വികസനത്തെ വിവേകത്തോടെ കാണണമെ് റഫീക് അഹമ്മദ്

387

ഇരിങ്ങാലക്കുട : വികസനത്തെ വിവേക രഹിതമായി കാണുമ്പോള്‍ പാരിസ്ഥിതിക സന്തുലനം അപ്രാപ്യമാകുമെ് പ്രശസ്തകവിയും ഗാനരചയിതാവുമായ റഫീക് അഹമ്മദ് അഭിപ്രായപ്പെട്ടു . വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയില്‍ നടത്തു 8-ാമത്തെ ഞാറ്റുവേലമഹോത്സവത്തിന്റെ തീം സോങ്ങ് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജില്‍വെച്ച് ജില്ലാ ഇന്‍ഫോര്‍മേഷന്‍ ഓഫീസര്‍ ശ്രീ ഡി. സേതുരാജന് കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുു അദ്ദേഹം. വികസനം പലപ്പോഴും സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കുമ്പോള്‍ പാരിസ്ഥിതികമൂല്യങ്ങള്‍ വിസ്മരിക്കപ്പെടുകയാണെ് അദ്ദേഹം അഭിപ്രായപ്പെട്ടു . പുതിയ തലമുറയെ പരിസ്ഥിതിസംതുലനം നിലനിര്‍ത്തിക്കൊണ്ട് വികസനത്തിന്റെ സമവായ കാഴ്ചപ്പാടിലേക്ക് കൊണ്ടുവരാന്‍ ഇതുപോലുള്ള മഹോത്സവങ്ങള്‍ക്ക് സാധിക്കണമെന്ന് അദ്ദേഹം കൂട്ടി ച്ചേര്‍ത്തു. ചടങ്ങില്‍ സെന്റ് ജോസഫ്സ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ: സിസ്റ്റര്‍ ഇസബെല്‍ അധ്യക്ഷത വഹിച്ചു. പ്രശസ്ത ഗാനസംവിധായകന്‍ ആനന്ദ് മധുസൂദനന്‍ മുഖ്യാതിഥിയായിരുന്നു . വിഷന്‍ ഇരിങ്ങാലക്കുട ചെയര്‍മാന്‍ ജോസ് ജെ. ചിറ്റിലപ്പിള്ളി ആമുഖപ്രഭാഷണം നടത്തി. ലിറ്റി ടീച്ചര്‍ (തുടി മലയാള വേദി ),ജെന്‍സി ടീച്ചര്‍ (മലയാളം വിഭാഗം സെന്റ് ജോസഫ് കോളേജ് ),ഖാദര്‍ പട്ടേപ്പാടം , ബാലകൃഷ്ണന്‍ അഞ്ചത്ത് മാസ്റ്റര്‍, ബാബു കോടശ്ശേരി, നിധിന്‍ കണ്ഠേശ്വരം, പി.ആര്‍. സ്റ്റാന്‍ലി, സോണിയഗിരി, മുനിസിപ്പല്‍ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കുര്യന്‍ ജോസഫ്, കൗസിലര്‍ രമേഷ് വാര്യര്‍, കാറളം പഞ്ചായത്തംഗം ശ്രീജിത്ത് വി.ജി., ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തംഗം നളിനി എിവര്‍ ചടങ്ങില്‍ സംസാരിച്ചു.അമല്‍ സി രാജന്‍ (സംസ്‌കൃതം വിഭാഗം സെന്റ് ജോസഫ് കോളേജ് ) നന്ദിയും പറഞ്ഞു.

 

Advertisement