31.9 C
Irinjālakuda
Friday, November 22, 2024
Home 2019 June

Monthly Archives: June 2019

നടവരമ്പ് മുരിയംകാട്ടില്‍ ഷിബു മകന്‍ ശ്രീരാം (8)നിര്യാതനായി

നടവരമ്പ് മുരിയംകാട്ടില്‍ ഷിബു മകന്‍ ശ്രീരാം (8) ഇരിങ്ങാലക്കുട ശാന്തിനികേതന്‍ സ്‌കൂള്‍ 3-ാം ക്ലാസ്സ് വിദ്യാര്‍ത്ഥി ശനിയാഴ്ച നിര്യാതനായി.ന്യുമോണിയബാധിച്ച് ചികിത്സയിലായിരുന്നു സംസ്‌കാരം ശനിയാഴ്ച വൈകീട്ട് 4.30 ന് വീട്ടുവളപ്പില്‍ നടത്തി. സഹോദരന്‍ അഭിരാം....

സംഗീതയോഗാദിനാചരണം

ഇരിങ്ങാലക്കുട : ലിറ്റില്‍ഫ്‌ളവര്‍ ഹൈസ്‌കൂളില്‍ സംഗീതയോഗാദിനം വര്‍ണ്ണാഭമായി ആചരിച്ചു. പി.ടി.എ.പ്രസിഡന്റ് പി.ടി.ജോര്‍ജ്ജ് അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രശസ്ത മ്യുസിഷന്‍ അജയന്‍ കെ.എസ്.ഫ്‌ളൂട്ട് വായിച്ച് ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപിക സി.റോസ് ലെറ്റ്, അസ്‌ന സി.എസ്,...

അന്താരാഷ്ട്ര യോഗദിനം ശാന്തിനികേതനില്‍ വിദ്യാര്‍ത്ഥികള്‍ യോഗാഭ്യാസം നടത്തി

ഇരിങ്ങാലക്കുട : അന്താരാഷ്ട്രയോഗദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ അസംബ്ലിയില്‍ യോഗാഭ്യാസം നടത്തി. സ്്ക്കൂള്‍ യോഗ പരിശീലക ശരണ്യ, സി.സി.എ. കോ-ഓഡിനേറ്റര്‍ സിന്ധുശങ്കരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലില്‍ അന്തര്‍ദേശീയ യോഗ ദിനം ആചരിച്ചു.

ഇരിങ്ങാലക്കുട:അന്തര്‍ദേശീയ യോഗ ദിനം ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഹോസ്പിറ്റലിന്റെയും യൂറോളജി ഡിപ്പാര്‍ട്‌മെന്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ ആചരിച്ചു. പ്രശസ്ത യോഗാചാര്യന്‍ ശ്രീ ഷിബു യോഗക്ക് നേതൃത്വം നല്‍കി. 'മനസിന്റെ ആരോഗ്യത്തിന് യോഗ' എന്ന...

ഊരകം ചിറ്റിലപ്പിള്ളി പൊഴോലിപറമ്പില്‍ പരേതനായ ഈനാശുവിന്റെ ഭാര്യ ത്രേസ്യ (88) നിര്യാതയായി.

പുല്ലൂര്‍: ഊരകം ചിറ്റിലപ്പിള്ളി പൊഴോലിപറമ്പില്‍ പരേതനായ ഈനാശുവിന്റെ ഭാര്യ ത്രേസ്യ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് (ശനി) 10.30 ന് സെന്റ് ജോസഫ്‌സ് പള്ളിയില്‍. മക്കള്‍: തോമസ്, പോളി, റോസിലി, ജോയി, പീറ്റര്‍.മരുമക്കള്‍:...

സൗജന്യ ഡെന്റല്‍ ക്യാമ്പ് സംഘടി പ്പിച്ചു.

ഇരിങ്ങാലക്കുട : നടവരമ്പ് ഗവണ്മെന്റ് മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് യൂണിറ്റിന്റെ നേതൃ ത്വത്തില്‍ ദന്ത രോഗ നിര്‍ണയ ക്യാമ്പ് സംഘടി പ്പിച്ചു. വെള്ളാങ്ക ല്ലൂര്‍ ഒറോ കെയര്‍...

