ഭാരതീയ മസ്ദൂര്‍ സംഘം ഇരിങ്ങാലക്കുട മേഖലയില്‍ കാര്‍ഡ് വിതരണം നടത്തി.

306
Advertisement

ഇരിങ്ങാലക്കുട-കേന്ദ്ര നിയമത്തിന്‍ കീഴില്‍ വരുന്ന അസംഘടിത തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ ഇരിങ്ങാലക്കുട മേഖലയിലെ തൊഴിലാളികള്‍ക്ക് ക്ഷേമനിധി അംഗത്വ കാര്‍ഡ് ത്രിശൂര്‍ ഡി ഇ ഒ ജയശ്രീ പിപി നല്‍കി കൊണ്ട് ഉദ്ഘാടനം ചെയ്തു. ക്ഷേമനിധി ആനുകൂല്യങ്ങളെ സംബന്ധിച്ച് യൂണിയന്‍ ജന.സെക്രട്ടറി കെ എന്‍ വിജയന്‍ മുഖ്യപ്രഭാഷണം നടത്തി. ബി എം എസ് മേഖല സെക്രട്ടറി എന്‍ വി ഘോഷ് അദ്ധ്യക്ഷത വഹിച്ചു. കെ കെ ചന്ദ്രന്‍, വിവി ബിനോയ് എന്നിവര്‍ സംസാരിച്ചു.