വാക്‌സിൻ ചലഞ്ചിൽ പത്തു ലക്ഷത്തി അറുപതിനായിരം രൂപ സംഭാവന നൽകി പുല്ലൂർ സർവ്വീസ് സഹകരണ ബാങ്ക്

33

പുല്ലൂർ :എല്ലാ കേരളീയർക്കും സൗജന്യ വാക്‌സിൻ നൽകുന്ന കേരള സർക്കാർ നയത്തിന് സഹായഹസ്തവുമായി വാക്‌സിൻ ചലഞ്ചിൽ പുല്ലൂർ സർവ്വീസ് സഹകരണ ബാങ്കും. ജീവനക്കാരും ഭരണസമിതി അംഗങ്ങളും ബാങ്കും ചേർന്ന് പത്തു ലക്ഷത്തി അറുപതിനായിരം രൂപയുടെ ചെക്കാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാക്‌സിൻ ചലഞ്ചിലേക്കായി നിയുക്ത എം. എൽ. എ പ്രൊഫ. ആർ. ബിന്ദുവിന് കൈമാറിയത്.ബാങ്ക് പ്രസിഡന്റ്‌ പി വി രാജേഷും വൈസ് പ്രസിഡന്റ്‌ കെ സി ഗംഗാധരനും ചേർന്ന് നിയുക്ത എം. എൽ. എയ്ക്ക് കൈമാറി. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോസ് ജെ ചിറ്റിലപ്പിള്ളി, സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ എം. സി അജിത്കുമാർ, സെക്രട്ടറി സപ്ന സി എസ്, മാനേജർ പ്രസിമോൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Advertisement