കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രി വൃത്തിയാക്കി

45

ഇരിങ്ങാലക്കുട:കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ‘ഇടതുപക്ഷമാണ് ശരി’ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രി പെയിന്റ് അടിച്ചും ശുചീകരിച്ചും വൃത്തിയാക്കി. ശുചീകരണ പരിപാടി പ്രൊഫ.കെ.യു.അരുണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ആര്‍.എല്‍.ശ്രീലാല്‍, ബ്ലോക്ക് സെക്രട്ടറി വി.എ.അനീഷ്, ആശുപത്രി സൂപ്രണ്ട് ഡോ.മിനിമോള്‍, നഗരസഭ കൗണ്‍സിലര്‍മാരായ മീനാക്ഷി ജോഷി , വത്സല ശശി എന്നിവര്‍ സംസാരിച്ചു. ടി.വി.വിജീഷ്, വി.എച്ച്.വിജീഷ്, ശരത്ത് ചന്ദ്രന്‍, പ്രസി പ്രകാശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement