികള്‍ ഏറ്റുവാങ്ങി. ക്ലബ്ബ് പ്രസിഡന്റ് അഡ്വ. ജോൺ നിധിന്‍ തോമസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഫാ. ജോളി ആന്‍ഡ്രൂസ് മുഖ്യാതിഥിയായിരുന്നു. വിദ്യാനിധി കമ്മിറ്റി ചെയര്‍മാന്‍ ജോണ്‍ കെ. ഫ്രാന്‍സിസ്, കോളേജ് മാനേജര്‍ ഫാ. ജോയ് പീണികപറമ്പില്‍, മുൻ ഡിസ്ട്രിക്റ്റ് ഗവർണർ തോമസ് ടി.ജെ., ക്ലബ്ബ് സെക്രട്ടറി അഡ്വ. ബിജോയ് പോള്‍,ക്ലബ്ബ് ട്രഷറര്‍ അഡ്വ. മനോജ് ഐബെന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

Advertisement

സാസ്‌കാരിക നിലയം പൂര്‍ത്തീകരികാത്തതില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ് പൊറുത്തുശ്ശേരി മണ്ഡലം 42-)0 ബൂത്ത് കമ്മിറ്റിയുടെ പ്രതിഷേധം രേഖപെടുത്തി.

പൊറത്തിശ്ശേരി മണ്ഡലം 34 -)o വാര്‍ഡില്‍ പാറപ്പുറത്ത് പണിയുന്ന സാംസ്‌കാരിക നിലയം പൂര്‍ത്തികരിക്കാത്തതില്‍ കോണ്‍ഗ്രസ് പ്രതിഷേധിച്ചു.ബൂത്ത് പ്രസിഡന്റ് എം.എസ്.സതീഷ് അദ്ധ്യക്ഷത വഹിച്ച പ്രതിഷേധയോഗം മണ്ഡലം പ്രസിഡന്റും കൗണ്‍സിലറുമായ ബൈജു കുറ്റിക്കാടന്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ഇരിങ്ങാലക്കുട ബ്ലോക്ക് സെക്രട്ടറിയും കൗണ്‍സിലറുമായ എം.ആര്‍. ഷാജു മുഖ്യ പ്രഭാഷണം നടത്തി .പാറപ്പുറത്തെ സാംസ്‌കാരിക കലാനിലയം പണി കഴിപ്പിക്കാത്തതിലുള്ള വാര്‍ഡ് കൗണ്‍സിലര്‍ വിജയകുമാരി അനിലന്റെ അനാസ്ഥ ചൂണ്ടികാണിച്ച് എത്രയും പെട്ടെന്ന് പണി പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് തുറന്നു കൊടുക്കണമെന്ന് ബൂത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലെങ്കില്‍ ശക്തമായ ബഹുജന പ്രക്ഷോഭം ആരംഭിക്കുമെന്ന് കൗണ്‍സിലര്‍ക്ക് യോഗം മുന്നറിയിപ്പ് നല്കി. യോഗത്തില്‍ വാര്‍ഡ് പ്രസിഡണ്ട് സന്തോഷ് പി.കെ, മണ്ഡലം ട്രഷറര്‍ വര്‍ഗ്ഗീസ് എ എല്‍, ഗോപി വി.കെ, ഗില്‍ബര്‍ട്ട് കെ. ഒ, ശിവരാമന്‍ പി.കെ, കണ്ണന്‍ പി.കെ, സത്യന്‍ ടി.വി, ജോണ്‍സന്‍ വി.വി, ചന്ദ്രന്‍ പി.വി, സുജിത സുനില്‍കുമാര്‍, മണി ബാലന്‍, യൂത്ത് കോണ്‍ഗ്രസ് നേതാവ് സംഗീത് സന്തോഷ് എന്നിവര്‍ പങ്കെടുത്ത് പ്രസംഗിച്ചു.

