Monthly Archives: July 2018
പടിയൂരില്‍ കനത്ത മഴയില്‍ വീട് തകര്‍ന്നു.
ഇരിങ്ങാലക്കുട : പടിയൂരില്‍ കനത്ത മഴയില്‍ വീട് തകര്‍ന്നു.പടിയൂര്‍ കല്ലംന്തറ സ്വദേശി തേക്കരയ്ക്കല്‍ അലോഷിയുടെ ഓടിട്ട വീടാണ് പൂര്‍ണ്ണമായും തകര്‍ന്നത്.ഇന്നലെ രാത്രിയിലാണ് സംഭവം.ആര്‍ക്കും പരിക്കില്ല.
പൊറത്തിശ്ശേരിയില്‍ കിണര്‍ ഇടിഞ്ഞുതാഴ്ന്നു
ഇരിങ്ങാലക്കുട : പൊറത്തിശ്ശേരിയില്‍ കനത്തമഴയില്‍ കിണര്‍ ഇടിഞ്ഞുതാഴ്ന്നു .കല്ലട ക്ഷേത്രത്തിനു സമീപം താമസിക്കുന്ന തൈവളപ്പില്‍ കൃഷ്ണകുമാറിന്റെ വീട്ടുവളപ്പിലെ കിണറാണ് പൂര്‍ണമായും ഇടിഞ്ഞുതാഴ്ന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ ആണ് സംഭവം .നൂറിലധികം വര്‍ഷം പഴക്കമുള്ളതും നാല്‍പതടി...
അഭിമന്യുവിന്റെ കുടുംബത്തിന് താങ്ങായി തൃപ്രയാറില്‍ നിന്ന് ഇരിങ്ങാലക്കുടയിലേയ്ക്ക് ഒരു ബസ് യാത്ര
ഇരിങ്ങാലക്കുട : മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യു കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ദ്ധനരായ ആ കുടുംബത്തിന് ഒരു കൈതാങ്ങി ഇരിങ്ങാലക്കുടയിലെ ഒരു ബസ് ഒരു ദിവസത്തെ കളക്ഷന്‍ തുക അഭിമന്യുവിന്റെ കുടുംബത്തിന് കൈമാറുന്നു.ഇരിങ്ങാലക്കുട-തൃപ്രയാര്‍...
2007 ഒക്ടോബര്‍ 14ന് നിര്‍ത്തിവെച്ച മുരിയാട് കര്‍ഷകസമരം പുനരാരംഭിക്കുന്നു
ഇരിങ്ങാലക്കുട: 2007 ഒക്ടോബര്‍ 14ന് നിര്‍ത്തിവെച്ച മുരിയാട് കര്‍ഷകസമരം കര്‍ഷകമുന്നേറ്റം പുനരാരംഭിക്കാന്‍ നിശ്ചയിച്ചിരിക്കുന്നു. ഈ സമരത്തിന്റെ ഫലമായി 2008 ല്‍കേരള നിയമസഭ അംഗീകരിച്ച നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ഇപ്പോഴത്തെ സര്‍ക്കാര്‍ ഭൂമാഫിയകള്‍ക്കു...
ആറാട്ടുപുഴ ശ്രീശാസ്താ സംഗീതോത്സവം ആരംഭിച്ചു.
ആറാട്ടുപുഴ: ആറാട്ടുപുഴ ശ്രീശാസ്താ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ചുള്ള ശ്രീശാസ്താ സംഗീതോത്സവം ആരംഭിച്ചു. വൈകീട്ട് 6.30 ന് ശ്രീശാസ്താ സംഗീത മണ്ഡപത്തില്‍ വെച്ച് പ്രശസ്ത പിന്നണി ഗായകന്‍ ബിജു നാരായണന്‍ ഭദ്രദീപം കൊളുത്തി പതിനാറാമത്...
അഖില കേരള ഫിഫ വേള്‍ഡ്കപ്പ് ക്വിസ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : 2018 റഷ്യന്‍ ഫുട്‌ബോള്‍ വേര്‍ഡ്കപ്പിന്റെ ഭാഗമായി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് എന്‍എസ്എസ് യൂണിറ്റും ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്‌മെന്റും സംയുക്തമായി വിദ്യാര്‍ത്ഥികള്‍ക്കായി അഖില കേരള ഫിഫ വേള്‍ഡ്കപ്പ് ക്വിസ് സംഘടിപ്പിച്ചു. കേരളത്തിന്റെ...
പൂര്‍വ്വവിദ്യാര്‍ത്ഥിസംഗമം
ഇരിങ്ങാലക്കുട: ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റ് ഹൈസ്‌കൂള്‍ വിദ്യാലയത്തില്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ സംഗമം ജൂലായ് 14 ന്(ശനി) രാവിലെ 10 മണിക്ക് നടത്തുന്നു. ഇതിലേക്ക് പൂര്‍വ്വഅധ്യാപകരേയും അനധ്യാപകരേയും വിദ്യാര്‍ത്ഥികളേയും പ്രത്യേകം ക്ഷണിക്കുന്നു. ഈ വിദ്യാലയത്തില്‍ നിന്ന്...
