വായനാപക്ഷാചരണം ഇരിങ്ങാലക്കുട ഉപജില്ലാ ഉദ്ഘാടനം

208
Advertisement

ഇരിങ്ങാലക്കുട: വിദ്യാഭ്യാസ വകുപ്പ്, ലൈബ്രറി കൗണ്‍സില്‍,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല വായനാപക്ഷാചരണം എടതിരിഞ്ഞി എച്ച്.ഡി.പി. സമാജം സ്‌കൂളില്‍ പ്രമുഖ നാടക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ രേണു രാമനാഥ് ഉദ്ഘാടനം ചെയ്തു. പടിയൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കവി ബക്കര്‍ മേത്തല മുഖ്യാതിഥിയായിരുന്നു. വെള്ളാങ്ങല്ലൂര്‍ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാധാകൃഷ്ണന്‍,ഖാദര്‍ പട്ടേപ്പാടം, ഭരതന്‍ കണ്ടേങ്കാട്ടില്‍,ദിനചന്ദ്രന്‍ കോപ്പുള്ളിപ്പറമ്പില്‍,കെ.സീമ, പി.ശ്രീദേവി,എന്‍.എസ്.സുരേഷ് ബാബു,കെ.വി.ജിനരാജദാസന്‍ എന്നിവര്‍ സംസാരിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ടി.രാധ സ്വാഗതവും, പി.ജി.സാജന്‍ നന്ദിയും പറഞ്ഞു.

Advertisement