ശ്രീ കൂടല്‍മാണിക്യം ഉത്സവം- കൗണ്‍സില്‍ യോഗത്തില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി

557
Advertisement

ഇരിങ്ങാലക്കുട-ശ്രീ കൂടല്‍മാണിക്യം ഉത്സവത്തോടനുബന്ധിച്ച് നടത്തിവരാറുള്ള ദീപാലങ്കാര അജണ്ടയെ ചൊല്ലി എല്‍ .ഡി. എഫ് കൗണ്‍സിലേഴ്‌സ് ഇറങ്ങിപ്പോയി.ലോകസഭ തിരഞ്ഞെടുപ്പ് തിയ്യതി ഉടന്‍ പ്രഖ്യാപിക്കുമെന്നത് കൊണ്ടുള്ള് അടിയന്തര സാഹചര്യത്തെ തുടര്‍ന്ന് വിളിച്ചു ചേര്‍ത്ത കൗണ്‍സില്‍ യോഗത്തില്‍ കൂടല്‍മാണിക്യം ഉത്സവത്തോടനുബന്ധിച്ചുള്ള ദീപാലങ്കാരത്തെയും ദീപാലങ്കാര പന്തലിനെയും ചൊല്ലി തര്‍ക്കം .തര്‍ക്കത്തെ തുടര്‍ന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി.2019 മെയ് 14 മുതല്‍ 24 വരെ നടത്തപ്പെടുന്ന തിരുവുത്സവത്തില്‍ ഠാണാ ജംഗ്ഷന്‍ മുതല്‍ കൂടല്‍മാണിക്യം ക്ഷേത്രഗോപുരം വരെയും ,ക്ഷേത്രം മുതല്‍ വടക്കോട്ട് നാഷ്ണല്‍ സ്‌കൂള്‍ വരെയും പടിഞ്ഞാട്ട് കെ എസ് ആര്‍ ടി സി ബസ്സ് സ്റ്റാന്റ് വരെയും കുട്ടംക്കുളം മുതല്‍ കെ എസ് ഇ കമ്പനി വരെയും ദേവസ്വത്തിന്റെ മുന്‍കൈയ്യില്‍ ഗതാഗതത്തിന് തടസ്സമില്ലാത്ത വിധവും ,റോഡിന് കേടുവരാത്ത വിധവും ദീപാലങ്കാരം എക്‌സിക്ലൂസീവായി നടത്തുന്നതിന് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കൗണ്‍സിലില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു.ഇത് ചര്‍ച്ചയ്ക്ക് വന്നതിനോടൊപ്പം അനുബന്ധമായി കൃപേഷ് ചെമ്മണ്ട എന്ന വ്യക്തി സമര്‍പ്പിച്ച ദീപകാഴ്ച എന്ന കൂട്ടായ്മയുടെ പന്തല്‍ പണിയുന്നതിനുള്ള അപേക്ഷയും ചര്‍ച്ചയ്ക്ക് വന്നു.എന്നാല്‍ അജണ്ടയില്‍ ഇല്ലാത്തതും പെട്ടെന്നുമുളള അനുബന്ധ അജണ്ട ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്ന് എല്‍ ഡി എഫ് കൗണ്‍സിലേഴ്‌സ് വാദിച്ചു.അതിനെ തുടര്‍ന്ന് ബഹളം ഉണ്ടാവുകയും യോഗം രണ്ട് മണിക്കൂറോളം തടസ്സപ്പെടുകയും ചെയ്തു.കൂടല്‍മാണിക്യം ഉത്സവത്തിന്റെ ദീപാലങ്കാരവും മറ്റും ദേവസ്വം മാത്രം ഏറ്റെടുത്ത് ചെയ്താല്‍ മതിയെന്നും സ്വകാര്യ വ്യക്തികള്‍ക്ക്
കൊടുക്കരുതെന്നും എല്‍ ഡി എഫ് കൗണ്‍സിലേഴ്‌സ് വാദിച്ചു.എന്നാല്‍ ദീപാലങ്കാരം ദേവസ്വത്തിനും, ബസ്സ് സ്റ്റാന്റിന് സമീപത്തായി പന്തല്‍ നിര്‍മ്മിക്കാനുള്ള അനുമതി ദീപകാഴ്ചയ്ക്ക് നല്‍കാമെന്നും ബിജെപി ,കോണ്‍ഗ്രസ് പറഞ്ഞതോടെ ചെയര്‍പേഴ്‌സണ്‍ ആ തീരുമാനം പാസാക്കിയതോടനുബന്ധിച്ച് തീരുമാനത്തില്‍ പ്രതിഷേധിച്ച് എല്‍ .ഡി. എഫ് കൗണ്‍സിലേഴ്‌സ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.

Advertisement