Advertisement

ഉദ്ഘാടനം ചെയ്തു

വെള്ളാങ്കല്ലൂര്‍ പീപ്പിള്‍സ് വെല്‍ഫെയര്‍ സഹകരണ സംഘത്തിന്റെ നവീകരിച്ച പുതിയ ഓഫീസിന്റെയും നീതി ലബോറട്ടറിയുടെയും എടിഎം കൗണ്ടറിന്റെയും ഉദ്ഘാടനം ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ നിര്‍വഹിച്ചു. യുഡിഎഫ് ചെയര്‍മാന്‍ എം പി വിന്‍സന്റ് എക്‌സ് എംഎല്‍എ, ഐ ടി യു ചെയര്‍മാന്‍ എം പി ജാക്‌സണ്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. സംഘം പ്രസിഡന്റ് എ ആര്‍ രാമദാസ് അധ്യക്ഷത വഹിച്ചു. സാബു ഇ എസ്, കാശി വിശ്വനാഥന്‍, ജോയ് കോലംകണ്ണി, രാജേന്ദ്രന്‍, സലീം കാട്ടകത്ത്, കേശവമേനോന്‍, രവിചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisement

ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഇരിങ്ങാലക്കുടയുടെ സാന്നിധ്യം.

ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ പ്രത്യേക ക്ഷണം ലഭിച്ച് ലണ്ടനില്‍ ചേര്‍ന്ന ഇന്ത്യന്‍ ബിസിനസ്സുകാരുടെ സംഘത്തില്‍ അഭിമാനമായി ഇരിങ്ങാലക്കുട സ്വദേശി ചാക്കോ ഊളക്കാടനും. യു.കെ നിക്ഷേപ സാധ്യതയെപ്പറ്റി ചര്‍ച്ച ചെയ്യുവാന്‍ ദുബായിലെ മില്യണ്‍ ബിസിനസ് ക്ലബായ ഇന്റര്‍നാഷണല്‍ പ്രൊമോട്ടേഴ്സ് അസോസിയേഷനും (ഐ.പി.എ) ബ്രിട്ടീഷ് സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്സും സംയുക്തമായി ബ്രിട്ടീഷ് പാര്‍ലമെന്റില്‍ സംഘടിപ്പിച്ച പ്രത്യേക യോഗത്തിലാണ് അതിഥിയായി ഐ.പി.എ അംഗമായ ഇരിങ്ങാലക്കുട സ്വദേശി ചാക്കോ ഊളക്കാടനും പങ്കെടുത്തത്. ബ്രിട്ടീഷ് ആഭ്യന്തര മന്ത്രി ക്രിസ് ഫിലിപ്, പാര്‍ലമെന്റ് അംഗങ്ങളായ വീരേന്ദ്ര ശര്‍മ്മ, മാര്‍ക്ക് പോസി, സാറ ആതര്‍ട്ടണ്‍, ലിന്‍ലിത് ഗോയ മാര്‍ട്ടിന്‍ ഡേ, യു.കെ ഉഗാണ്ട അംബാസഡര്‍ നിമിഷ മഗ്വാനി, ലണ്ടനിലെ ഉഗാണ്ട കോണ്‍സുലേറ്റ് ജനറല്‍ ജാഫര്‍ കപാസി, ബ്രിട്ടീഷ് സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്സ് ചെയര്‍മാന്‍ ഫിലിപ്പ് എബ്രഹാം, പയസ് ജോ, ഐ.പി.എ ചെയര്‍മാന്‍ സൈനുദ്ദീന്‍ ഹോട്ടപാക്ക്, വൈസ് ചെയര്‍മാന്‍ റിയാസ് കില്‍ട്ടന്‍, എ.കെ ഫൈസല്‍ മലബാര്‍ ഗോള്‍ഡ്, ട്രഷറര്‍ ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Advertisement

മക്കളെ അറിയാന്‍

ഇരിങ്ങാലക്കുട എസ് എന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്കായി സൗഹൃദ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ‘മക്കളെ അറിയാന്‍’പരിപാടി നടത്തി. പ്രശസ്ത സൈക്കോളജിസ്റ്റ് കെ.കെ സിന്‍ന്റോ ക്ലാസ്സെടുത്തു. പ്രിന്‍സിപ്പാള്‍ ബിന്ദു കെ .സി ,പി ടി എ പ്രസിഡന്റ് കെ.ഭരത് കുമാര്‍ ,സ്റ്റാഫ് സെക്രട്ടറി ലത സി.ആര്‍ ,സൗഹൃദ കോ ഡിനേറ്റര്‍ കെ.സി അജിത എന്നിവര്‍ പ്രസംഗിച്ചു.

