അധ്യാപകർക്കായി ഓൺലൈൻ ഐ സി ടി പരിശീലനവുമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്

110

ഇരിങ്ങാലക്കുട : കോവിഡ് 19 പ്രതിസന്ധിയിൽപെട്ട വിദ്യാഭ്യാസ മേഖലയിൽ ഓൺലൈൻ ക്ലാസ്സുകളുടെ സാങ്കേതികവിദ്യ അദ്ധ്യാപകർക്കു പരിചയപ്പെടുത്തി ഡിപ്പാർട്മെന്റ് ഓഫ് ബേസിക് സയൻസ് ആൻഡ് ഹ്യൂമാനിറ്റീസ്. സ്കൂൾ, കോളേജ് അദ്ധ്യാപകർക്കു ‘വിർച്യുൽ ക്ലാസ്സ്‌റൂം’ എന്ന വിഷയത്തിൽ ത്രിദ്വിന സൗജന്യ വെബിനാർ സംഘടിപ്പിച്ചത്. ഐസിടി ടീച്ചിങ് – ലേർണിംഗ് , മൂഡിൽ, ഗൂഗിൾ ക്ലാസ്സ്‌റൂം, ഒ.ബി.സ് സ്റ്റുഡിയോ തുടങ്ങിയ വിഷയങ്ങളിൽ പ്രഗത്ഭരായ അദ്ധ്യാപകർ ക്ലാസുകൾ നയിച്ചു. ഡോ.കെ.ജെ. വര്ഗീസ് , ഡോ.റോബിൻസൺ. പി . പൊൻമനിശ്ശേരി , പ്രൊഫ. റമീല രവീന്ദ്രൻ , ഡോ. രമ്യ. കെ. ശശി എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. 2020 ജൂലൈ 23 , 24 , 25 തിയ്യതികളിൽ നടന്ന വെബിനാർ വിദേശ രാജ്യങ്ങളിൽനിന്ഉളപ്പടെ 500 ഓളം വ്യക്തികൾ പങ്കെടുത്തു. കോവിഡ് 19 പ്രതിസന്ധിയിൽ ഓൺലൈൻ പഠനരീതികളെ മനസിലാക്കുവാൻ വെബ്ബിനാർ വളരെയധികം സഹായകരമായിഎന്നു പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

Advertisement