വിഷന്‍ ഇരിങ്ങാലക്കുടയുടെ എട്ടാമത് ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി പത്രസമ്മേളനം നടത്തി

579

ഇരിങ്ങാലക്കുട:വിഷന്‍ ഇരിങ്ങാലക്കുടയുടെ എട്ടാമത് ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മത്സരങ്ങള്‍, നാട്ടറിവുമൂല, ഉദിമാനക്കളം, പുരസ്‌കാരങ്ങള്‍, ഹരിതവിദ്യാലയം, സൗഹൃദ കുടുംബകൃഷി, ഹരിതസന്ദേശയാത്ര തുടങ്ങിയ പരിപാടികളാണ് ഇവിടെ പ്രതിപാദിക്കുന്നത്.

മത്സരങ്ങള്‍
വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചന( എല്‍.പി.,യു.പി, ഹൈസ്‌കൂള്‍. ഹയര്‍സെക്കണ്ടറി, കോളേജ്ജ്) കാവ്യാലാപനം (യു.പി., ഹൈസ്‌കൂള്‍, കോളേജ്ജ്) പ്രശ്നോത്തരി ( ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി, കോളേജ്ജ്), കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കായി ഗ്രൂപ്പിനങ്ങളില്‍ തിരുവാതിരക്കളി, സംഘനൃത്തം, നാടന്‍പാട്ട്, മാര്‍ഗ്ഗംകളി, ഒപ്പന, സ്‌കിറ്റ് എന്നിവയും വ്യക്തിഗത ഇനങ്ങളില്‍ നാടോടിനൃത്തം, ലളിതഗാനം, മാപ്പിളപ്പാട്ട്, കവിതാലാപനം, മോണോആക്റ്റ്, മിമിക്രി, പ്രച്ഛന്നവേഷം, ഓലമെടയല്‍, ഓലപ്പന്ത്, ഓലപ്പീപ്പി, പാളതൊപ്പി, ചൂല്‍ തുടങ്ങിയ ഇനങ്ങളിലും മത്സരങ്ങള്‍ നടക്കും, രജിസ്ട്രേഷനുള്ള അവസാന തിയ്യതി ജൂണ്‍ 24. ഫോണ്‍ 7736000405

സാഹിത്യപുരസ്‌കാരം
കഥ, കവിത, പുരസ്‌കാരങ്ങള്‍, വിദ്യാര്‍ത്ഥികള്‍ക്കും, പൊതുജനങ്ങള്‍ക്കും പ്രത്യേകം പുരസ്‌കാരങ്ങള്‍ ഉണ്ടായിരിക്കും. രണ്ട് പേജില്‍ കവിയാത്ത രചനകള്‍ ജൂണ്‍ 24 ന് മുന്‍പായി സമര്‍പ്പിക്കണം.
ഹരിതോദ്യാന പദ്ധതി
വിദ്യാര്‍ത്ഥികളുടെയും, അധ്യാപകരുടേയും, പി.ടി.എ കളുടേയും സഹകരണത്തോടെ ഇരിങ്ങാലക്കുട മണ്ഡലത്തിലെ വിദ്യാലയങ്ങളില്‍ ഹരിതോദ്യാന പദ്ധതി നടപ്പിലാക്കുന്നു. പച്ചക്കറിതൈകള്‍, വിത്തുകള്‍, വളം, സാങ്കേതികസഹായം, മോണിറ്ററിങ്ങ് എന്നിവ പദ്ധതിയുടെ ഭാഗമായി വിഷന്‍ ഇരിങ്ങാലക്കുട ലഭ്യമാക്കും. പുതുതലമുറയില്‍ ജൈവ കൃഷിസംസ്‌കാരം വളര്‍ത്തികയാണ് ലക്ഷ്യം. മികച്ച രീതിയില്‍ ഹരിതോദ്യാന നടപ്പിലാക്കുന്ന വിദ്യാലയങ്ങള്‍ക്ക് പ്രത്യേക പുരസ്‌കാരങ്ങളും നല്‍കുന്നതായിരിക്കും. പദ്ധതിയില്‍ പങ്കാളികളാകാന്‍ താത്പര്യമുള്ള വിദ്യാലയങ്ങള്‍ ജൂണ്‍ 24 ന് മുന്‍പ് 7736000405, 2822449 നമ്പറുകളില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
നാട്ടറിവുമൂല

മൂല്യ വര്‍ദ്ധിത ഉല്‍പ്പന്ന നിര്‍മ്മാണപരിശീലനമാണ് നാട്ടറിവുമൂലയില്‍ ഉണ്ടായിരിക്കുക. പഴങ്ങളില്‍ നിന്നും, പച്ചക്കറികളില്‍നിന്നും, മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കാനുള്ള പരിശീലനം ജൂണ്‍ 27 മുതല്‍ ജൂലൈ 3 വരെ ടൗണ്‍ഹാല്‍വച്ച് നടക്കും. 27 ന് ടൂട്ടിഫ്രൂട്ടി, 28 ന് കാന്റി, 29 ന് മുറാബ, 30 ന് പാഴാക്കരുത് പഴങ്ങള്‍ ജൂലൈ 1 ന് ഉപ്പുംമുളകും, ജൂലൈ 2ന് കാന്റി കാന്റി, ജൂലൈ 3ന് വടാം പടാം എന്നിവയിലാണ് പരിശീലനങ്ങള്‍ നടക്കുക. ദിവസവും ഉച്ചതിരിഞ്ഞ് 2 മണിക്ക് ആയിരിക്കും പരിശീലനം നടക്കുക. താത്പര്യമുള്ളവര്‍ ജൂണ്‍ 25 ന് മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ഫീസ് 20 രൂപ. ഫോണ്‍ 7736000405.