Advertisement

വിദ്യാര്‍ഥികള്‍ക്കായി സയന്‍സ് വര്‍ക്ക് ഷോപ്പ്

കോണത്തുകുന്ന് ഗവ.യു.പി.സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കായി സയന്‍സ് വര്‍ക്ക്‌ഷോപ്പ് നടത്തി. സ്‌മൈല്‍ ഫൗണ്ടേഷന്റെ എന്‍ എക്‌സ്‌പ്ലോറര്‍ പദ്ധതിയുടെ ഭാഗമായാണ് വര്‍ക്ക്‌ഷോപ്പ് നടത്തിയത്. കുട്ടികളില്‍ ശാസ്ത്രാവബോധം വളര്‍ത്തുക എന്ന ഉദ്ദേശത്തോടെയാണ് വര്‍ക്ക്‌ഷോപ്പ് നടത്തിയത്. വര്‍ക്ക്‌ഷോപ്പ് വാര്‍ഡംഗം കെ.കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് എ.വി.പ്രകാശ് അധ്യക്ഷനായി. പ്രധാനാധ്യാപിക പി.എസ്.ഷക്കീന, എം.ലീന തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്റ്റെഫി ഷാജി, കെ.ബി.എല്‍സ മോള്‍ എന്നിവര്‍ ക്ലാസ്സെടുത്തു.

Advertisement

ബിജെപി യെ പുറത്താക്കു രാജ്യത്തെ രക്ഷിക്കൂ. സിപിഐ ദേശീയ പ്രക്ഷോഭം പടിയൂര്‍ പഞ്ചായത്ത് പദയാത്രയ്ക്ക് പ്രൗഢോജ്വല സമാപനം


സി പി ഐ പടിയൂര്‍ നോര്‍ത്ത്- സൗത്ത് ലോക്കല്‍ കമ്മിറ്റി ക്കളുടെ പദയാത്ര സമാപന സമ്മേളനം റവന്യൂമന്ത്രി കെ.രാജന്‍ ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം കമ്മിറ്റി അംഗം കെ.വി രാമക്യഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. സി പി ഐ മണ്ഡലം സെക്രട്ടറി പി. മണി , സി പി ഐ ജില്ലാ കൗണ്‍സില്‍ അംഗം അനിതാ രാധാകൃഷ്ണന്‍ , ജാഥ ക്യാപ്റ്റന്‍ വി.ആര്‍ രമേഷ് , വൈസ് ക്യാപ്റ്റന്‍ സിന്ധു പ്രദീപ്, ഡയറക്ടര്‍ എം.എന്‍ സുഭാഷ് എന്നിവര്‍ സംസാരിച്ചു, സി പി ഐ മണ്ഡലം കമ്മിറ്റി അംഗങ്ങളായ ബാബു ചിങ്ങാരത്ത്, ടി.വി വിബിന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവന്‍ സന്നിഹിതരായിരുന്നു സി പി ഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെ.സി ബിജു സ്വാഗതവും ജാഥ ക്യാപ്റ്റന്‍ വി.ആര്‍ രമേഷ് നന്ദിയും പറഞ്ഞു വിവിധ കേന്ദ്രങ്ങളില്‍ സഖാക്കള്‍ കെപി കണ്ണന്‍ , മുരളി മണക്കാട്ടുംപടി, വിഷ്ണു ശങ്കര്‍ , മിഥുന്‍ പോട്ടക്കാരന്‍, ശിവ പ്രിയ എന്നിവര്‍ സംസാരിച്ചു.

