പാക്കിസ്ഥാന്‍ തീവ്രവാദവും കമ്മ്യൂണിസവും ഒരേ തൂവല്‍പക്ഷികള്‍ – എ. ബി .വി .പി

395
Advertisement

ഇരിങ്ങാലക്കുട-പാക്കിസ്ഥാന്‍ തീവ്രവാദവും കമ്മ്യൂണിസവും ഒരേ തൂവല്‍ പക്ഷികള്‍ എന്ന് എ ബി വി പി സംസ്ഥാന സംഘടനാ സെക്രട്ടറി കെ വി വരുണ്‍ പ്രസാദ് തൃശൂര്‍ ജില്ലാ വിദ്യാര്‍ത്ഥി സമ്മേളനത്തില്‍ പ്രസ്താവിച്ചു.കരുത്തുറ്റ ഭാരതം കരുത്തേകാന്‍ വിദ്യാര്‍ത്ഥി എന്ന മുദ്രാവാക്യവുമായി സംഘടിപ്പിച്ച ജില്ലാ വിദ്യാര്‍ത്ഥി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .ക്രൈസ്റ്റ് കോളേജിന് മുമ്പില്‍ നിന്നും ആരംഭിച്ച വിദ്യാര്‍ത്ഥി റാലി ടൗണ്‍ ഹാളില്‍ സമാപിച്ചു.തുടര്‍ന്ന് ജില്ലാപ്രസിഡന്റ് ശ്രീകാന്ത് വി യു അദ്ധ്യക്ഷത വഹിച്ചു. .സംസ്ഥാന സെക്രട്ടറി കെ വി വരുണ്‍ പ്രസാദ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം അനുമോദ് സി എസ് ആമുഖപ്രഭാഷണം നടത്തി.ചടങ്ങില്‍ ജില്ലാ സെക്രട്ടറി സി പി ശ്രീഹരി സ്വാഗതവും സംസ്ഥാന സമിതി അംഗം ലക്ഷ്മി പ്രിയ കെ പി നന്ദി പറഞ്ഞു.ഇരിങ്ങാലക്കുട നഗര്‍ പ്രസിഡന്റ് ഗോകുല്‍ കൃഷ്ണ,നഗര്‍ സെക്രട്ടറി അക്ഷയ് എന്നിവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കി .