കാളിയെ പ്രാണപ്രതിഷ്ഠ ചെയ്ത നവ കാലഘട്ടത്തില്‍ആദ്യ പെണ്‍ തന്ത്രിക്ക്‌വാഴ്‌സിറ്റി റാങ്ക്

അഴീക്കോട്: സ്‌കൂള്‍ വിദ്യാര്‍ഥിനിയായിരിക്കെഭദ്രകാളിയുടെ പ്രാണപ്രതിഷ്ഠ നടത്തി താന്ത്രിക മേഖലയില്‍ ചരിത്രം കുറിച്ച ആദ്യത്തെ പെണ്‍ തന്ത്രിക്ക് സംസ്‌കൃത വേദാന്തത്തില്‍ വാഴ്‌സിറ്റി റാങ്ക് .അഴീക്കോട് അ ക്ലിയത്ത് ശിവക്ഷേത്രം തന്ത്രി കൂടിയായ തരണനല്ലൂര്‍ പദ്മനാഭന്‍...

മികവ് 2019 ജൂണ്‍ 22 ന്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരത്തിലെ എസ്.എസ്.എല്‍.സി. പ്ലസ് ടൂ പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ എബിവിപി സംഘടന അനുമോദിക്കുന്നു. ജൂണ്‍ 22ന് ശനിയാഴ്ച രാവിലെ 10 മണിക്ക് എസ്എന്‍ ഹാളില്‍വെച്ച് എബിവിപി സംസ്ഥാന...

പോള്‍കേക്കാട്ടിന്റെ 83-ാം ജന്മദിനവും സ്‌നേഹാദര സംഗമവും നടന്നു

കല്ലേറ്റുങ്കര: അരനൂറ്റാണ്ടുകാലമായി രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ നിറസാന്നിധ്യമായ പോള്‍കോക്കാട്ടിന്റെ ജന്മദിനം ലളിതമായി ആഘോഷിച്ചു. ഇതോടനുബന്ധിച്ചു നടന്ന സ്‌നേഹാദര സംഗമം ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ നൈസന്‍ ഉദ്ഘാടനം ചെയ്തു. പൗരസമിതി ചെയര്‍മാന്‍...

വികസനത്തെ വിവേകത്തോടെ കാണണമെ് റഫീക് അഹമ്മദ്

ഇരിങ്ങാലക്കുട : വികസനത്തെ വിവേക രഹിതമായി കാണുമ്പോള്‍ പാരിസ്ഥിതിക സന്തുലനം അപ്രാപ്യമാകുമെ് പ്രശസ്തകവിയും ഗാനരചയിതാവുമായ റഫീക് അഹമ്മദ് അഭിപ്രായപ്പെട്ടു . വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയില്‍ നടത്തു 8-ാമത്തെ ഞാറ്റുവേലമഹോത്സവത്തിന്റെ തീം സോങ്ങ്...

വിഷന്‍ ഇരിങ്ങാലക്കുടയുടെ എട്ടാമത് ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി പത്രസമ്മേളനം നടത്തി

ഇരിങ്ങാലക്കുട:വിഷന്‍ ഇരിങ്ങാലക്കുടയുടെ എട്ടാമത് ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മത്സരങ്ങള്‍, നാട്ടറിവുമൂല, ഉദിമാനക്കളം, പുരസ്‌കാരങ്ങള്‍, ഹരിതവിദ്യാലയം, സൗഹൃദ കുടുംബകൃഷി, ഹരിതസന്ദേശയാത്ര തുടങ്ങിയ പരിപാടികളാണ് ഇവിടെ പ്രതിപാദിക്കുന്നത്. മത്സരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചന( എല്‍.പി.,യു.പി, ഹൈസ്‌കൂള്‍. ഹയര്‍സെക്കണ്ടറി, കോളേജ്ജ്)...

തുറവന്‍കാട് ഊക്കന്‍ മെമ്മോറിയല്‍ സ്‌കൂളില്‍ വായനദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: തുറവന്‍കാട് ഊക്കന്‍ മെമ്മോറിയല്‍ സ്‌കൂളില്‍ വായനദിനാചരണം ഉല്‍ഘാടനം പുല്ലൂര്‍ സര്‍വ്വിസ്സഹകരണ ബാങ്ക് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി നിര്‍വഹിച്ചു.മുരിയാട് പഞ്ചായത്ത് വിദ്യാഭസ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗംഗാദേവി സുനില്‍ അദ്ധ്യക്ഷത...

വായനാ പക്ഷാചരണത്തിന് തുടക്കമായി

ഇരിങ്ങാലക്കുട : നടവരമ്പ് ഗവ.എല്‍.പി.സ്‌കൂളിലെ വായനാ പക്ഷാചരണം, സാഹിത്യകാരനും മുന്‍ വിദ്യാഭ്യാസ ഉപജില്ലാ ഓഫീസറുമായ ബാലകൃഷ്ണന്‍ അഞ്ചത്ത് ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക എം.ആര്‍.ജയസൂനം അധ്യക്ഷത വഹിച്ചു. വേളൂക്കര ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഡെയ്‌സി...

