എന്‍. ഐ. പി. എം. ആര്‍ ല്‍ അസിസ്റ്റീവ് ടെക്‌നോളജി സൊലൂഷന്‍ കോഴ്‌സ് നടത്തി

177
Advertisement

കല്ലേറ്റുംകര : കേരളത്തില്‍ ആദ്യമായി നടത്തപ്പെടുന്ന അസിസ്റ്റീവ് ടെക്‌നോളജി സൊലൂഷനെ കുറിച്ചുള്ള ആറു മാസത്തെ കോഴ്‌സിന്റെ രണ്ടാമത്തെ ക്ലാസ് ഓഗസ്റ്റ് 19 മുതല്‍ 21 വരെ എന്‍. ഐ. പി. എം. ആര്‍ ല്‍ വെച്ച് നടത്തി. K-DISC തിരുവനന്തപുരം ഓര്‍ഗനൈസ് ചെയ്യുന്ന കോഴ്‌സില്‍ എന്‍. ഐ. പി. എം. ആര്‍ കല്ലേറ്റുംകര, NISH തിരുവനന്തപുരം എന്നിവര്‍ പങ്കാളികളാണ്. വിവിധതരം വീല്‍ചെയറുകള്‍, അവയുടെ കുഷ്യന്‍ നിര്‍മ്മാണവും വീല്‍ചെയര്‍ തിരഞ്ഞെടുക്കുന്നതിനുള്ള അസ്സസ്മെന്റും, ഉപയോഗരീതികളെക്കുറിച്ചും ആയിരുന്നു ക്ലാസുകള്‍. വിഭിന്ന ശേഷി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ് ക്ലാസില്‍ പങ്കെടുത്തത്. ക്ലാസുകള്‍ നയിച്ചത് നെക്രം ഉപധ്യായ് ഹെഡ് ഓഫ് അസിസ്റ്റീവ് ടെക്‌നോളജി സെന്റര്‍, ഇന്ത്യന്‍ സ്പൈനല്‍ ഇഞ്ച്വറി സെന്റര്‍ ന്യൂഡല്‍ഹിയും, അഞ്ജലി അഗര്‍വാള്‍ ഫൗണ്ടര്‍ ആന്റ് ആക്‌സസിബിലിറ്റി സ്‌പെഷ്യലിസ്‌റ് സമര്‍ത്യം ട്രസ്റ്റും ആണ്.

 

Advertisement