Advertisement

കലാ ഉത്സവ് ഉദ്ഘാടനം


സമഗ്ര ശിക്ഷ കേരള ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി കലാ ഉത്സവ് സംഘടിപ്പിച്ചു. ചലച്ചിത്ര നടി സിജി പ്രദീപ് ഉദ്ഘാടനം ചെയ്തു. ബിപിസി കെ ആര്‍ സത്യപാലന്‍ അധ്യക്ഷത വഹിച്ചു. ട്രെയിനര്‍ സോണിയ വിശ്വം സ്വാഗതം പറഞ്ഞു. സംഗീത പി എസ് നന്ദി രേഖപ്പെടുത്തി. ജസീല,രമ്യ തോമസ്,ജിജി,വിജിത എന്നിവര്‍ നേതൃത്വം നല്‍കി. ക്ലാസിക്കല്‍, നാടോടി നൃത്തങ്ങള്‍ ഉപകരണ സംഗീതം എന്നിവ കുട്ടികള്‍ അവതരിപ്പിച്ചു.

Advertisement

ഇരിങ്ങാലക്കുട സഹകരണകാര്‍ഷികഗ്രാമവികസന ബാങ്ക് പട്ടികജാതി വിഭാഗത്തില്‍ മാത്രം തെരഞ്ഞെടുപ്പ്- മുഴുവന്‍പേരും കോണ്‍ഗ്രസ്സുക്കാര്‍


സഹകരണകാര്‍ഷികഗ്രാമവികസന ബാങ്കിലേക്ക് സൂക്ഷ്മപരിശോധനക്ക് ശേഷം 16 പേര്‍ രംഗത്തുണ്ടായിരുന്നു. വായ്പക്കാരുടെ പ്രതിനിധി-3, ജനറല്‍ -6, വനിത-3, പട്ടികജാതി-1, മൊത്തം 13 പേരാണ് ഭരണസമിതി അംഗങ്ങള്‍. പട്ടികജാതി വിഭാഗത്തില്‍ മാത്രം ഒന്നില്‍കൂടുതല്‍പേര്‍ ഉണ്ട്. 12 പേര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതായി റിട്ടേണിങ്ങ് ഓഫീസര്‍ അറിയിച്ചു. എല്ലാവരും കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികളാണ്. വിജയിച്ച കോണ്‍ഗ്രസ്സ് സ്ഥനാര്‍ത്ഥികള്‍ കെ.ഗോപാലകൃഷ്ണന്‍, പ്രിന്‍സന്‍.ടി.എല്‍, ഇ.വി.മാത്യു, കെ.കെ.ശോഭനന്‍, ഐ.ശിവജ്ജാനം, കെ.എസ്.ഹരിദാസ്(ജനറല്‍), തിലകന്‍ പൊയ്യാറ, എ.സി.സുരേഷ്, കെ.എല്‍.ജെയ്‌സന്‍(വായ്പ വിഭാഗം), ഇന്ദിര ഭാസി, വി.ജി.ജയലളിത, രജനി സുധാകരന്‍( വനിത). പട്ടികജാതി വിഭാഗത്തിലേക്ക് കോണ്‍ഗ്രസ്സിലെ എം.കെ.കോരനും, പി.കെ.ഭാസിയുമാണ് ഉള്ളത്്. എല്‍.ഡി.എഫ്.കാര്‍ ആരും നാമനിര്‍ദ്ദേശപട്ടിക സമര്‍പ്പിച്ചീരുന്നില്ല.

Advertisement

മൃതദേഹം കണ്ടെത്തി

കഴിഞ്ഞ ദിവസം കാട്ടൂരില്‍ നിന്നും കാണാതായ കുട്ടിയുടെ മൃതദേഹം വീടിനടുത്തള്ള പഞ്ചായത്ത് കിണറില്‍ നിന്നും പുലര്‍ച്ച 3.30 ന് കണ്ടെത്തി.കാട്ടൂര്‍ ചാഴു വീട്ടില്‍ അര്‍ജ്ജുനന്റെ മകളായ ആര്‍ച്ച (17) യാണ് മരിച്ചത്. ചെന്ത്രാപ്പിന്നി ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ്.

