കൊറോണാക്കാലത്ത് ഓണ്‍ലൈന്‍ ക്ലാസ്സ് റൂം ഒരുക്കി ക്രൈസ്റ്റ് കോളേജ് അധ്യാപകര്‍

315

ഇരിങ്ങാലക്കുട: നാടെങ്ങും കൊറോണ ഭീതിയില്‍ വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കിയപ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് നഷ്ടമായത് അധ്യയന വര്‍ഷത്തിലെ അവസാന നാളുകളും പൂര്‍ത്തീകരിക്കേണ്ട പാഠഭാഗങ്ങളുമാണ്. എന്നാല്‍ വിദ്യാര്‍ഥികളുടെ ഈ നഷ്ടം നികത്തുകയാണ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ഒരുപറ്റം അധ്യാപകര്‍. ഡിഗ്രി രണ്ടും നാലും സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്കായി ആണ് ഈ അധ്യാപകര്‍ ഓണ്‍ലൈന്‍ വീഡിയോ ട്യൂട്ടോറിയലുകള്‍ തയ്യാറാക്കുന്നത്. കോളേജ് IQAC യുടെ നേതൃത്വത്തില്‍ സജ്ജീകരിച്ചിരിക്കുന്ന 2 റെക്കോര്‍ഡിങ് സ്റ്റുഡിയോ കളാണ് ഇതിനായി പ്രവര്‍ത്തിക്കുന്നത്. ക്ലാസ്സുകള്‍ക്ക് ശേഷം ഓണ്‍ലൈനായി പരീക്ഷ നടത്തുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കും. അവധിയില്‍ ആണെങ്കിലും തങ്ങളുടെ ക്ലാസുകള്‍ നഷ്ടപ്പെടാത്ത ഈ സംവിധാനം വിദ്യാര്‍ഥികള്‍ ആവേശപൂര്‍വ്വം സ്വീകരിച്ചു എന്ന് പ്രിന്‍സിപ്പല്‍ ഡോ. മാത്യു പോള്‍ ഊ ക്കന്‍ അഭിപ്രായപ്പെട്ടു. മറ്റു കോളേജുകളിലെ വിദ്യാര്‍ഥികള്‍ക്കും ഈ സൗകര്യം ലഭ്യമാക്കുന്നതിന് വീഡിയോ ട്യൂട്ടോറിയലുകള്‍ യൂട്യൂബില്‍ സംപ്രേഷണം ചെയ്യുന്നു. താല്പര്യമുള്ളവര്‍ക്ക് ക്രൈസ്റ്റ് ഓപ്പണ്‍ കോഴ്‌സ് വെയര്‍ എന്ന യൂട്യൂബ് ചാനലില്‍ കാണാവുന്നതാണ് എന്നു IQAC കോഡിനേറ്റര്‍ ഡോ. റോബിന്‍സണ്‍ പൊന്‍ മിനി ശ്ശേരി പറഞ്ഞു. മാത്രമല്ല ഏതെങ്കിലും സ്‌കൂളുകളോട് കോളേജുകള്‍ ഓ ആവശ്യപ്പെട്ടാല്‍ ആവശ്യമായ സാങ്കേതിക സഹായം ചെയ്തു കൊടുക്കുന്നതാണ്. മീഡിയ അസിസ്റ്റന്റ് വിന്‍ജോ വിന്‍സെന്റ്, ജിജോ, പ്രജീഷ്, ഹരി എന്നിവരുടെ സഹായത്തോടെയാണ് അധ്യാപകര്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തയ്യാറാക്കുന്നത്.

Advertisement