ഉദിമാനക്കളം

കരകൗശല ഉല്‍പന്നങ്ങളുടേയും, നാടന്‍ കലകളുടേയും, പരിശീലനമാണ് ഉദിമാനക്കളത്തില്‍ നടക്കുക. ജൂണ്‍ 27 മുതല്‍ ജൂലൈ 3 വരെ ദിവസവും 3.30 ന് പരിശീലനങ്ങള്‍ നടക്കുക. 27 ന് ഈറ്റ, 28 ന് മുള, 29 ന് നാടന്‍ കല, 30 ന് കുരുത്തോല, ജൂലൈ 1 ന് ചിരട്ട, ജൂലൈ 2 പിണ്ടി, ജൂലൈ 3 കളിമണ്‍, തുടങ്ങിയ ഇനങ്ങളിലാണ് പരിശീലനം നടക്കുക. താത്പര്യമുള്ളവര്‍ ജൂണ്‍ 25 ന് മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷന്‍ ഫീസ് 20 രൂപ ഫോണ്‍ 7736000405

ഹരിത സന്ദേശയാത്ര

ഞാറ്റുവേല മഹോത്സവത്തിന്റെ സന്ദേശം ജനങ്ങളില്‍ എത്തിക്കുന്നതിനായി ജൂണ്‍ 21 വെള്ളിയാഴ്ച ഹരിത സന്ദേശയാത്രയും, കലാജാഥയും സംഘടിപ്പിക്കുന്നു. വിഷന്‍ ഇരിങ്ങാലക്കുട ചെയര്‍മാന്‍ ജോസ്.ജെ.ചിറ്റിലപ്പിള്ളി ക്യാപ്റ്റനായിട്ടുള്ള ഈ യാത്ര ജൂണ്‍ 21 ന് കാലത്ത് 9.45 ന് ഇരിങ്ങലക്കുട നഗരസഭാ, 10.45 ന് പൂമംഗലം, 11.30 ന് വേളൂക്കര, 12.15 ന് ആളൂര്‍, 1 മണി മുരിയാട്, 2 മണി കാറളം, 3 മണി കാട്ടൂര്‍, 4 മണി പടിയൂര്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തും. ഹരിത സന്ദേശം ഉയര്‍ത്തുന്ന കലാജാഥയും ഹരിതസന്ദേശയാത്രക്കൊപ്പം ഉണ്ടായിരിക്കും.
സൗഹൃദ കുടുംബകൃഷി
വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ സൗഹൃദവേദി റസിഡന്‍സ് അസോസിയേഷന്റെയും, തവീഷ് ക്രൈസ്റ്റ് കോളേജ്ജ് എന്നിവയുടെ സഹകരണത്തോടെ സൗഹൃദ കുടുംബകൃഷി സംഘടിപ്പിക്കുന്നു. ഹരിത സര്‍വ്വേ, കൃഷിശില്‍പ്പശാല, വിദ്യാര്‍ത്ഥി ഹരിതസേന രൂപീകരണം, അടുക്കളത്തോട്ട നിര്‍മ്മാണം, വിദ്യാര്‍ത്ഥി ന്യൂട്രീഷന്‍ ഗാര്‍ഡന്‍ നിര്‍മ്മാണം തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി ഉണ്ടായിരിക്കും. 23 ന് വൈകീട്ട് കൃഷി ശില്‍പ്പശാല സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.ആര്‍.ബിജോയും, 25 ന് ഹരിതസേന രൂപീകരണം ടൗണ്‍ ബാങ്ക് ചെയര്‍മാന്‍ എം.പി.ജാക്സണും ഉദ്ഘാടനം ചെയ്യും.
ഞാറ്റുവേല തീം സോങ്ങ്്
ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി തയ്യാറാക്കിയ തീം സോങ്ങ് ജൂണ്‍ 20 ന് വ്യാഴം ഉച്ചതിരിഞ്ഞ് 2 മണിക്ക് സെന്റ് ജോസഫ്സ് കോളേജ്ജില്‍വെച്ച് പ്രകാശനം ചെയ്യും. രചന ബാബുകോടശ്ശേരി, സംഗീതസംവിധാനം ആനന്ദ് മധുസൂധനന്‍, ആലാപനം നിധിന്‍ കണ്ഠേശ്വരം
പ്രശസ്ത കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ്, ജില്ലാ ഇന്‍ഫോര്‍മേഷന്‍ ഓഫീസര്‍ സി.സേതുരാജ്, സെന്റ് ജോസഫ്സ് കോളേജ്ജ് പ്രിന്‍സിപ്പാള്‍ ഡോ.സി.ഇസബെല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

 

Advertisement