കടലായി: ‘കടലായി മഹല്ല് & പ്രവാസി അസ്സോസിയേഷന്റെ ‘ അംഗങ്ങളുടെ കുടുംബ സംഗമം നടത്തി. അസ്സോസിയേഷന്‍ പ്രസിഡണ്ട് A. A യൂനസിന്റെ അദ്ധ്യക്ഷതയില്‍ പ്രസിഡണ്ട് T.K ഷറഫുദ്ദീന്‍ സ്വാഗതവും, രക്ഷാധികാരി T .A .M ബഷീര്‍ ആമുഖ പ്രഭാഷണം നടത്തി.കടലായി മഹല്ല് ഖത്തീബ് അബൂബക്കര്‍ ഫൈസി ചെങ്ങമനാട് കുടുംബ സംഗമം വൈകീട്ട് 6.30ന് ഉദ്ഘാടനം നിര്‍വ്വഹിച്ചു.18 വര്‍ഷം പ്രവാസ ലോകത്ത് ജോലി ചെയ്തതിന്റെ അനുഭവങ്ങളും പങ്കു വച്ചു.പാലിയേറ്റീവ് പരിചരണത്തിന്റെ ആവശ്യകതയെ കുറിച്ച് വൈസ് പ്രസിഡണ്ട് ഷഫീര്‍ കാരുമാത്ര വിശദീകരിച്ചു.
ഡോ. ഫസീല നാസര്‍ കുട്ടികളിലെ നവജീവിത ശൈലി – ശീലങ്ങളിലെ അനാരോഗ്യ പ്രവണതങ്ങളുമായി ബന്ധപ്പെടുത്തി ബോധവല്‍ക്കരണ സെമിനാറും, ഫ്‌ലവേഴ്‌സ് ചാനല്‍ കോമഡി ഉത്സവ താരം അശോകന്‍ ഗാനാലാപനവും, മിമിക്രിയും നടത്തി. കുട്ടികളുടെ കലാകായിക പ്രകടനവും ഉണ്ടായിരുന്നു. CBSE നാഷണല്‍ചാമ്പ്യന്‍ ഷഹബാസ് ഹമ്മദിനും ICSE നാഷണല്‍ ചാമ്പ്യന്‍ മുഹമ്മദ് യാസിനും മെമന്റോയും നല്‍കി ആദരിച്ചു .മുഹമ്മദ് യാസിന്റെ കരാട്ടെ പ്രകടനം ചടങ്ങിന് മാറ്റുകൂട്ടി .മെമ്പര്‍മാരുടെ കുടുംബങ്ങളില്‍ നിന്ന് 450 പേരോളം പങ്കെടുത്തു . പഴയകാല സ്മരണ ഉണര്‍ത്തുന്ന വിധത്തിലുള്ള അത്താഴ വിരുന്നും നടത്തി . ഹുസ്സൈന്‍ കടലായിയുടെ നന്ദിയോടു കൂടി 10 മണിക്ക് കുടുംബ സംഗമം സമാപിച്ചു.
‘കടലായി മഹല്ല് & പ്രവാസി അസ്സോസിയേഷന്റെ ‘ അംഗങ്ങളുടെ കുടുംബ സംഗമം നടത്തി
Advertisement