മാധ്യമ പ്രവർത്തകർക്ക് ഭക്ഷ്യ കിറ്റുകളുമായി ബിജെപി

100
Advertisement

ഇരിങ്ങാലക്കുട: ലോകം മുഴുവൻ മഹാമാരിയായി ആഞ്ഞടിച്ചു കൊണ്ടിരിക്കുന്ന കോവിഡ് 19 കാലഘട്ടത്തിൽ വിശ്രമമില്ലാതെ ജോലി ചെയ്യുകയും പ്രതിരോധ പ്രവർത്തനങ്ങളും പ്രാദേശിക വാർത്തകളും എത്രയും പെട്ടെന്ന് ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്ന ഇരിങ്ങാലക്കുടയിലെ മാധ്യമ പ്രവർത്തകരെ ബിജെപി ഹെൽപ് ഡെസ്ക് അനുമോദിക്കുകയും ഭക്ഷ്യ കിറ്റ് വിതരണം ചെയ്യുകയും ചെയ്തു . പ്രസ് ക്ലബിൽ നടന്ന ചടങ്ങ് നിയോജക മണ്ഡലം പ്രസിഡണ്ട് ക്യപേഷ് ചെമ്മണ്ട ക്ലബ് പ്രസിഡണ്ട് കെ.കെ. ചന്ദ്രൻ മാസ്റ്റർക്ക് ഭക്ഷ്യ കിറ്റുകൾ നൽകിക്കൊണ്ട് ഉദ്‌ഘാടനം നിർവ്വഹിച്ചു . ബിജെപി സംസ്ഥാന സമിതി അംഗം സന്തോഷ് ചെറാക്കുളം, ജനറൽ സെക്രട്ടറിമാരായ വേണു മാസ്റ്റർ ,ഷൈജു കുറ്റിക്കാട്ട് തുടങ്ങിയവരും പ്രസ്സ് ക്ലബ്ബ് ഭാരവാഹികളും അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു .

Advertisement