ആനന്ദപുരം മേഖലയിൽ ശുദ്ധജലക്ഷാമം രൂക്ഷം, സ്വന്തം ചെലവിൽ കുടിവെള്ളമെത്തിച്ച് വാർഡ് അംഗം

181
Advertisement

ആനന്ദപുരം:മുരിയാട് പഞ്ചായത്തിലെ ആനന്ദപുരം മേഖലയിൽ ശുദ്ധജലക്ഷാമം രൂക്ഷമാകുന്നു. ഒന്ന്, രണ്ട്, മൂന്ന്, പതിനേഴ് വാർഡുകളിലാണ് ശുദ്ധജലത്തിനു ക്ഷാമം അനുഭവപ്പെടുന്നത്. പഞ്ചായത്തിൽ പല തവണ ആവശ്യപ്പെട്ടെങ്കിലും ഇതുവരെയും യാതൊരു പരിഹാരവും കണ്ടില്ലെന്നു ജനങ്ങൾ പരാതിപ്പെട്ടു.ഈസ്റ്റർ, വിഷു ദിവസങ്ങളിൽപോലും വെള്ളത്തിനായി ജനങ്ങൾ നെട്ടോട്ടമോടുകയായിരുന്നു. ഇതിനെ തുടർന്ന് ഒന്നാം വാർഡംഗം മോളി ജേക്കബ് ശുദ്ധജലം രൂക്ഷമായ വാർഡിലെ മൂർത്തിപ്പറമ്പ് പ്രദേശത്ത് സ്വന്തം ചെലവിൽ കുടിവെള്ളമെത്തിച്ചു വിതരണം ചെയ്തു.ശുദ്ധജലക്ഷാമം രൂക്ഷമായ ഈ വാർഡുകളിൽ എത്രയും വേഗം വെള്ളമെത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് സ്ഥിരം സമിതിയധ്യക്ഷ കെ.വൃന്ദകുമാരി, പഞ്ചായത്തംഗം മോളി ജേക്കബ് എന്നിവർ ആവശ്യപ്പെട്ടു