മാപ്രാണം നക്ഷത്രറെസിഡൻസ് അസ്സോസ്സിയേഷൻ ഏകദിന ശില്പശാല നടത്തി

22

മാപ്രാണം: നക്ഷത്രറെസിഡൻസ് അസ്സോസ്സിയേഷൻ സുരക്ഷിത ഭവനം സുന്ദര ഭവനം എന്ന പദ്ധതിയുടെ ഭാഗമായി പൊതു ജനങ്ങൾക്ക് ഗ്യാസ് അടുപ്പിൻ്റെ പരിപാലനം എന്ന വിഷയത്തിൽ ഏകദിന ശില്പശാല നടത്തി . നിരവധി വീടുകളിൽ നിന്ന് കൊണ്ടുവന്ന ഗ്യാസ് അടുപ്പ് അവർ തന്നെ കേടുപാടുകൾ തീർത്ത് കൊണ്ടു പോയത് വ്യത്യസ്തമായ അനുഭവമായി മാറി . ഗ്യാസ് ഉപയോഗത്തിൻ്റെ സുരക്ഷിത വശങ്ങളെ കുറിച്ചും അത് നന്നാക്കുന്ന രീതികളെക്കുറിച്ചും ജോഷി റാഫേൽ ക്ലാസ്സ് നയിച്ചു . നക്ഷത്ര പ്രസിഡണ്ട് ടി ജയചന്ദ്രൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ നക്ഷത്ര രക്ഷാധികാരി ശ്രീ രാമൻ അദ്ധ്യക്ഷ സ്ഥാനം അലങ്കരിച്ചു . ശില്പശാല ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി 35-ാം വാർഡ് കൗൺസിലർ സി സി ഷിബിൻ ഉത്ഘാടനം നിർവഹിച്ചു . രാധികാ ജോഷി നന്ദി പറഞ്ഞ ചടങ്ങിൽ നക്ഷത്ര വൈ. പ്രസിഡണ്ട് ഷീന ദാസ് , ജോ. സെക്രട്ടറി രനുദ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. നക്ഷത്ര ജോ സെക്രട്ടറി ഷീജ ശശി ശില്പശാലയുടെ ഏകീകരണം നടത്തി.

Advertisement