ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം മുരിയാട് പഞ്ചായത്തിന് കിരീടം

35

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം മുരിയാട് പഞ്ചായത്തിന് കിരീടം.ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിൽ 15 വർഷത്തിനുശേഷം മുരിയാട് പഞ്ചായത്ത് 368 പോയിന്റുമായി കിരീടം നേടി. 213 പോയിന്റുമായി കാട്ടൂർ പഞ്ചായത്താണ് രണ്ടാം സ്ഥാനത്ത് . തൃശ്ശൂർ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ കെ ഉദയപ്രകാശും ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എ മനോജ്‌കുമാറും ചേർന്ന് വിജയികൾക്ക് സമ്മാനദാനം നടത്തി.

Advertisement