നാട്ടുക്കാരുടെ ആഗ്രഹം സഫലമാക്കി തൃശൂർ ജില്ലാ പഞ്ചായത്തും മുരിയാട് ഗ്രാമപഞ്ചായത്തും

172

മുരിയാട് :തൃശൂർ ജില്ലാ പഞ്ചായത്തിന്റെയും മുരിയാട് ഗ്രാമപഞ്ചായത്തിന്റെയും 2019 -20 വാർഷിക സംയുക്ത പദ്ധതിയിൽ 2 ലക്ഷം രൂപ ചിലവഴിച്ച് പുല്ലൂർ വില്ലേജിൽ പുല്ലൂർ മിഷൻ ആസ്പത്രി പരിസരത്ത് 12 -ാം വാർഡിൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റ് സ്വിച്ച് ഓൺ കർമ്മം ജില്ലാ പഞ്ചായത്ത് അംഗം ടി.ജി.ശങ്കരനാരായണൻ നിർവ്വഹിച്ചു.മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സരിത സുരേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി സത്യൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ തോമസ്സ് തത്തംമ്പിള്ളി, തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് വികസന സ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അജിത രാജൻ സ്വാഗതവും പഞ്ചായത്ത് മെമ്പർ തോമസ്സ് തൊകലത്ത് നന്ദിയും പറഞ്ഞു.

Advertisement