17 വാർഡുകളിലും സേവാഗ്രാം ഗ്രാമ കേന്ദ്രങ്ങൾ തുറന്ന് മുരിയാട് ഗ്രാമപഞ്ചായത്ത്.

50

മുരിയാട്: ഗ്രാമപഞ്ചായത്തിന്റെ നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായി 17 വാർഡുകളിലും സേവാഗ്രാം വാർഡ് കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചു. പഞ്ചായത്ത് ഓഫീസിന്റെ പ്രവർത്തനം ഘട്ടംഘട്ടമായി വാർഡ് തലത്തിലേക്ക് വ്യാപിപ്പിക്കുക എന്ന ലക്ഷ്യമാണ് സേവാഗ്രാം ഗ്രാമ കേന്ദ്രങ്ങളിലൂടെ പഞ്ചായത്ത് ഉദ്ദേശിക്കുന്നത്. ആദ്യഘട്ടത്തിൽ ആഴ്ചയിൽ രണ്ട് ദിവസം രണ്ടു മണിക്കൂർ വച്ചാണ് ഗ്രാമ കേന്ദ്രങ്ങൾ പ്രവർത്തിക്കുക. സംസ്ഥാനത്തു തന്നെ ആദ്യമായിട്ടായിരിക്കും മുഴുവൻ വാർഡുകളിലും സേവാഗ്രാം എന്ന പേരിൽ വാർഡ് കേന്ദ്രങ്ങൾ തുറക്കുന്ന പഞ്ചായത്ത്. അടുത്തവർഷം എല്ലാ സേവാഗ്രാം ഗ്രാമ കേന്ദ്രങ്ങളും കമ്പ്യൂട്ടർവൽക്കരിച്ച് രണ്ടാം ഘട്ട പ്രവർത്തനത്തിലേക്ക് കടക്കണമെന്നാണ് പഞ്ചായത്ത് ആഗ്രഹിക്കുന്നത്. മുരിയാട് ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് ആനുരുളിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവിസ് മാസ്റ്റർ സേവാഗ്രാം ഗ്രാമ കേന്ദ്രങ്ങളിലെ പഞ്ചായത്ത്തല ഉദ്ഘാടന കർമ്മം നിർവഹിച്ചു. പന്ത്രണ്ടാം വാർഡ് മുല്ലക്കാട് ടി.എൻ പ്രതാപൻ എം.പി യും,രണ്ടാം വാർഡ് പാലക്കുഴിയിലും,ആറാം വാർഡ് മുരിയാടും,ഏഴാം വാർഡിലും,പത്താം വാർഡ് ഊരകം ഈസ്റ്റിലും ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് ചെയർപേഴ്സൺ ലതാ ചന്ദ്രനും,എട്ടാം വാർഡ് ചേർപ്പ്ക്കുന്നിലും പതിനൊന്നാം വാർഡ് ഊരകം വെസ്റ്റിലും, പതിനാലാം വാർഡ് മിഷൻ ആശുപത്രി വാർഡിലും,16 കപ്പാറ വാർഡിലും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിതാ ബാലനും, ഒന്നാം വാർഡ് തറക്ക പറമ്പും,മൂന്നാം വാർഡ് തറയിലക്കാടും നാലാം വാർഡ് പാറക്കാട്ട് കരയിലും അഞ്ചാം വാർഡ് മുരിയാട് അണ്ടി കമ്പനി വാർഡിലും,ഒമ്പതാം വാർഡ് പുല്ലൂരിലും,പതിമൂന്നാം വാർഡ് തുറവൻകാടും,പതിനേഴാം വാർഡിലും പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളിയും സേവാഗ്രാം ഗ്രാമ കേന്ദ്രങ്ങൾ ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് കോമ്പാറ മുതൽ നെല്ലായി വരെ നീണ്ടു കിടക്കുന്ന പഞ്ചായത്തിലെ ജനങ്ങൾക്ക് ഏറെ ആശ്വാസം പകരുന്നതാണ് സേവാഗ്രാം ഗ്രാമ കേന്ദ്രങ്ങൾ.

Advertisement