ലോക പ്രശസ്ത കുച്ചിപ്പുടി നര്‍ത്തകി ശ്രീലക്ഷ്മി ഗോവര്‍ദ്ധനന് ആദിത്യ ബിര്‍ലാ കലാകിരണ്‍ പുരസ്‌കാരം.

356

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ അഭിമാനമായ ലോക പ്രശസ്ത കുച്ചിപ്പുടി നര്‍ത്തകി ശ്രീലക്ഷ്മി ഗോവര്‍ദ്ധനന് 2018 ലെ ആദിത്യ ബിര്‍ലാ കലാകിരണ്‍ പുരസ്‌കാരം. പെര്‍ഫോമിങ് ക്ലാസിക്കല്‍ ഡാന്‍സ് ആര്‍ട്ടിസ്റ്റ് കേറ്റഗറിയിലാണ് അവാര്‍ഡ്. ആദിത്യബിര്‍ളയുടെ പേരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ അവാര്‍ഡ് മാഹാരാഷ്ട്ര ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുയില്‍ നിന്ന് ഏറ്റുവാങ്ങി. 50000 രൂപ വീതമുള്ള രണ്ട് ക്യാഷ്അവാര്‍ഡുകളും, മെമെന്റോയുമാണ് പുരസ്‌കാരം. കേരളത്തില്‍ നിന്നും ഒരാളെ തെരഞ്ഞെടുക്കപ്പെടുന്നത് ഇതാദ്യമായാണ്.

Advertisement