ഇരിങ്ങാലക്കുട താലൂക്കാശുപത്രി മോര്‍ച്ചറി നവീകരണം സംബ്ദധിച്ച് എച്ച് എം സി യോഗത്തില്‍ വാക്കേറ്റം
ഇരിങ്ങാലക്കുട : വിവാദത്തിലിരിക്കുന്ന ഇരിങ്ങാലക്കുട താലൂക്കാശുപത്രി മോര്‍ച്ചറിയുടെ നവീകരണം സംബ്ദധിച്ച് എച്ച് എം സി യോഗത്തില്‍ ചെയര്‍പേഴ്‌സണും ആശുപത്രി സുപ്രണ്ടും തമ്മില്‍ വാക്കേറ്റം.മൃതദേഹം എലി ഉള്‍പെടെ ജീവികള്‍ കടിച്ച് വികൃതമാക്കുന്നുവെന്നാരേപണം ഉയര്‍ന്ന സാഹചര്യത്തില്‍...
ദുരിതകയത്തിലും സേവനത്തിന് മാതൃകയായി നിമിഷയും പ്രജീഷയും.
ഇരിങ്ങാലക്കുട: ജീവിതത്തിന്റെ കടുത്ത യാഥാര്‍ത്ഥ്യങ്ങള്‍ക്കിടയിലും സേവനത്തിന്റെ ഉദാത്ത മാതൃകയാകുകയാണ് ഇരിങ്ങാലക്കുട എടക്കുളം സ്വദേശിനികളായ നിമിഷയും പ്രജീഷയും. ഏഴുവര്‍ഷമായി മസ്തിഷ്‌ക്കത്തില്‍ അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്ന ഇളയിടത്ത് പരേതനായ കുട്ടപ്പന്റെ ഭാര്യ തങ്കണിയുടെ മക്കളാണ് 24...
നടവരമ്പ് ഗവ.എല്‍.പി സ്‌കൂളിന് പ്രവര്‍ത്തന മികവിന് പുരസ്‌ക്കാരം
നടവരമ്പ് : വായനാ പക്ഷാചരണ പ്രവര്‍ത്തന മികവിന് നടവരമ്പ് ഗവ.എല്‍.പി.സ്‌കൂളിന് അംഗീകാരം. ഇരിങ്ങാലക്കുട ഉപജില്ലയിലെ പുരസ്‌ക്കാരം ലഭിച്ച ഏക വിദ്യാലയമാണ് നടവരമ്പ് ഗവ.എല്‍.പി സ്‌കൂള്‍. വായന പക്ഷാചരണത്തിന്റെ സംസ്ഥാന സമാപന സമ്മേളനത്തില്‍ വെച്ച്...
എടത്തിരുത്തികര്‍മ്മനാഥ ദേവാലയത്തില്‍ തിരുനാള്‍ മഹാമഹം
എടത്തിരുത്തി : ചരിത്ര പ്രസിദ്ധവും വി.എവുപ്രാസ്യമ്മയുടെ ജന്മസ്ഥലവുമായ എടത്തിരുത്തി കര്‍മ്മലനാഥ ഫൊറോന ദേവാലയത്തില്‍ പരിശുദ്ധ കര്‍മ്മല മാതാവിന്റേയും വി.വിന്‍സെന്റ്ഡിപോളിന്റേയും 16-ാമത് ഊട്ടുതിരുനാള്‍ സംയുക്തമായി ആഘോഷിക്കുന്നു. വെള്ളിയാഴ്ച്ച 13-ാംതിയ്യതി മോണ്‍. ആന്റോ തച്ചില്‍ കൊടിയേറ്റം...
നിര്യാതയായി.
ആളൂര്‍ അരിക്കാട്ട് പൈലോത് മകള്‍ റോസിലി (67) നിര്യാതയായി. സംസ്‌കാരം ഇന്ന്് ബുധനാഴ്ച വൈകീട്ട് 4 ന് ആളൂര്‍ സെന്റ് ജോസഫ്‌സ് പള്ളിസെമിത്തേരിയില്‍ .അവിവാഹിതയാണ്. സഹോദരങ്ങള്‍ റപ്പായി, വര്‍ഗ്ഗീസ്സ്, sr .ഗ്രേയ്‌സ് പോള്‍,...
അവിട്ടത്തൂരില്‍ വാഹനാപകടം:യുവാവ് മരിച്ചു
അവിട്ടത്തൂര്‍:അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം.സ്‌ക്കൂളിനു സമീപമുള്ള ഇറക്കത്ത് നടന്ന വാഹനാപകടത്തില്‍ കടുപ്പശ്ശേരി കോങ്കോത്ത് ജോണ്‍സണ്‍ മകന്‍ ജെറിന്‍ (28) മരിച്ചു.ബുധനാഴ്ച പുലര്‍ച്ചയാണ് അപകടം നടന്നത് നാട്ടുക്കാരുടെ ശ്രദ്ധയില്‍ പെട്ടത്.നിയന്ത്രണം വിട്ട സ്‌ക്കൂട്ടര്‍ കാനയിലേക്ക് മറിയുകയാണെന്ന് കരുതുന്നു.ഗള്‍ഫില്‍...
ഇരിങ്ങാലക്കുട രൂപത പ്രഥമ ബിഷപ് മാര്‍ ജയിംസ് പഴയാറ്റിലിന്റെ രണ്ടാം ചരമ വാര്‍ഷികം ആചരിച്ചു.
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപത പ്രഥമ ബിഷപ് മാര്‍ ജെയിംസ് പഴയാറ്റിലിന്റെ രണ്ടാം ചരമ വാര്‍ഷികം സെന്റ് തോമസ് കത്തീഡ്രലില്‍ ആചരിച്ചു. വൈകിട്ട് അഞ്ചിന് ഇരിങ്ങാലക്കുട രൂപതാ മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍...
എസ് ഡി പി ഐ വര്‍ഗ്ഗീയതക്കെതിരെ സി പി എം ഏരിയ കമ്മിയുടെ പ്രതിഷേധ കൂട്ടായ്മ്മ
ഇരിങ്ങാലക്കുട : എസ് ഡി പി ഐ വര്‍ഗ്ഗീയ രാഷ്ട്രീയത്തിനെതിരെ സി പി ഐ(എം) ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ്മ സംഘടിപ്പിച്ചു.ജില്ലാ കമ്മിറ്റിയംഗം പ്രൊഫ. ആര്‍ ബിന്ദു കൂട്ടായ്മ്മ ഉദ്ഘാടനം...
ബാങ്ക് ജീവനക്കാരനായ കൂട്ടാല രാമകൃഷ്ണന്‍ മകന്‍ ശിവന്‍ (47) അന്തരിച്ചു.
പൊറത്തിശ്ശേരി : ഇരിങ്ങാലക്കുട സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനായ കൂട്ടാല രാമകൃഷ്ണന്‍ മകന്‍ ശിവന്‍ (47) അന്തരിച്ചു. സംസ്‌ക്കാരം ചൊവ്വാഴ്ച വൈകീട്ട് 5 മണിക്ക്. അമ്മ : മാധവി. സഹോദരങ്ങള്‍: കുമാരി, ബിന്ദു....
പാറേക്കാട്ട് പരേതനായ മാധവന്‍ ഭാര്യ ജാനകി (91) വയസ്സ് നിര്യാതയായി.
മൂര്‍ക്കനാട് : പാറേക്കാട്ട് പരേതനായ മാധവന്‍ ഭാര്യ ജാനകി (91) വയസ്സ് നിര്യാതയായി. മക്കള്‍ വത്സലന്‍ ഗിരിജന്‍, സുതന്‍ (പൊറത്തിശ്ശേരി ക്ഷീരസംഘം പ്രസിഡണ്ട് & സി.പി.ഐ.എം. ലോക്കല്‍ കമ്മിറ്റി അംഗം), അംബുജന്‍, സതീഷ്,...
ക്രൈസ്റ്റ് എഞ്ചിനീയറിംങ്ങ് കോളേജില്‍ വേള്‍ഡ് കപ്പ് ഡിബേറ്റ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംങ്ങിലെ മെക്കാനിക്കല്‍ എഞ്ചിനീയറിംങ്ങ് വിഭാഗം രൂപികരിച്ച ടോക്കത്തോണ്‍ ക്ലബിന്റെ അഭിമുഖ്യത്തില്‍ ' വേള്‍ഡ് കപ്പ് ഇന്ത്യയുടെ ഒരു വിദൂര സ്വപ്നം' എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു.'സ്പീക്ക്...
‘ഹൃദയപൂര്‍വ്വം’ ഡി വൈ എഫ് ഐയുടെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ഉച്ചഭക്ഷണ വിതരണത്തിന് ഒരു വയസ്.
ഇരിങ്ങാലക്കുട : വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാന്‍ ഡി വൈ എഫ് ഐ യുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ നടത്തിവരുന്ന 'ഹൃദയപൂര്‍വ്വം' ഉച്ചഭക്ഷണ വിതരണത്തിന് ഒരു വയസ് തികഞ്ഞു.വിശക്കുന്നവന് ജാതിയും മതവും രാഷ്ട്രിയവും...
ഇരിങ്ങാലക്കുട പോസ്റ്റ് ഓഫീസിന് മുന്നില്‍ കൂട്ട ഉപവാസം
ഇരിങ്ങാലക്കുട : സി എസ് ഐ നടപ്പിലാക്കുന്നതുമായി ബദ്ധപ്പെട്ട് ഗുരുതരമായ പ്രശ്‌നങ്ങളാണ് നിലനിക്കുന്നതെന്നാരോപിച്ച് എന്‍ എഫ് പി ഇ ഇരിങ്ങാലക്കുട ഡിവിഷന്റെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട പോസ്റ്റ് ഓഫീസിന് മുന്നില്‍ കൂട്ട ഉപവാസം നടത്തി.രാവിലെ...