Advertisement

അയ്യന്‍കാളി ചരിത്രം സമാനതകളില്ലാത്തത്.കെപിഎംഎസ്

മുരിയാട് : കേരള ചരിത്രത്തിലെ പ്രോജ്വലമായ അധ്യായങ്ങള്‍ രചിച്ച ചരിത്രപുരുഷന്‍ അയ്യങ്കാളിയുടെ ചരിത്രം സമാനതകളില്ലാത്തതാണെന്ന് കെപിഎംഎസ് സംസ്ഥാന ഉപാധ്യക്ഷന്‍ പി എന്‍ സുരന്‍ പറഞ്ഞു. കെപിഎംഎസ് മുരിയാട് യൂണിയന്‍ ജനറല്‍ബോഡിയോഗം അശ്വതി ആര്‍ക്കിഡില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക കേരളത്തില്‍ പൊതു ഇടങ്ങള്‍ സൃഷ്ടിച്ചത് അദ്ദേഹത്തിന്റെ സംഭാവനയായിരുന്നുവെന്നും പി എന്‍ സുരന്‍ കൂട്ടിച്ചേര്‍ത്തു. ഒരു നൂറ്റാണ്ട് മുന്‍പ് വെങ്ങാനൂരില്‍ അയ്യന്‍കാളി സ്ഥാപിച്ച ചരിത്ര വിദ്യാലയം സംരക്ഷിക്കാനുള്ള ചരിത്ര സ്മാരക നിധി വിജയിപ്പിക്കുവാന്‍ യൂണിയന്‍ ജനറല്‍ബോഡിയോഗം തീരുമാനിച്ചു. യൂണിയന്‍ പ്രസിഡണ്ട് ഷാജു ഏത്താപ്പിള്ളി അധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി പി വി പ്രതീഷ്, ഖജാന്‍ജി കെ സി സുധീര്‍ , ലിഖിത കുട്ടപ്പന്‍ കെ എന്നിവര്‍ സംസാരിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബാച്ച്ലര്‍ ഓഫ് എഡ്യുക്കേഷണലില്‍ നാച്ചുറല്‍ സയന്‍സില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥി ലിഖിത കുട്ടപ്പന് ഉപഹാരം നല്‍കി ആദരിച്ചു. രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ച പഞ്ചമി സ്വയം സഹായ സംഘങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ യോഗത്തില്‍ വിതരണം ചെയ്തു. യൂണിയന്‍ കമ്മറ്റിയിലേക്കുള്ള ഒഴിവു നികത്തലിനു ശേഷം ദേശീയ ഗാനത്തോടെ യോഗം അവസാനിച്ചു. യോഗത്തിന് കെ.സി സുധീര്‍ സ്വാഗതവും അശ്വതി സുബിന്‍ നന്ദിയും പറഞ്ഞു.

Advertisement

ഓട്ടോ-ടാക്‌സി ബസ് ജീവനക്കാര്‍ക്ക് വേണ്ടി സൗജന്യ
പ്രമേഹ, വൃക്ക രോഗനിര്‍ണയ ക്യാമ്പ് നടത്തുന്നു

