ഐരാവതം മഹാദേവന്‍ അനുസ്മരണം നടത്തി.

359
Advertisement

ഇരിങ്ങാലക്കുട : അന്തരിച്ച വിഖ്യാത ദക്ഷിണേന്ത്യന്‍ പണ്ഡിതനും ചരിത്രകാരനുമായിരുന്ന ഐരാവതം മഹാദേവന്റെ നിര്യാണത്തില്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിലെ മലയാളവിഭാഗം അനുശോചിച്ചു. ശിലാലിഖിത പഠനങ്ങള്‍ക്കും ശാസ്ത്രീയമായ ലിപി വിജ്ഞാനത്തിനും ആധികാരികത നല്‍കിയ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ പണ്ഡിതനാണ് ഇദ്ദേഹം. കോളേജില്‍ വച്ചു നടന്ന സമ്മേളനത്തില്‍ അദ്ധ്യാപകനായ അമല്‍ സി രാജന്‍ അദ്ധ്യക്ഷത വഹിച്ചു. Dr K S മിഥുന്‍ അനുസ്മരണ പ്രഭാഷണം നടത്തി. മനീഷ അവതരണവും അശ്വതി K സ്വാഗതവും സ്‌നേഹ നന്ദിയും പറഞ്ഞു.