സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി തെങ്ങിൻ തൈകൾ നട്ടു

33

ഇരിങ്ങാലക്കുട: ബ്ലോക്ക് 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നതും
ഇപ്പോള്‍ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായതുമായ കെ.എല്‍.ഡി.സി ഉള്‍ബില്‍
തെങ്ങിൻതൈ വെച്ചുപിടിപ്പിക്കല്‍ എന്ന പദ്ധതി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ച് നടപ്പിലാക്കി. ഏവര്‍ക്കും മാതൃകയാക്കാവുന്ന ഈ പദ്ധതി ലോകപരിസ്ഥിതിദിനമായ ജൂണ്‍ 5 വെള്ളിയാഴ്ച്ച രാവിലെ 10 മണി കാറളം പുല്ലത്തറ തുരുത്തിപ്പാലം കെ.എല്‍.ഡി.സി ബില്‍ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ അംഗം ഷംല അസീസ് സ്വാഗതം പറഞ്ഞ യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.എ.മനോജ് കുമാര്‍ അധ്യക്ഷതയില്‍ ഇരിങ്ങാലക്കുട എം.എല്‍.എ പ്രൊഫ.കെ.യു.അരുണൻ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്താഷ് മുഖ്യാതിഥിയായി പങ്കെടുത്ത പരിപാടിയില്‍ ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികളുടെയും ചെമ്മണ്ട കായല്‍ – പുളിയംപാടം കടുംകൃഷി കര്‍ഷക സഹകരണ സംഘത്തിന്റേയും കാറളം സര്‍വ്വീസ് സഹകരണബാങ്കിന്റേയും പ്രവര്‍ത്തകരുടേയും സാന്നിദ്ധ്യത്തില്‍ 500 ഓളം അത്യുല്‍ പ്പാദന ശേഷിയുള്ള തെങ്ങിൻ തൈ നടീല്‍ ആരംഭി ച്ചു.അസിസ്റ്റന്റ് അഗ്രികള്‍ച്ചര്‍ ഡയറക്ടര്‍ മുരളീധരമേനോൻ നന്ദി പ്രകാശിപ്പിച്ചു.

Advertisement