പ്രശസ്ത ഉടുക്ക് കൊട്ട് വാദ്യകലാകാരന്‍ പെന്തേങ്കണ്ടത്ത് തങ്കപ്പന്‍ (72) നിര്യാതനായി

മൂര്‍ക്കനാട്: പ്രശസ്ത ഉടുക്ക് കൊട്ട് വാദ്യകലാകാരന്‍ പെന്തേങ്കണ്ടത്ത് തങ്കപ്പന്‍ (72) നിര്യാതനായി. സംസ്‌കരം 20/06/2019 വ്യാഴം രാവിലെ 11 മണിക്ക് സ്വവസതിയില്‍. മക്കള്‍: രജനി,രാജീവ് ,സരിത.മരുമക്കള്‍ :രാമദാസ്, രമ്യ, രാജീവ്

‘ബേണിംഗ് ജൂണ്‍ 21 വെള്ളിയാഴ്ച സ്‌ക്രീന്‍ ചെയ്യുന്നു

ഇരിങ്ങാലക്കുട : 2018ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഫിപ്രസ്‌കി പുരസ്‌കാരം നേടിയ കൊറിയന്‍ ചിത്രമായ 'ബേണിംഗ് ' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂണ്‍ 21 വെള്ളിയാഴ്ച സ്‌ക്രീന്‍ ചെയ്യുന്നു. യുവ എഴുത്തുകാരനായ ലീജോംഗ്...

വായനപക്ഷാചരണത്തിന് തുടക്കമായി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലിറ്റല്‍ ഫ്‌ളവര്‍ സ്‌കൂളില്‍ ഇന്ന് വായനദിനാചരണം ഉദ്ഘാടനം ചെയ്തു. യുവ സാഹത്യക്കാരന്‍ അരുണ്‍ ചേലൂര്‍ ഉദ്ഘാടനം ചെയ്തു. അദ്ദേഹത്തിന് വായനോടുള്ള ഇഷ്ടത്തെകുറിച്ചും തനിക്ക് പ്രചോദനം നല്‍കിയ അധ്യാപകരെ കുറിച്ചും...

ശാന്തിനികേതനില്‍ വായനവാരാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു

ഇരിങ്ങാലക്കുട : ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളില്‍ വായനവാരത്തിന്റെ ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരന്‍ പ്രതാപ് സിങ്ങ് നിര്‍വ്വഹിച്ചു. പാഠപുസ്തകങ്ങള്‍ വായിക്കുന്നതിനപ്പുറത്ത് വായനയ്ക്കായി സമയം കണ്ടെത്തണമെന്നും വായനദിനത്തില്‍ മാത്രം വായനയെ ഒതുക്കാതെ നിരന്തരം വായിച്ചുകൊണ്ടേയിരിക്കണമെന്നും അദ്ദേഹം...

വായനാപക്ഷാചരണം ഇരിങ്ങാലക്കുട ഉപജില്ലാ ഉദ്ഘാടനം

ഇരിങ്ങാലക്കുട: വിദ്യാഭ്യാസ വകുപ്പ്, ലൈബ്രറി കൗണ്‍സില്‍,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല വായനാപക്ഷാചരണം എടതിരിഞ്ഞി എച്ച്.ഡി.പി. സമാജം സ്‌കൂളില്‍ പ്രമുഖ നാടക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ രേണു രാമനാഥ് ഉദ്ഘാടനം...

വായനപക്ഷാചരണം നടത്തി

ഇരിങ്ങാലക്കുട എസ്.എന്‍.പബ്ലിക്ക് ലൈബ്രറി & റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തില്‍ എസ്.എന്‍.സ്‌കൂളൂകള്‍ സംയുക്തമായി വായനാപക്ഷാചരണ പരിപാടികള്‍ നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും, അദ്ധ്യാപികയും, സാഹിത്യതാരിയുമായ ഡോ.എം.ആര്‍.സുഭാഷിണി മഹാദേവന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.തുടര്‍ന്നുള്ള ദിവസങ്ങളില്‍ പി.എന്‍.പണിക്കര്‍,...

ദേവസ്സികുട്ടി (പി.എല്‍ സെബാസ്റ്റ്യന്‍ )നിര്യാതനായി

ഊരകം പൊഴോലിപറമ്പില്‍ ലോനപ്പന്‍ മകന്‍ ദേവസ്സികുട്ടി (പി.എല്‍ സെബാസ്റ്റ്യന്‍ ) മുംബൈയില്‍ വെച്ച് നിര്യാതനായി .
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe