ഇരിങ്ങാലക്കുട രൂപതയുടെയും ആനന്ദപുരം ചെറുപുഷ്പ ദേവാലയത്തിന്റെയും നേതൃത്വത്തില്‍ ‘സ്വപ്‌നഭവനം’

471

ആനന്ദപുരം:ഇരിങ്ങാലക്കുട രൂപതയുടെ റൂബി ജുബിലിയുടെയും ആനന്ദപുരം ചെറുപുഷ്പ ദേവാലയത്തിന്റെ നവതി മെമ്മോറിയലിന്റെയും ഭാഗമായി സാധുഭവന നിര്‍മ്മാണ പദ്ധതിയിലൂടെ ഇടവകയിലെ സെന്റ്. സെബാസ്റ്റ്യന്‍ യൂണിറ്റിലെ പടമാട്ടില്‍ ജോസഫ് സെബാസ്റ്റ്യന്റെ കുടംബത്തിന് നിര്‍മ്മിച്ച വീടിന്റെ വെഞ്ചിരിപ്പും താക്കോല്‍ ദാനവും അഭിവന്ദ്യ പിതാവ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു.
2018 ഫെബ്രുവരി 28 ന് ഇടവക വികാരി ഫാ. ആന്‍ഡ്രൂസ് ചെതലന്‍ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വഹിച്ച് ആരംഭിച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അഞ്ചുമാസം കൊണ്ടാണ് 5 സെന്റില്‍ 600 Sq ല്‍ രണ്ട് കിടപ്പുമുറികളും അടുക്കളയും ഹാളും ഉള്‍പ്പടെയുള്ള വീട് പണിതീര്‍ത്തത്. ഇതിന് മുന്നില്‍ നിന്ന് നേത്യത്വം നല്‍കിയത് വികാരിയച്ചനും കണ്‍വീനര്‍ ജോണ്‍ ഇല്ലിക്കലും കൈക്കാരന്‍മാര്‍ മറ്റ് കമ്മറ്റി അഗംങ്ങളുമാണ്. ഇതിനായുള്ള പണം പൂര്‍ണ്ണമായും ഇടവകയിലെ നല്ലവരായ അംഗങ്ങളാണ് നല്‍കിയത്. 10 ലക്ഷം രൂപയോളം ചിലവ് വന്നിട്ടുണ്ട്

 

Advertisement