കഥക്കിനെ ജനകീയമാക്കുന്നതില്‍ ശരണ്യയുടെ പങ്ക് മഹത്തരം : തോമസ് ഉണ്ണിയാടന്‍

18
Advertisement

ഇരിങ്ങാലക്കുട : കഥക്കെന്ന നൃത്ത കലാരൂപത്തെ ജനകീയമാക്കുന്നതില്‍ ശരണ്യജെസ്‌ലിന്‍ വഹിച്ച പങ്ക് മഹത്തരമെന്ന് മുന്‍ ഗവ.ചീഫ് വിപ്പ് അഡ്വ.തോമസ്ഉണ്ണിയാടന്‍ പറഞ്ഞു. ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ഏര്‍പ്പെടുത്തിയ കലാശ്രേഷ്ഠ പുരസ്‌കാരം ശരണ്യ ജസ്‌ലിന് സമ്മാനിച്ചുകൊണ്ട്സംസാരിക്കുകയായിരുന്നു തോമസ് ഉണ്ണിയാടന്‍. വെസ്റ്റ് ലയണ്‍സ് ക്ലബ്പ്രസിഡന്റ് സതീശന്‍ നീലങ്കാട്ടില്‍ അധ്യക്ഷത വഹിച്ചു.ലയണ്‍സ് ക്ലബ് വൈസ്ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ ജെയിംസ് വളപ്പില മുഖ്യാതിഥിയായിരുന്നു. നഗരസഭചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി, ഡിസ്ട്രിക്ട് ചീഫ് പ്രോഗ്രാം കോഡിനേറ്റര്‍കെ.എം അഷറഫ്, ഏരിയ ലീഡര്‍ വില്‍സണ്‍ ഇലഞ്ഞിക്കല്‍, റീജിയണ്‍ ചെയര്‍മാന്‍ഷാജന്‍ ചക്കാലക്കല്‍, സോണ്‍ ചെയര്‍മാന്‍ വി.ആര്‍ പ്രേമന്‍, മുന്‍പ്രസിഡന്റ് കെ.എ.റോബിന്‍, സി.ജെ.ആന്റോ, സെക്രട്ടറി ഷാജു കെ.കെതുടങ്ങിയവര്‍ സംസാരിച്ചു.

Advertisement