സെന്റ് ജോസഫ് കോളേജിലെ എന്‍സിസി യൂണിറ്റിന്റെ നേതൃത്വത്തില്‍ കലാലയത്തിലെ അമര്‍ ജവാനില്‍ പുഷ്പാര്‍ച്ചന നടത്തി

14

കാശ്മീരില്‍ആക്രമണം നടത്തിയ ഭീകരരെ തുരത്താനുള്ള ഓപ്പറേഷന്‍ പുരോഗമിക്കുന്നതിനിടെ ബുധനാഴ്ച ഉണ്ടായ ഏറ്റുമുട്ടലില്‍ ഭാരതത്തിന് നഷ്ടമായത് സൈനിക ഉദ്യോഗസ്ഥരായ കേണല്‍ മന്‍പ്രീത് സിംഗ് (എല്‍), മേജര്‍ ആശിഷ് ധോനാക്ക് (ആര്‍), മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ ഡിഎസ്പി ഹുമയൂണ്‍ ഭട്ട് (സി) എന്നിവരെയാണ്. ഈ ഭീകരാക്രമണത്തില്‍ വീരമൃതു വരിച്ച സൈനികരെയും പോലീസ് ഉദ്യോഗസ്ഥനെയും അനുസ്മരിക്കുന്നതിനായി ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിലെ എന്‍സിസി യൂണിറ്റിന്റെ നേതൃത്വത്തില്‍ കലാലയത്തിലെ അമര്‍ ജവാനില്‍ പുഷ്പാര്‍ച്ചന നടത്തി. എന്‍സിസി മുന്‍ കമാന്‍ഡിങ് ഓഫീസറായിരുന്ന കേണല്‍ എച്ച്്. പത്മനാഭന്‍, പ്രിന്‍സിപ്പല്‍ ഡോക്ടര്‍ സിസ്റ്റര്‍ ബ്ലെസി, അസോസിയേറ്റ് എന്‍സിസി ഓഫീസര്‍ ക്യാപ്റ്റന്‍ ലിറ്റി ചാക്കോ, എന്‍സിസി കേഡറ്റ്‌സ്, മറ്റു വിദ്യാര്‍ത്ഥികളും പുഷ്പാര്‍ച്ചന നടത്തി. കേണല്‍ എച്ച്്. പത്മനാഭന്‍ അനുശോചന സന്ദേശം നല്‍കി.

Advertisement