ഇരിങ്ങാലക്കുട സേവാഭാരതി, കൊമ്പാടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട മെട്രോ ആശുപത്രിയുടെസഹകരണത്തോടുകൂടി ഓട്ടോ-ടാക്‌സി ബസ് ജീവനക്കാര്‍ക്ക് വേണ്ടി സൗജന്യ
പ്രമേഹ, വൃക്ക രോഗനിര്‍ണയ ക്യാമ്പ് നടത്തുന്നു.സെപ്റ്റംബര്‍ 21 -)ം തിയ്യതി വ്യാഴാഴ്ച രാവിലെ 7.30 മുതല്‍ ഉച്ചക്ക് 12.30വരെയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. യുറീക് ആസിഡ് ഷുഗര്‍,കൊളസ്‌ട്രോള്‍ , ക്രിയാറ്റിന്‍ എന്നി ടെസ്റ്റുകളാണ് നടത്തുന്നത് .ഇരിങ്ങാലക്കുടസേവാഭാരതിയുടെ ഈ സംരംഭത്തില്‍ നല്ലവരായ എല്ലാ സജ്ജനങ്ങളുടെയുംസഹകരണം പ്രതീഷിക്കുന്നു .ജീവിതപ്രാരബ്ദം മൂലംമേഖലയിലെ
നെട്ടോട്ടമോടുന്ന ഈ തൊഴില്‍മുഴുവന്‍ തൊഴിലാളികളുടെയും ശാരീരിക ആരോഗ്യം ഉറപ്പുവരുത്തുക
എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്‌സണ്‍ സുജ സജീവ് കുമാര്‍ ക്യാമ്പ്ഉദ്ഘാടനം ചെയ്യും സേവാഭാരതി ഇരിങ്ങാലക്കുട പ്രസിഡന്റ് നളിന്‍ബാബു, ലയണ്‍സ് ക്ലബ് ക്യാമ്പ് കോര്‍ഡിനേറ്റര്‍ ജോണ്‍സന്‍ കോലങ്കണ്ണി,സേവാഭാരതി ഇരിങ്ങാലക്കുട ജോയിന്റ് സെക്രട്ടറി പി കെ ഉണ്ണികൃഷ്ണന്‍,വൈസ് പ്രസിഡന്റ് സുരേഷ് ഒ.എന്‍, മെഡിക്കല്‍ കണ്‍വീനര്‍ കവിത
ലീലാധരന്‍ എന്നിവര്‍ പങ്കെടുത്തു.

Advertisement

സെന്റ് ജോസഫ് കോളേജിലെ എന്‍സിസി യൂണിറ്റിന്റെ നേതൃത്വത്തില്‍ കലാലയത്തിലെ അമര്‍ ജവാനില്‍ പുഷ്പാര്‍ച്ചന നടത്തി

കാശ്മീരില്‍ആക്രമണം നടത്തിയ ഭീകരരെ തുരത്താനുള്ള ഓപ്പറേഷന്‍ പുരോഗമിക്കുന്നതിനിടെ ബുധനാഴ്ച ഉണ്ടായ ഏറ്റുമുട്ടലില്‍ ഭാരതത്തിന് നഷ്ടമായത് സൈനിക ഉദ്യോഗസ്ഥരായ കേണല്‍ മന്‍പ്രീത് സിംഗ് (എല്‍), മേജര്‍ ആശിഷ് ധോനാക്ക് (ആര്‍), മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ ഡിഎസ്പി ഹുമയൂണ്‍ ഭട്ട് (സി) എന്നിവരെയാണ്. ഈ ഭീകരാക്രമണത്തില്‍ വീരമൃതു വരിച്ച സൈനികരെയും പോലീസ് ഉദ്യോഗസ്ഥനെയും അനുസ്മരിക്കുന്നതിനായി ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിലെ എന്‍സിസി യൂണിറ്റിന്റെ നേതൃത്വത്തില്‍ കലാലയത്തിലെ അമര്‍ ജവാനില്‍ പുഷ്പാര്‍ച്ചന നടത്തി. എന്‍സിസി മുന്‍ കമാന്‍ഡിങ് ഓഫീസറായിരുന്ന കേണല്‍ എച്ച്്. പത്മനാഭന്‍, പ്രിന്‍സിപ്പല്‍ ഡോക്ടര്‍ സിസ്റ്റര്‍ ബ്ലെസി, അസോസിയേറ്റ് എന്‍സിസി ഓഫീസര്‍ ക്യാപ്റ്റന്‍ ലിറ്റി ചാക്കോ, എന്‍സിസി കേഡറ്റ്‌സ്, മറ്റു വിദ്യാര്‍ത്ഥികളും പുഷ്പാര്‍ച്ചന നടത്തി. കേണല്‍ എച്ച്്. പത്മനാഭന്‍ അനുശോചന സന്ദേശം നല്‍കി.

Advertisement
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe