ഷീസ്മാര്‍ട്ട് ഗ്രൂപ്പ് ഓൺലൈന്‍ ബിസിനസ് രംഗത്തേക്ക്

77

ഇരിങ്ങാലക്കുട :തൃശൂര്‍ ജില്ല പരിധിയില്‍ ഇരിങ്ങാലക്കുട മെയിന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന തൃശൂര്‍ റീജണല്‍ അഗ്രിക്കള്‍ച്ചറല്‍ നോൺ അഗ്രിക്കള്‍ച്ചറല്‍ ഡവലപ്പ്‌മെന്‌റ് കോ-ഓപ്പറേറ്റീവ് സംഘത്തിന്റെ കുടുംബശ്രീ അംഗങ്ങള്‍, വനിതസ്വാശ്രയ സംഘങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തി സൊസൈറ്റിയുടെ അംഗീകാരത്തോടെ തൃശൂര്‍ ജില്ലയില്‍ വനിതകള്‍ക്കായി ഒരു തൊഴില്‍ സംരഭകത്വം ഷീ സ്മാര്‍ട്ട് എന്ന പേരില്‍ 2019 നവംബര്‍ 9-ാം തിയ്യതി ഔദ്യോഗിക ഉദ്ഘാടനം കഴിഞ്ഞ് ആരംഭിച്ചിട്ടുള്ളതാണ്.കോവിഡ് 19 സാഹചര്യത്തില്‍ ഷീസ്മാര്‍ട്ട് ഗ്രൂപ്പിലെ പല അംഗങ്ങള്‍ക്കും ജോലി ലഭിക്കുതില്‍ മാന്ദ്യം അനുഭവപ്പെടുകയും സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകുകയും ചെയ്തിട്ടുണ്ട്.ഇത്തരം സാഹചര്യങ്ങള്‍ തരണം ചെയ്യുക എന്ന ലക്ഷ്യത്തോടു കൂടിയാണ് ഓൺലൈന്‍ ബിസിനസ്സ് എന്ന രംഗത്തേക്ക് ഷിസ്മാര്‍ട്ട് ഗ്രൂപ്പ് കടന്ന് വന്നിരിക്കുന്നത്.ആയതിന്റെ ഉദ്ഘാടനം 2020 ഒക്‌ടോബര്‍ 11-ാം തിയ്യതി ബുധനാഴ്ച രാവിലെ 11 മണിക്ക് തൃശൂര്‍ റീജണല്‍ കാര്‍ഷിക കാര്‍ഷികേതര വികസന സഹകരണ സംഘം പ്രസിഡന്റ് പി.കെ.ഭാസി യുടെ അദ്ധ്യക്ഷതയില്‍ താലൂക്ക് വ്യവസായ കേന്ദ്രം ഓഫിസര്‍ രാജന്‍.കെ സംഘം ഓഫീസില്‍ വച്ച് നിര്‍വഹിച്ച് സംസാരിച്ചു.സംഘം സെക്രട്ടറി ഇന്‍ ചാര്‍ജ് സ്മിത.എം.ആര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ വിവിധ ഓൺലൈന്‍ ബിസിനസ് കമ്പനി് പ്രതിനിധികള്‍ പങ്കെടുത്തു.ഷീ സ്മാര്‍ട്ട് സെക്രട്ടറി നീന ആന്റണി നന്ദി പറഞ്ഞു. സംഘം ഭരണ സമിതി അംഗങ്ങളായ ഭാസി തച്ചപ്പിള്ളി,അജിത് കീരത്,ഷീസ്മാര്‍ട്ട് ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു .ഉദ്ഘാടനത്തെ തുടർന്ന് ഷീ സ്മാര്‍ട്ട് ഗ്രൂപ്പ് ലീഡര്‍മാര്‍ക്ക് ഓൺലൈന്‍ ബിസിനസ്സിനെ കുറിച്ച് വിശദമായ ക്ലാസ്സ് നടത്തുകയുമുണ്ടായി.

Advertisement