സെന്റ് ജോസഫ്‌സില്‍ എന്‍. എസ് .എസ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ മാധ്യമദിനാഘോഷം

348

ഇരിങ്ങാലക്കുട-നവംബര്‍ 16 ദേശീയ മാധ്യമദിനാഘോഷം വ്യത്യസ്തകളോടെ ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിലെ എന്‍ എസ് എസ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ ആഘോഷിച്ചു.ഇരിങ്ങാലക്കുട പ്രസ് ക്ലബിലെ മുഴുവന്‍ മാധ്യമപ്രവര്‍ത്തകരെയും കോളേജിലേക്ക് ക്ഷണിക്കുകയും 34 വര്‍ഷമായി പത്രപ്രവര്‍ത്തനരംഗത്തെ നിറസാന്നിദ്ധ്യമായ പ്രസ്‌ക്ലബ് സെക്രട്ടറി സുകുമാരനെ ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സി.ഇസബെല്‍ ആദരിച്ചു.പ്രസ് ക്ലബ് പ്രസിഡന്റ് കെ കെ ചന്ദ്രന്‍ ,കോളേജ് പബ്ലിക്ക് റിലേഷന്‍സ് ഓഫീസര്‍ ലിറ്റി ചാക്കോ ,എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ഡോ.ബിനു ടി വി ,ശില്‍പ്പ കെ എസ് ,എന്നിവര്‍ സംസാരിച്ചു.കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മികച്ച പ്രോഗ്രാം ഓഫീസര്‍ അഞ്ജു ആന്റണി മികച്ച വളണ്ടിയര്‍മാരായ നയന ഫ്രാന്‍സിസ് ,രാജശ്രീ ശശിധരന്‍ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു

 

Advertisement