ചേലുക്കാവ് ഭഗവതി ക്ഷേത്രത്തിൽ മോഷണം:5 ഭണ്ഡാരങ്ങൾ കുത്തിത്തുറന്നു

298

ചേലൂർ:ചേലുക്കാവ് ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിൽ മോഷണം നടന്നു.അഞ്ച് ഭണ്ഡാരങ്ങൾ കുത്തിത്തുറന്നു .ഏകദേശം 10000 രൂപയോളം നഷ്ടപ്പെട്ടതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.പുലർച്ചെ 5:45 ന് നട തുറക്കാൻ എത്തിയ തിരുമേനിയും ,വഴിപാട് എഴുതുന്ന ജീവനക്കാരനും ആണ് മോഷണം നടന്ന വിവരം ആദ്യം അറിഞ്ഞത്.തെക്കേ നട വാതിലിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്ട്ടാവ് പെട്ടെന്ന് ആരെങ്കിലും എത്തുകയാണെങ്കിൽ രക്ഷപ്പെടുവാൻ വേണ്ടി ബാക്കി എല്ലാ വാതിലുകളും തുറന്നിട്ടിരുന്നു .ഇരിങ്ങാലക്കുട പോലീസും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.പൂട്ട് പൊളിക്കാൻ ഉപയോഗിച്ചെന്ന് കരുതുന്ന കമ്പിപ്പാര കണ്ട് കിട്ടിയിട്ടുണ്ട്.

Advertisement